
എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ
-കുഞ്ഞുണ്ണി മാഷ്
ശരീരമല്ല അകലവും അടുപ്പവും നിര്‍ണ്ണയിക്കുന്നത്; അകം അഥ വാ ആത്മാവാണ്. ദേഹനിലയല്ല, ദേഹീനിലയാണ് സുപ്രധാനം. ബാഹ്യമായി അടുത്തോ അകലെയോ എന്നതല്ല ചോദ്യം; ആന്തരി കമായി എവിടെ എന്നതാണ്. പുറത്ത് ആരെന്നും എന്തെന്നുമാണ് പലപ്പോഴും ജിജ്ഞാസയോടും പരിഭ്രാന്തിയോടും കൂടി അന്വേ ഷിക്കുന്നത്. അകത്താരെന്നും അകം എവിടെ/എങ്ങനെയെന്നും പരിശോധിക്കുന്നതില്‍ അത്രമേല്‍ ജാഗരണമില്ല.
ഒരിക്കല്‍ സൂര്യനില്‍ നിന്ന് വളരെ അകലെ ഭ്രമണം ചെയ്തി രുന്ന ഒരു കറുത്ത നക്ഷത്രമായിരുന്നു അയാള്‍. എന്നാല്‍ ഒരു മധ്യാഹ്നത്തില്‍ 'സൂര്യപ്രഭയെ വെല്ലുന്ന ഒരു പ്രകാശം ചുറ്റും ജ്വലി ച്ച്' (അപ്പ. പ്രവ. 26:13) അയാളെ സ്വന്തമാക്കി. പിന്നീട് അയാള്‍ക്ക് 'ജീവിതം ക്രിസ്തുവും മരണം നേട്ടവും' ആയതില്‍ അത്ഭുതമില്ല (ഫിലി. 1:21). നമ്മളും അനുഷ്ഠാനപരമായി അവിടുത്തോട് അടു ത്തായിരിക്കാം. എന്നാല്‍ ഹൃദയം അവിടുന്നില്‍ നിന്ന് അകലെ യാണോ? സുവിശേഷവുമായി അടുപ്പമുണ്ടാകാം; എന്നാല്‍ സുവി ശേഷമൂല്യങ്ങളില് നിന്ന് അകലെയാണോ? സഭയോടും സക്രാരി യോടും അടുത്തായിരിക്കാം; എന്നാല്‍ സഹോദരരില്‍ നിന്ന് അക ലെയാണോ? 'ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍ നിന്നു വളരെ അകലെയാണ്' എന്ന് പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞ വചനം (മത്താ. 15:8) നമ്മെ നോക്കി ആവര്‍ത്തിക്കാതിരിക്കട്ടെ. ദൈവൈ ക്യവും ദൈവപ്രസാദവുമാകട്ടെ നമ്മുടെ ആന്തരികതയുടെ അര്‍ത്ഥ വും ലക്ഷ്യവും.