
പുരോഹിതന്മാരും നിയമജ്ഞരും അവനെ എങ്ങനെ വധിക്കാമെന്ന് അന്വേഷിച്ചുകൊണ്ടി രുന്നു. പക്ഷേ, അവര്‍ ജനങ്ങളെ ഭയപ്പെട്ടു.
ലൂക്കാ 22:2
അവനെ വെറുക്കാന്‍ അവര്‍ക്ക് ഒട്ടേറെ കാരണങ്ങള്‍ ഉണ്ടാ യിരുന്നു. ദൈവദൂഷണം, മതനിന്ദ, രാജ്യദ്രോഹം, പാരമ്പര്യലം ഘനം, നിയമലംഘനം, പുരോഹിതനിന്ദ, കലാപശ്രമം എന്നിവ അവയില്‍ ചിലതു മാത്രമായിരുന്നു. ഒടുവില്‍, മൂന്നാണികളില്‍ അവരുടെ സ്വപ്നം പൂത്തുലഞ്ഞു. അവരുടെ മാത്രമല്ല; അവന്റെ യും! 'സമര്‍പ്പിക്കാനും തിരികെ എടുക്കാനും അധികാരമുണ്ടായി രിക്കെ' (യോഹ. 10:18) 'തിരിച്ചെടുക്കുന്നതിനുവേണ്ടി ജീവന്‍ അര്‍ പ്പിക്കുക' എന്നത് അവന്റെയും സ്വപ്നമായിരുന്നല്ലോ. ആ ഉന്‍മാദി ഒരു പാഴ്ക്കിനാവായി കല്ലറയില്‍ ഒടുങ്ങി എന്നാണ് അവര്‍ കരുതി യത്. എങ്കിലും ഒരു ആപത്ശങ്ക ഉണ്ടായിരുന്നു. ഇനിയും ഒരു കെട്ടുകഥ അവര്‍ക്ക് താങ്ങാനാവില്ലല്ലോ! കല്ലറയുടെ കല്‍ക്കവാട ത്തിന് മുദ്രയും കാവലുമൊക്കെ ഉണ്ടായത് അങ്ങനെയാണ്. വെറു ത്ത് കൊന്നെങ്കിലും അവന്റെ കബറിടം അലങ്കോലമാക്കാന്‍ മാത്രം അവര്‍ ഹൃദയശൂന്യരായിരുന്നില്ല. ഭയാശങ്കകളോടെ അവര്‍ അതി ന് ഭദ്രമായി കാവല്‍ നിന്നു.
'വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി, ഞങ്ങളുടെ കര്‍ ത്താവിന്റെ കബറിടമേ സ്വസ്തി' എന്ന ഹൃദയാര്‍ദ്രമായ പ്രാര്‍ത്ഥന യോടെയാണ് അവന്റെ മരണത്തിന്റെ ഓര്‍മ്മയാചരണം സമ്പൂര്‍ണ്ണ മാകുന്നത്. ആ ബലിപീഠം, അവന്‍ സ്വയം വാഴ്ത്തി വിളമ്പിയ വി രുന്നുമേശയുടെയും ചോരച്ചീന്തോടെ സ്വയം മുറിച്ചു നല്‍കിയ കുരിശിടത്തിന്റെയും ഒടുവിലെ നിദ്രയ്ക്കണഞ്ഞ കബറിടത്തിന്റെ യും സംയുക്തമാണ്. അതാണ് അടുത്തയിടെ ചില അഭിനവയൂദന്‍ മാര്‍ തച്ചുതകര്‍ത്തത്.
അവനെ എങ്ങനെ വീണ്ടും വധിക്കാമെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം ഭയാനകമായി പെരുകുകയാണ്. സത്യവും നീതിയും ക്രൂരമായി കൊല്ലപ്പെടുമ്പോള്‍ അവന്‍ തന്നെയാണ് കൊല്ലപ്പെടുന്നത്. സ്‌നേഹം ദാരുണമായി വധിക്കപ്പെടുമ്പോള്‍ അവന്‍ തന്നെയാണ് വധിക്കപ്പെടുന്നത്. സത്യം, നീതി, സ്‌നേഹം എന്നിവയുടെ മൂര്‍ത്തരൂപം അവനാണല്ലോ. സജീവശരീരത്തിന്റെ ഒരംശം മരിക്കുന്നതാണ് necrosis. അങ്ങനെയെങ്കില്‍ അവന്റെ കബറിടം തകര്‍ത്തവരുടെ ആ അംശമെന്നത് ഹൃദയമോ മനസ്സാക്ഷിയോ ആയിരിക്കും. എങ്കിലും വലതുവശത്തെ കള്ളനെപ്പോലെ ആത്മാര്‍ത്ഥമായി അനുതപിച്ചാല്‍, അവന്‍ കുരിശില്‍ ചൊരിഞ്ഞ പൊറുതിയുടെ പങ്ക് അവര്‍ക്കും ലഭിക്കാതിരിക്കില്ല.