
ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും.
യോഹന്നാന്‍ 12:32
ഓഫീസ് മുറിയിലേക്ക് കയറി വന്ന സ്ത്രീയുടെ കൂടെ ഒരു ചെറിയ ബാലനുമുണ്ടായിരുന്നു. വന്നപാടെ അവന്റെ ശ്രദ്ധ ഭിത്തിയിലെ ക്രൂശിതരൂപത്തില്‍ പതിഞ്ഞു. പൊടുന്നനെ അവന്‍ കുരിശില്‍നിന്ന് കര്‍ത്താവിനെ ഇളക്കി മാറ്റാന്‍ തുടങ്ങി! ചരിത്രത്തില്‍ നിന്നും മാനവഹൃദയങ്ങളില്‍ നിന്നും ക്രൂശിതനെ പിഴുതുമാറ്റാന്‍ അനേകം ഉഗ്രപ്രതാപികളായ ചക്രവര്‍ത്തിമാരും സര്‍വശക്തമായ സാമ്രാജ്യങ്ങളും ഒടുങ്ങാത്ത പകയോടെ മുമ്പും ശ്രമിച്ചിട്ടുണ്ട്. ആ പാഴ്‌വേലയുടെ തികച്ചും നിഷ്‌കളങ്കമായ ഒരു പുതിയ വേര്‍ ഷന്‍! അരുതെന്ന് ഉറക്കെ വിളിച്ചു പറയാനാണ് ആദ്യം തോന്നി യത്. പാടുപീഡകളില്‍നിന്ന് കര്‍ത്താവിനെ രക്ഷിക്കാന്‍ നോക്കു ന്ന കറയില്ലാത്ത സ്‌നേഹമാണെങ്കിലോ എന്ന ശങ്കയില്‍ മൗനം പാലിച്ചു. അവിടുന്ന് സ്വര്‍ഗരാജ്യം വാഗ്ദാനം ചെയ്തിരിക്കുന്ന തും ആ ഹൃദയനൈര്‍മ്മല്യത്തിനാണല്ലോ! തികഞ്ഞ ഏകാഗ്രത യോടെ അവന്‍ ശ്രമം തുടരുകയാണ്. ആദ്യം കര്‍ത്താവിന്റെ പാദ ഭാഗവും പിന്നീട് കൈകളും വിടുവിക്കാന്‍ നോക്കുകയാണ്. തന്റെ ചെറുവിരലുകള്‍ അതിന് പ്രാപ്തമല്ലെന്നത് അവനെ പിന്തിരിപ്പി ക്കുന്നതേയില്ല.
കുഞ്ഞേ, പ്രചണ്ഡമായ അധികാരവും ശക്തിയും കൈയാളി യിരുന്ന എത്രയോ കരങ്ങള്‍ മുമ്പും ഇത് ചെയ്തിരുന്നെന്ന് നിന ക്കറിയാമോ? 'നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍ നിന്നിറങ്ങി വരിക' എന്നും 'ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷി ക്കാന്‍ ഇവനു സാധിക്കുന്നില്ല' എന്നുമൊക്കെ വെല്ലുവിളിയും പരി ഹാസവും നേരിട്ടിട്ടും അവിടുന്ന് കുരിശില്‍ നിന്നിറങ്ങി വന്നില്ല എന്നത് നിന്റെ ഓര്‍മ്മയില്‍ തെളിയാറായിട്ടില്ലല്ലോ! ക്രൂശിക്കപ്പെട്ട ക്രിസ്തു ഇന്നും അനേകര്‍ക്ക് 'ഇടര്‍ച്ചയും ഭോഷത്തവു'മാണെന്ന് (1 കോറി. 1:23) നീ അറിയാറായിട്ടില്ലല്ലോ! ഭൂമിയില്‍ നിന്ന് ഉയര്‍ത്ത പ്പെട്ട ആ രൂപമാണ് എല്ലാ മനുഷ്യരെയും നിത്യമായി ആകര്‍ഷി ക്കുന്നതെന്ന നിര്‍മ്മലസത്യം മറന്ന്, 'കുരിശ്' എന്ന പേരില്‍ നിരര്‍ ത്ഥകമായ ചിഹ്നം പ്രചരിപ്പിക്കാന്‍ സഭയില്‍ നടക്കുന്ന കുത്സിത ശ്രമങ്ങളും നീ അറിയാതിരിക്കട്ടെ!
ഇറങ്ങാന്‍ എഴുന്നേറ്റ അമ്മയേക്കാള്‍ മുമ്പേ വാതില്‍ തുറന്ന് അവന്‍ പുറത്തേക്കോടി. 'എന്റെ ദൈവമേ, മോക്ഷത്തെ ആശി ച്ചോ നരകത്തെ ഭയന്നോ അല്ല, നിന്നെ കുരിശില്‍ കാണുന്നതു കൊണ്ട് നിന്നെ ഞാന്‍ സ്‌നേഹിക്കട്ടെ' എന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ സ്‌നേഹപ്രകരണം ഹൃദയത്തില്‍ മുഴങ്ങി.