വചനമനസ്‌കാരം: No.74

വചനമനസ്‌കാരം: No.74

എന്നാല്‍, കര്‍ത്താവിനെ പഠിപ്പിക്കും വിധം ആരാണ് അവിടുത്തെ മനസ്സ് അറിഞ്ഞത്? ഞങ്ങള്‍ക്കാകട്ടെ, ക്രിസ്തുവിന്റെ മനസ്സാണുള്ളത്.

1 കോറിന്തോസ് 2:16

ഇല്ല. കര്‍ത്താവിനെ പഠിപ്പിക്കും വിധം അവിടുത്തെ മനസ്സറി ഞ്ഞവര്‍ ആരുമില്ല. എന്നാല്‍ കര്‍ത്താവ് ചിലരെ സവിശേഷമായി തന്റെ മനസ്സിനെപ്പറ്റി പഠിപ്പിക്കും. അഥവാ കര്‍ത്താവ് കൃപയോടെ തന്റെ മനസ്സ് ചിലര്‍ക്ക് പകുത്തു നല്‍കും. കര്‍ത്താവ് അങ്ങനെ പഠിപ്പിക്കുകയും മനസ്സ് പകുത്തു നല്‍കുകയും ചെയ്ത ഒരു മഹാ ഗുരു തന്റെ പരമാചാര്യപദത്തില്‍ പ്രഭയാര്‍ന്ന പത്തു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ക്രിസ്തുമനസ്സിന്റെ കാന്തിയും സൗരഭ്യവുമാണ് തന്റെ ശുശ്രൂഷകളിലൂടെയും നിലപാടുകളിലൂടെയും വാക്കുകളിലൂ ടെയും അദ്ദേഹം പകര്‍ന്നത്. അതിനാലാണ് 'സുവിശേഷത്തിന്റെ ചൂടും വെളിച്ചവും' പ്രസരിപ്പിക്കുന്നതില്‍ പരിശുദ്ധ കത്തോലിക്കാ സഭ വീണ്ടും ഗതിവേഗം കൈവരിച്ചത്. അതിനാലാണ് ഓജസ്സും തേജസ്സും വീണ്ടെടുത്ത തിരുസഭ ലോകത്തിന്റെ മനസ്സാക്ഷി എന്ന പരമപദം പുനരാര്‍ജ്ജിച്ചത്. ആ മനസ്സുള്ളതിനാലാണ് കൊട്ടാര ത്തില്‍ അദ്ദേഹത്തിന് വസിക്കാനാകാത്തത്. അതിനാലാണ് മതി ലുകളല്ല പാലങ്ങളാണ് പണിതുയര്‍ത്തേണ്ടതെന്നും അഭയാര്‍ത്ഥി കള്‍ക്കായി വാതില്‍ തുറക്കണമെന്നും യുദ്ധങ്ങള്‍ അരുതെന്നും അദ്ദേഹം ആവര്‍ത്തിച്ചത്. ളോവയും ശിരോവസ്ത്രവും ഇല്ലാത്ത വിശുദ്ധരാകണമെന്ന് യുവജനങ്ങളോടും സഭയുടെ ചിരിക്കുന്ന മുഖമാകണമെന്ന് ദമ്പതികളോടും ആനന്ദത്തിന്റെ സാക്ഷികളാക ണമെന്ന് സമര്‍പ്പിതരോടും നിരാലംബരില്‍ ക്രിസ്തുവിന്റെ മുറി വേറ്റ തിരുമുഖത്തെ പരിചരിക്കണമെന്ന് സഭയോടും നാമെല്ലാം സോദരരാണെന്ന് സര്‍വമനുഷ്യരോടും അദ്ദേഹം അനുശാസിച്ച തും അതിനാല്‍ത്തന്നെയാണ്. അനാഥര്‍, രോഗികള്‍, ഭിന്നലിംഗ ക്കാര്‍, സ്വവര്‍ഗാനുരാഗികള്‍, നിരീശ്വരവാദികള്‍, സര്‍വോപരി സ്ത്രീകള്‍ എന്നിവരെയെല്ലാം ചേര്‍ത്തണച്ചപ്പോള്‍ അദ്ദേഹത്തില്‍ ഉണ്മയും ഉണര്‍വുമായി വര്‍ത്തിച്ചതും സര്‍വാശ്ലേഷിയായ ക്രിസ്തു മനസ്സാണ്.

കോണ്‍ക്ലേവുകളില്‍ പരിശുദ്ധാത്മാവ് പരമാധ്യക്ഷനാണെ ന്നത് സുനിശ്ചിതമാണ്. ജോണ്‍ പോളിന്റെ കാലത്തിന് ജോണ്‍ പോളിനെയും ബെനഡിക്ടിന്റെ കാലത്തിന് ബെനഡിക്ടിനെയും ഫ്രാന്‍സിസിന്റെ കാലത്തിന് ഫ്രാന്‍സിസിനെയും ലഭിച്ചതിന്റെ കാരണമതാണ്. papaphobia എന്നൊരു പദമുണ്ട്. etxreme fear of the Pope or of papal progress - പോപ്പിനെക്കുറിച്ചുള്ള ഭയം; റോമാസഭാ പുരോഗതിയെക്കുറിച്ചുള്ള അതിഭയം എന്നാണര്‍ത്ഥം. പാപ്പ ഫ്രാന്‍സിസ്, അങ്ങ് സര്‍വഭയങ്ങളെയും നിരാകരിക്കുന്നു എന്നു മാത്രമല്ല; സകല ഭയങ്ങള്‍ക്കും അപൂര്‍ണ്ണതകള്‍ക്കും കെടു തികള്‍ക്കുമിടയിലും ലോകത്തിനും സഭയ്ക്കും സ്‌നേഹവും സമാ ധാനവും സമാശ്വാസവും അഭയവുമേകുന്ന ക്രിസ്തുസാന്നിധ്യ മായി മാറുകയും ചെയ്യുന്നു.

logo
Sathyadeepam Weekly
www.sathyadeepam.org