വചനമനസ്‌കാരം: No.62

വചനമനസ്‌കാരം: No.62

അവിടുന്ന് അവനുമായി നിത്യമായ ഉടമ്പടി ചെയ്യുകയും ജനത്തിന്റെ പൗരോഹിത്യം അവനു നല്കുകയും ചെയ്തു. വിശിഷ്ടമായ തിരുവസ്ത്രങ്ങള്‍ കൊണ്ട് അവിടുന്ന് അവനെ അനുഗ്രഹിച്ചു; മഹിമയേറിയ മേലങ്കി അവനെ അണിയിച്ചു.

പ്രഭാഷകന്‍ 45:7

'കര്‍ത്താവേ, ശക്തനായ ദൈവമേ, രോഗികളുടെമേല്‍ കൈവച്ച് അവരെ സുഖപ്പെടുത്തുന്നതിനും തിരുസഭയില്‍ അങ്ങേക്ക് പ്രാര്‍ ത്ഥനയും കൃതജ്ഞതാബലികളും അര്‍പ്പിച്ചുകൊണ്ട് പരമാര്‍ത്ഥ ഹൃദയത്തോടും നിര്‍മ്മലമനസ്സാക്ഷിയോടുംകൂടി അങ്ങയുടെ വിശുദ്ധ മദ്ബഹയില്‍ ശുശ്രൂഷിക്കുന്നതിനും, കര്‍ത്താവായ അങ്ങ യുടെ പുത്രസ്വീകാര്യത്തിന്റെ ഭാഗഭാഗിത്വത്തിന് വിളിക്കപ്പെട്ടിരി ക്കുന്നരുടെ നിഗൂഢമായ ജനനത്തിനുവേണ്ടി പാപമോചകമായ മാമ്മോദീസാത്തൊട്ടി അങ്ങയുടെ കാരുണ്യത്തിന്റെ ശക്തിയാല്‍ ആശീര്‍വദിക്കുന്നതിനും, അങ്ങയുടെ ജനത്തിന് പാപമോചനം നല്കുന്നതിനും, സഭയുടെ നാമത്തില്‍ വിവാഹം ആശീര്‍വദിക്കുന്നതിനും, അങ്ങയുടെ പരിശുദ്ധ നാമത്തിന്റെ സ്തുതിക്കായി വിശു ദ്ധ സഭയുടെ സന്താനങ്ങളെ പുണ്യപ്രവൃത്തികള്‍കൊണ്ട് അലങ്കരിക്കുന്നതിനും, അങ്ങയുടെ തിരുമുമ്പില്‍ ഇയാള്‍ ചെയ്യുന്ന നിര്‍മ്മ ല ശുശ്രൂഷയ്ക്ക് പ്രതിഫലമായി വരാനിരിക്കുന്ന ലോകത്തില്‍ പ്രസന്നവദനനായിരിക്കുന്നതിനും, അങ്ങയുടെ ഏകജാതന്റെ കൃപ യും അനുഗ്രഹവും വഴി അങ്ങയുടെ മഹത്വത്തിന്റെ ഭയഭക്തിജനകമായ സിംഹാസനത്തിനു മുമ്പാകെ പ്രത്യാശാപൂര്‍വ്വം നില്‍ക്കുന്നതിനും വേണ്ടി, ഇയാളെ പൗരോഹിത്യത്തിലേക്കു തിരഞ്ഞെടുക്കണമേ.'

പൗരോഹിത്യസ്വീകരണ ശുശ്രൂഷയിലെ സുപ്രധാന മുഹൂര്‍ത്തമായ രണ്ടാം കൈവയ്പു പ്രാര്‍ത്ഥനയുടെ അവസാനഭാഗമാണ് മനോഹരമായ ഈ പ്രാര്‍ത്ഥന. 'ഭൂമിയില്‍ നിന്റെ ജീവിതകാലം മുഴുവന്‍ നൈര്‍മ്മല്യത്തോടും തീക്ഷ്ണതയോടും വിശുദ്ധിയോടും കൂടി തന്നെ പ്രീതിപ്പെടുത്താന്‍ നമ്മുടെ കര്‍ത്താവായ ദൈവം നീതിയുടെ വസ്ത്രം എന്നേക്കുമായി നിന്നെ ധരിപ്പിക്കട്ടെ' എന്ന പ്രാര്‍ത്ഥനയോടെയാണ് മെത്രാന്‍ നവവൈദികനെ കാപ്പ ധരിപ്പിക്കുന്നത്. 'ഈ കുര്‍ബാന എന്റെ കരങ്ങള്‍ വഴി പൂര്‍ത്തിയാകുവാന്‍' ഓരോ കുര്‍ബാനയിലും വൈദികന്‍ പ്രാര്‍ത്ഥന ചോദിക്കുന്നുണ്ട്. പരമാര്‍ത്ഥ ഹൃദയത്തോടും നിര്‍മ്മലമനസ്സാക്ഷിയോടുംകൂടി അവിടുത്തെ വിശുദ്ധ മദ്ബഹയില്‍ ശുശ്രൂഷ ചെയ്യാനാകുമ്പോഴും ജീവിതകാലം മുഴുവന്‍ തീക്ഷ്ണതയോടും വിശുദ്ധിയോടുംകൂടി അവിടുത്തെ പ്രീതിപ്പെടുത്താന്‍ കഴിയുമ്പോഴും മാത്രമാണ് കുര്‍ബാന പൂര്‍ത്തിയാകുന്നത്. പവിത്രവും മനോജ്ഞവുമായ പ്രാര്‍ത്ഥനകള്‍ ജീവിതമായി പരിണമിക്കുമ്പോള്‍ മാത്രമാണ് കുര്‍ബാന പൂര്‍ത്തിയാകുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org