വചനമനസ്‌കാരം: No.51

വചനമനസ്‌കാരം: No.51
അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.
യോഹന്നാന്‍ 2:5
  • ''ജപമാലയെന്നതിന്റെ അര്‍ത്ഥം മറിയത്തിന്റെ ജീവിതമണ്ഡലത്തില്‍ തങ്ങിനില്ക്കുകയെന്നാണ്. അ തിന്റെ ഉള്ളടക്കമാകട്ടെ, ക്രിസ്തു ആണ്.''

  • - റൊമാനോ ഗ്വാര്‍ദിനി

അഗ്നിമണ്ഡലം, സൂര്യമണ്ഡലം, ചന്ദ്രമണ്ഡലം എന്നിവയാണ് മണ്ഡലത്രയം. എന്നാല്‍ ക്രിസ്തുശിഷ്യന്റെ ജീവിതം കേന്ദ്രീകരി ച്ചരിക്കുന്നത് മറ്റൊരു മണ്ഡലത്തിലാണ്. അതത്രെ മറിയമണ്ഡലം! അതാകട്ടെ സര്‍വ്വമണ്ഡലങ്ങളുടെയും പ്രഭവകേന്ദ്രവും ലക്ഷ്യ സ്ഥാനവുമായ ക്രിസ്തുമണ്ഡലത്തില്‍ കേന്ദ്രീകൃതമാണ്. ആ സ്‌നേഹമണ്ഡലത്തിലേക്കുള്ള കവാടമാണ് ജപമാല. ഒരു ചരടില്‍ കോര്‍ത്തിണക്കിയ മുത്തുമണികളിലൂടെ നാം പ്രവേശിക്കുന്നത് ആവര്‍ത്തനവിരസമായ ഒരു ഭക്താനുഷ്ഠാനത്തിലേക്കല്ല, 'സൂര്യ നെ ഉടയാടയാക്കിയ ഒരു സ്ത്രീ' (വെളിപാട് 12:1) ദിവ്യശോഭയോ ടെ വിളങ്ങുന്ന ഒരു നഭോമണ്ഡലത്തിലേക്കാണ്. പിതാവായ ദൈവ ത്തില്‍ അഗാധമായി വിശ്വസിച്ച ഒരു പുത്രിയും നസറത്തിലെ കുടില്‍തൊട്ട് കാല്‍വരിയിലെ കുരിശുവരെ പുത്രനായ ദൈവ ത്തില്‍ ശരണപ്പെട്ട ഒരു അമ്മയും പരിശുദ്ധാത്മാവിന്റെ നിര്‍മ്മലാ ലയമായി സ്വയം സ്‌നേഹപൂര്‍വ്വം സമര്‍പ്പിച്ച ഒരു പ്രേയസിയും ആ മണ്ഡലത്തില്‍ അഴകോടെ സമ്മേളിച്ചിരിക്കുകയാണ്.

'അവന്‍ പറയുന്നതു' ചെയ്യേണ്ടതു തന്നെയാണെന്ന് അറിയാ ത്തതല്ല നമ്മുടെ പരാജയം; ചെയ്യാനുള്ള ആഗ്രഹവും പരിശ്രമവും ഇല്ലാത്തതാണ്. ജീവിതമണ്ഡലത്തില്‍ നാം ചരിക്കേണ്ട വഴികള്‍ അജ്ഞാതമായിരിക്കുന്നതല്ല നമ്മുടെ പരിമിതി; അറിയാമായിരു ന്നിട്ടും അതിലൂടെ ചരിക്കാനാകാത്തതാണ്. ദൈവകൃപയാലല്ലാ തെ മറ്റൊന്നിനാലും സാധ്യമല്ലാത്ത ആ പ്രവര്‍ത്തികള്‍ക്കും പദ ചലനങ്ങള്‍ക്കും തുണയും തണലുമേകാനാണ് ഒരു 'നന്മ നിറഞ്ഞ മറിയ'ത്തിലൂടെയും ഒരു 'എത്രയും ദയയുള്ള മാതാവി'ലൂടെയും ഒരു 'രാജകന്യക'യിലൂടെയുമൊക്കെ 'ദൈവകൃപ നിറഞ്ഞവളോട്' ഇപ്പോഴും എപ്പോഴും നാം പ്രാര്‍ത്ഥിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org