
'ഇത് വെറും ക്ലീഷേയല്ലേ ?'
'അല്ല.'
'സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരും സത്യത്തെപ്പോലെ മരിക്കുകയാണല്ലോ.'
'പ്രായാധിക്യം വന്ന് മരിക്കുന്നതല്ല. സത്യത്തെ കൊലപ്പെടുത്തു ന്നതാണ്. അകാലത്തില്‍ അരുംകൊല ചെയ്യുന്നതാണ്. എങ്കിലും മൂന്നാം ദിനം സത്യം ഉയിര്‍ക്കും.'
'പക്ഷേ സത്യത്തിനും നീതിക്കുമൊപ്പം നില്‍ക്കുന്നവരെ സംര ക്ഷിക്കേണ്ടത് ദൈവത്തിന്റെ നൈയാമികമായ ബാധ്യതയല്ലേ?'
'അല്ല. സ്‌നേഹമല്ലാതെ ദൈവത്തിന് മറ്റൊരു നിയമമില്ല. സത്യ വും നീതിയും പോലും സ്‌നേഹത്തില്‍ നിന്നും സ്‌നേഹത്തിലൂടെ യും സ്‌നേഹത്തിലേക്കുമുള്ള പ്രയാണമാണ്.'
'എന്നിട്ടും ഫാ. സ്റ്റാന്‍ സ്വാമിമാര്‍ പല പേരുകളില്‍ ആവര്‍ത്തി ക്കപ്പെടുകയല്ലേ?'
'പണ്ടു മുതലേ അങ്ങനെയായിരുന്നില്ലേ? സോക്രട്ടീസും യേശു ക്രിസ്തുവും ഗാന്ധിജിയുമൊക്കെ ഉദാഹരണങ്ങളല്ലേ?'
'സത്യത്തിനൊപ്പമുള്ള സഹയാത്ര അപകടകരമാണെന്നു വരു ന്നത് സത്യധര്‍മ്മനീതികളെ ക്ഷയിപ്പിക്കില്ലേ?'
'ഇല്ല. അത് സത്യയാത്രയുടെ സഹജഭാവമാണ്. സത്യവാദികള്‍ സ്വച്ഛതയോടെ നീണാള്‍ വാഴുമെന്ന് ദൈവം പറഞ്ഞിട്ടില്ല. 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' എന്നേ പറഞ്ഞിട്ടുള്ളൂ (യോഹ. 8:32). അപകടകരമായ ജീവിതവും അതിലേറെ അപകടകരമായ മരണ വും കൊണ്ട് മാത്രമേ സത്യത്തിന്റെ ഹൃദയത്തില്‍ സ്വാതന്ത്ര്യ ത്തോടെ ഒരുവന് ശോണമുദ്ര ചാര്‍ത്താനാവുകയുള്ളൂ. നഷ്ടം സഹിച്ചും നാം സത്യത്തിനൊപ്പം നില്‍ക്കാന്‍ വേണ്ടിയാണ് സത്യത്തില്‍ ദൈവം സ്വയം നഷ്ടപ്പെടുത്തിയത്.'