വചനമനസ്‌കാരം: No.71

വചനമനസ്‌കാരം: No.71

അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവ നോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നില നിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചു നീക്കപ്പെടും.

റോമാ 11:22

''എഴുതുക: ഞാന്‍ ത്രൈശുദ്ധനാണ്. ഏറ്റം നിസ്സാരമായ പാപം പോലും ഞാന്‍ വെറുക്കുന്നു. പാപത്തിന്റെ കറയുള്ള ഒരാത്മാവി നെ എനിക്കു സ്‌നേഹിക്കുവാന്‍ സാധിക്കുകയില്ല, എന്നാല്‍ മന സ്തപിക്കുന്ന ഒരാത്മാവിനോടുള്ള എന്റെ ഔദാര്യത്തിന് അറുതി യില്ല. എന്റെ കരുണ അതിനെ ആശ്ലേഷിക്കുകയും നീതീകരിക്കുക യും ചെയ്യുന്നു. എന്റെ കരുണയാല്‍ പാപിയെ അവരുടെ വഴികളില്‍ ഞാന്‍ പിന്‍തുടരുകയും അവര്‍ എന്നിലേക്കു തിരിച്ചുവരുമ്പോള്‍ എന്റെ ഹൃദയം സന്തോഷിക്കുകയും എനിക്കു നല്‍കിയ കയ്പു നീര്‍ ഞാന്‍ മറക്കുകയും അവരുടെ തിരിച്ചുവരവില്‍ ആനന്ദിക്കു കയും ചെയ്യുന്നു. ഒരു വ്യക്തിയും എന്റെ കരത്തില്‍നിന്നു രക്ഷപ്പെ ടുകയില്ലെന്നു പാപികളോടു പറയുക. എന്റെ കരുണാര്‍ദ്രഹൃദയ ത്തില്‍ നിന്ന് അവര്‍ ഓടിയകന്നാല്‍ എന്റെ നീതിയുടെ കരങ്ങളില്‍ അവര്‍ കുടുങ്ങും. ഞാന്‍ പാപികള്‍ക്കുവേണ്ടി കാത്തിരിക്കുന്നുവെ ന്ന് അവരോടു പറയുക. എനിക്കുവേണ്ടി അവരുടെ ഹൃദയം എന്നു തുടിക്കുമെന്നറിയാന്‍ അവരുടെ ഹൃദയത്തുടിപ്പുകളെ ഞാന്‍ ശ്രദ്ധ യോടെ നിരീക്ഷിക്കുന്നു. എഴുതുക, പശ്ചാത്താപപൂര്‍ണ്ണമായ അവ രുടെ മനസ്സാക്ഷിയിലൂടെയും പരാജയങ്ങളിലൂടെയും സഹനങ്ങളി ലൂടെയും സഭയുടെ സ്വരത്തിലൂടെയും ഞാന്‍ അവരോടു സംസാരി ക്കുന്നു. എന്നിട്ടും അവര്‍ എന്റെ കൃപകളെ നിരസിക്കുകയാണെ ങ്കില്‍, ഞാന്‍ അവരോടു കോപിക്കുകയും അവരുടെ ആഗ്രഹങ്ങള്‍ ക്ക് അവരെ തനിയെ വിട്ടുകളയുകയും ചെയ്യുന്നു.''

(ഡയറി, നോട്ടുബുക്ക് VI, നമ്പര്‍ 1728)

''നീ എന്റെ കരുണയുടെ സെക്രട്ടറിയാണ്'' എന്ന് യേശു വിശു ദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയോട് പറയുന്നുണ്ട് (1605). ''ഈസ്റ്റര്‍ കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ദൈവകരുണയുടെ തിരുനാ ളായി ആഘോഷിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു'' എന്ന് യേശു ആദ്യമായി പറയുന്നതും തന്റെ സെക്രട്ടറിയോടാണ് (299). ''ഈ ദിവസം ജീവന്റെ ഉറവിടത്തെ സമീപിക്കുന്ന എല്ലാവര്‍ക്കും പൂര്‍ണ്ണ മായ പാപമോചനവും ശിക്ഷയില്‍ നിന്ന് ഇളവും ലഭിക്കും'' എന്ന തും കരുണ എന്ന നാമധേയത്തില്‍ ആനന്ദിക്കുന്ന യേശുക്രിസ്തു വിന്റെ വാഗ്ദാനമാണ് (300). ദൈവകരുണയുടെ തിരുനാള്‍ സമു ചിതമായി ആഘോഷിക്കാം; അമൂല്യമായ കൃപകള്‍ അളവില്ലാതെ സ്വന്തമാക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org