വചനമനസ്‌കാരം: No.53

വചനമനസ്‌കാരം: No.53

Published on
ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മ്മിച്ചു. പിശാചിന്റെ അസൂയ നിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്ഷക്കാര്‍ അതനുഭവിക്കുന്നു.
ജ്ഞാനം 2:23-24

"We all have two lives. The second one starts when we realise we only have one."

പ്രഭാതത്തില്‍ അയച്ചു കിട്ടിയ ചിന്താചിത്രത്തിലെ വാക്കുകള്‍ ശ്രദ്ധേയമായി തോന്നി. നമുക്കെല്ലാവര്‍ക്കും രണ്ടു ജീവിതമുണ്ട്. രണ്ടാമത്തെ ജീവിതം ആരംഭിക്കുന്നത് നമുക്ക് ഒരു ജീവിതം മാത്ര മേയുള്ളൂ എന്ന് നാം തിരിച്ചറിയുമ്പോഴാണ്. അജ്ഞാതനായ ആ ചിന്തകന് നമോവാകം. ജനിമൃതികളുടെ നൈരന്തര്യത്തിന്റെ രഹ സ്യം എത്ര ലളിതവും കൃത്യവുമായാണ് അദ്ദേഹം വെളിപ്പെടുത്തി യിരിക്കുന്നത്.

'അധര്‍മ്മികളുടെ ചിന്താഗതി' എന്നാണ് രണ്ടാം അധ്യായ ത്തിന്റെ തലക്കെട്ട്. 'നമുക്കു നിശ്ചയിച്ചിരിക്കുന്ന കാലം നിഴല്‍ പോലെ കടന്നുപോകുന്നു, മരണത്തില്‍നിന്നു തിരിച്ചുവരവില്ല, അതു മുദ്രയിട്ട് ഉറപ്പിച്ചതാണ്; ആരും തിരിച്ചുവരുകയില്ല. വരുവിന്‍, ഇപ്പോഴുള്ള വിശിഷ്ടവസ്തുക്കള്‍ ആസ്വദിക്കാം. മുന്തിയ വീഞ്ഞും സുഗന്ധദ്രവ്യങ്ങളും നിറയെ ആസ്വദിക്കാം. വസന്തപുഷ്പങ്ങളെ യൊന്നും വിട്ടുകളയേണ്ടാ. വാടുംമുന്‍പേ പനിനീര്‍മൊട്ടു കൊണ്ട് കിരീടമണിയാം. സുഖഭോഗങ്ങള്‍ നുകരാന്‍ ആരും മടിക്കേണ്ടാ. ആഹ്‌ളാദത്തിന്റെ മുദ്രകള്‍ എവിടെയും പതിക്കാം. ഇതാണു നമ്മു ടെ ഓഹരി; ഇതാണു നമ്മുടെ അവകാശം' എന്നിങ്ങനെ ഗ്രന്ഥകര്‍ത്താവ് അത് വിശദീകരിക്കുന്നുണ്ട് (വാക്യങ്ങള്‍ 5 മുതല്‍ 9 വരെ). സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേ വിരചിതമാണെങ്കിലും നമ്മുടെ കാലത്തോടുള്ള സാമ്യം അമ്പരപ്പിക്കുന്നതാണ്.

നിഷ്പക്ഷം എന്നൊരു പക്ഷമില്ലാത്തതിനാല്‍ ഏത് പക്ഷമാ ണെന്നതാണ് സുപ്രധാനമായ ചോദ്യം. ഒന്നാമത്തെ ജീവിതത്തിന്റെയോ രണ്ടാമത്തെ ജീവിതത്തിന്റെയോ? നശ്വരതയുടെയോ അന ശ്വരതയുടെയോ? ജഡത്തിന്റെയോ ആത്മാവിന്റെയോ? കുഴിമാട ത്തിന്റെയോ നിത്യതയുടെയോ? ലോകത്തിന്റെയോ സ്വര്‍ഗ്ഗത്തിന്റെ യോ? പിശാചിന്റെയോ ദൈവത്തിന്റെയോ? 'നവംബര്‍ ആചരണം' ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമേകട്ടെ.

logo
Sathyadeepam Online
www.sathyadeepam.org