വചനമനസ്‌കാരം: No.54

വചനമനസ്‌കാരം: No.54
ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം; എന്നാല്‍, നീ പാപം ചെയ്യുകയില്ല.
പ്രഭാഷകന്‍ 7:36

'ഈ ലോകത്തില്‍ നിന്റെ കാര്യം അതിവേഗം കലാശിക്കും. അതിനാല്‍ നിന്റെ കാര്യം എങ്ങനെയിരിക്കുന്നുവെന്നു നോക്കൂ. ഇന്നുള്ളവനെ നാളെ കാണുന്നില്ല. കണ്ണില്‍ നിന്നു മായുമ്പോള്‍ അവന്‍ മനസ്സില്‍ നിന്നും മാഞ്ഞുപോകുന്നു. ഹാ, മനുഷ്യഹൃദയ ത്തിന്റെ മന്ദതയും കാഠിന്യവും! ഭാവിക്കായി ഒരുക്കങ്ങളൊന്നും നടത്താതെ അവന്‍ തല്‍ക്കാലത്തേക്കു വേണ്ടവയെപ്പറ്റി മാത്രം ചിന്തിക്കുന്നു. നിന്റെ ഓരോ വിചാരവും ഓരോ പ്രവൃത്തിയും ഉടനടി മരണം വന്നു പിടികൂടിയേക്കുമെന്ന ബോധ്യത്തോടു കൂടി യായിരിക്കണം. സന്ധ്യവരെ ജീവിച്ചിരിക്കയില്ലെന്നു പുലരിയില്‍ വിചാരിക്കുക; സന്ധ്യയാകുമ്പോള്‍ അടുത്ത പ്രഭാതം കാണുമെ ന്ന് നീ ഉറപ്പു വിചാരിക്കേണ്ടാ. നിനക്ക് നല്ല മനസ്സാക്ഷിയുള്ള പക്ഷം, നീ മരണത്തെ അത്രയധികം ഭയപ്പെടുകയില്ല. മരണത്തെ ഭയപ്പെടുന്നതിനേക്കാള്‍ നിനക്കു നല്ലത് പാപത്തില്‍നിന്ന് അക ന്നിരിക്കാന്‍ സൂക്ഷിക്കുന്നതാണ്. ഇന്നു നീ തയ്യാറില്ലെങ്കില്‍, നാളെ എങ്ങനെ തയ്യാറാകും? ഒരു നാളെ ഉണ്ടാകുമെന്ന് എന്തുറ പ്പാണുള്ളത്? എങ്കില്‍ ആ നാളെ നീയുണ്ടാകുമോ എന്നു നിശ്ചയ മുണ്ടോ? സ്‌നേഹിതരിലും ചാര്‍ച്ചക്കാരിലും ആശ്രയിക്കേണ്ടാ. നീ വിചാരിക്കുന്നതിനേക്കാള്‍ വേഗം മനുഷ്യര്‍ നിന്നെ മറന്നു കളയും. മരണാനന്തരം അന്യരുടെ സഹായത്തിലാശ്രയിക്കുന്ന തിനേക്കാള്‍ ഭേദം, ഇപ്പോള്‍ത്തന്നെ കാലോചിതമായി വല്ല പുണ്യവും നേടി വയ്ക്കുന്നതാണ്. നിന്റെ കാര്യത്തില്‍ നിനക്കു താല്പര്യമില്ലെങ്കില്‍ നിന്റെ ഭാവിയില്‍ ആര്‍ക്കാണ് ആകാംക്ഷ ഉണ്ടാകുക?'

ക്രിസ്താനുകരണം ഒന്നാം പുസ്തകത്തിലെ 'മരണം' എന്ന തലക്കുറിയുള്ള ഇരുപത്തിമൂന്നാം അദ്ധ്യായം ഒന്നാന്തരം മരണ ധ്യാനമാണ്. മരണം എന്നതിന് പ്രാണപ്രയാണം എന്നും അര്‍ത്ഥ മുണ്ട്. അങ്ങനെയെങ്കില്‍ അന്ത്യവിനാഴികയില്‍ മാത്രമല്ല; പ്രാണ ന്റെ ഓരോ നിമിഷത്തിലും പ്രാണപ്രയാണത്തെ ഓര്‍മ്മിക്കേണ്ട തുണ്ട്. ധ്യാനമനനങ്ങളിലൂടെ ആ പാഠം സവിശേഷമായി പകരു ന്നു എന്നതാണ് നവംബറിന്റെ നേട്ടം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org