വചനമനസ്‌കാരം: No.70

വചനമനസ്‌കാരം: No.70

യേശു പ്രതിവചിച്ചു: ഉന്നതത്തില്‍നിന്ന് നല്‍ക പ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്റെമേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല.

യോഹന്നാന്‍ 19:11

പീലാത്തോസായിരിക്കും ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ മനുഷ്യന്‍! ആത്മാവിനെ 'സ്വതന്ത്രമാക്കാനും ക്രൂശിക്കാനും' അധികാരമുള്ള സര്‍വേശ്വരനുമേല്‍ സാന്ദര്‍ഭിക മായി തനിക്കു കൈവന്ന അധികാരത്തെപ്രതി അയാള്‍ വന്‍പ് പറയുകയാണ്. എല്ലാ ദാനങ്ങളിലും ദാതാവിന്റെ നന്മയും കരുണ യും സ്വപ്നങ്ങളും മുദ്രിതമാണ്. അത് തിരിച്ചറിയാന്‍ കഴിയാത്ത തിനാലാണ് അവയുടെ വിനിമയത്തില്‍ നമുക്ക് പിഴയ്ക്കുന്നത്. ഉന്നതത്തില്‍നിന്ന് നല്‍കപ്പെടുന്നവ നമുക്ക് ഉന്നതങ്ങളിലെത്താന്‍ നിമിത്തമാകേണ്ടതുണ്ട്. അതിനുപകരം അധോമണ്ഡലങ്ങളി ലേക്കും അധമലോകത്തിലേക്കുമാണ് അവ നമ്മെ നയിക്കുന്നതെ ങ്കില്‍ നമുക്ക് ഹാ, കഷ്ടം! അധികാരത്തോളം മനുഷ്യനെ ഉന്മത്ത നാക്കുന്ന മറ്റൊരു ലഹരിയില്ല. ഒന്നാമന്‍ = ദാസന്‍; യജമാനന്‍ = ശുശ്രൂഷകന്‍ എന്നതാണ് സകലത്തിന്റെയും ഉടയവനായവന്റെ അധികാരദര്‍ശനം (മത്താ. 19:27). പ്രധാനമന്ത്രി എന്നാല്‍ ജനത യുടെ പ്രധാനദാസനും മുഖ്യമന്ത്രി എന്നാല്‍ മുഖ്യദാസനുമാണ്. കറുത്ത കുപ്പായമണിഞ്ഞവരെപ്പോലും കരുതല്‍ തടങ്കലിലാക്കി യും പൊതുജനങ്ങളെ ബന്ദികളാക്കിയും അധികാരികള്‍ ചീറിപ്പാ യുന്നതു കണ്ട് ശീലിച്ചതിനാലാകും ഹാന്‍ഡ്ബാഗ് തൂക്കി കുടയും ചൂടി നടന്നുപോകുന്ന മാര്‍പാപ്പയും ഒക്കത്തും കൈയിലും കു ഞ്ഞുങ്ങളുമായി വഴി മുറിച്ചു കടക്കുന്ന പ്രധാനമന്ത്രിയുമെല്ലാം നമ്മെ വിസ്മയിപ്പിക്കുന്നത്. വിനയമെന്തെന്നറിയാത്ത അധികാരി സത്യത്തില്‍ വിലക്ഷണനായ ഒരു കോമാളിയാണ്. അത്തരക്കാ രാണ് രാഷ്ട്രം, സഭ, കുടുംബം എന്നീ പവിത്രമായ വേദികളെയൊ ക്കെ അസംബന്ധനാടകത്തിന്റെ കൂത്തരങ്ങാക്കുന്നത്. ആദരവോ ടും ആര്‍ദ്രതയോടും കൂടി വര്‍ത്തിച്ച് തനിക്ക് ഭരമേല്പിക്കപ്പെട്ട വരുടെ ഹൃദയത്തില്‍ അനശ്വരസ്ഥാനം നേടാമെന്നിരിക്കെ അഹ ങ്കരിച്ചും വെറുപ്പിച്ചും അയാള്‍ സ്വയം അപഹാസ്യനാകുന്നു. ഒടു വില്‍, അരങ്ങൊഴിയുന്ന നേരത്ത് അതിന്റെ തിക്തമായ ഓര്‍മ്മകള്‍ അയാളെ വേട്ടയാടുകയും കൂര്‍ത്ത മുള്‍ച്ചെടിയെന്നപോലെ മനസ്സാക്ഷിയെ ഞെരുക്കുകയും ചെയ്യുന്നു.

'ഇതെല്ലാം എന്റേതാണ്' എന്ന് പണ്ടൊരാള്‍ അവനോട് പറയു ന്നുണ്ട്. ദാതാവിനെ പാടെ മറന്ന് ദാനങ്ങളില്‍ മാത്രം അഭിരമിക്കു ന്നവരുടെ മനോഭാവവും ഇതത്രെ. ഒടുവില്‍ 'ഇതെല്ലാം' എവിടേ ക്ക് നയിക്കുമെന്നും എന്തിനുപകരിക്കുമെന്നും അവബോധമില്ലാ ത്തവര്‍ക്ക് അധികാരമുള്‍പ്പെടെ എല്ലാ ദാനങ്ങളും ആത്മനാശ ത്തിന് കാരണമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org