വചനമനസ്‌കാരം: No.55

വചനമനസ്‌കാരം: No.55

എന്നാല്‍, ദൈവഭക്തിയോടെ മരിക്കുന്നവര്‍ ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെ ക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്തിപൂര്‍ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്ന തിന് അവന്‍ അവര്‍ക്കുവേണ്ടി പാപപരി ഹാരകര്‍മം അനുഷ്ഠിച്ചു.

2 മക്കബായര്‍ 12:45

''ഒരു സ്വര്‍ഗ്ഗീയ പ്രകാശത്തിനു നമ്മുടെ നയനങ്ങളെ മറച്ചിട്ടുള്ള മൂടുപടത്തെ മാറ്റുവാന്‍ കഴിയുമെങ്കില്‍, നമുക്ക് ഒരു കാര്യം കാ ണുവാന്‍ സാധിക്കും - നമ്മുടെ സഹായം അപേക്ഷിച്ചു കൊണ്ട് ശുദ്ധീകരണ സ്ഥലത്തെ സഹനമനുഭവിക്കുന്ന ആത്മാക്കള്‍ അവരുടെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചു ഓരോ സ്ഥലങ്ങളിലായി ചുറ്റിപ്പറ്റി നടക്കുന്നത്. 'എന്നോട് ദയ കാണിക്കുക, എന്നോട് ദയ കാണിക്കുക! ഞങ്ങളില്‍ കരുണയുള്ളവരായിരിക്കുക, ഞങ്ങള്‍ക്കു വേണ്ടി ഒരു കുരിശിന്റെ വഴി ചൊല്ലുക' എന്ന് അഭ്യര്‍ത്ഥിച്ചു കൊ ണ്ട് നമുക്കു ചുറ്റും നടക്കുന്ന ഇത്തരം ആത്മാക്കളെ നമുക്ക് കാണു വാന്‍ സാധിക്കും.'' - പോര്‍ട്ട്‌മോറിസിലെ വിശുദ്ധ ലിയോനാര്‍ഡ്

തായ്‌വഴിയിലെ 'വിണ്‍മറഞ്ഞ' പൂര്‍വ്വികര്‍ക്കായി പ്രത്യേകം നട ത്തിയ റാസയില്‍ സംബന്ധിക്കുകയായിരുന്നു. ''കാശുകൊടുത്ത് പ്രാര്‍ത്ഥിച്ച് സ്വര്‍ഗത്തിലേക്ക് കടത്തിവിടുന്ന പരിപാടിയല്ലേ ഇത്?'' എന്ന് യുക്തിവാദിയായ ഒരു ബന്ധു വിടര്‍ന്ന ചിരിയോടെ പരിഹ സിച്ചു. സ്വര്‍ഗത്തിലേക്ക് കടത്തിവിടുന്നതൊക്കെ ദൈവമാണെ ങ്കിലും 'പരിപാടിയുടെ' കേന്ദ്രം പ്രാര്‍ത്ഥനയും ദാനധര്‍മ്മങ്ങളും തന്നെയാണെന്ന് മറുപടി നല്‍കി. സാവൂളിനെ പോലെ, അവിശ്വാ സത്തിന്റെ ചെതുമ്പലുകള്‍ അകക്കാഴ്ച മറച്ചിരിക്കുന്നവരുമായി സംവാദം പാഴ്‌വേലയാകുമെന്നതിനാല്‍ അതിനു തുനിഞ്ഞില്ല. പകരം അകതാരിനെ മറച്ചിരിക്കുന്ന മൂടുപടത്തെ മാറ്റാന്‍ കഴിയുന്ന പ്രകാശകണികയ്ക്കായി പ്രാര്‍ത്ഥിച്ചു.

ബി.സി. ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ എഴുതപ്പെട്ടതാണ് മക്കബായരുടെ ഗ്രന്ഥങ്ങള്‍. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക യും പാപപരിഹാരബലി അര്‍പ്പിക്കുകയും ചെയ്യുന്ന പതിവ് അന്നേ ഉണ്ടായിരുന്നതിന്റെ സൂചനയാണല്ലോ ആമുഖവചനത്തില്‍ കാണു ന്നത്. 'മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കില്‍ അ വര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു' (വാക്യം 44) എന്ന് അവര്‍ക്ക് ബോധ്യമുണ്ടായി രുന്നു. ആ ബോധ്യത്തിലേക്ക് ഉണരാനാണ് 'മരിച്ചവരുടെ മാസം' ആചരിക്കുന്നതിലൂടെ നാം ശ്രമിക്കുന്നത്. 'മരിച്ചവരോടുള്ള കടമ മറക്കരുത്' എന്ന വേദപുസ്തകത്തിന്റെ അനുശാസനം (പ്രഭാ. 7:33) നവംബറില്‍ മാത്രമല്ല, എപ്പോഴും ഓര്‍മ്മയിലുണ്ടാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org