വചനമനസ്‌കാരം : No. 34

വചനമനസ്‌കാരം : No. 34
ഇക്കാരണത്താല്‍, വിജാതീയരായ നിങ്ങള്‍ക്കു വേണ്ടി യേശുക്രിസ്തുവിനെപ്രതി തടവുകാരനായി ത്തീര്‍ന്നിരിക്കുന്ന പൗലോസായ ഞാന്‍, നിങ്ങള്‍ക്കു വേണ്ടി ദൈവകൃപ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കയാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
എഫേസോസ് 3:1, 2

ജീവിതത്തിന്റെ ഗതിവിഗതികള്‍ പ്രവചനാതീതമാണ്. സ്ഥല കാലസമസ്യകള്‍ക്കുള്ളില്‍ ദൈവം കരുതിവച്ചിരിക്കുന്ന കൃപയുടെ നിധികളാണ് ജീവിതയാത്രയെ വഴിതിരിക്കുന്നത്. പൗലോസിന്റെ ജീവിതം അതിന്റെ നേര്‍സാക്ഷ്യമാണ്. വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷന്മാരെ വലിച്ചിഴച്ചുകൊണ്ടുവന്ന് തടവിലാക്കിയ ആള്‍ (അപ്പ. പ്രവ. 8:3) ഇപ്പോള്‍ അതേ വിശ്വാസത്തെപ്രതി തടവറയിലാ ണ്! ഒരിക്കല്‍ കല്ലേറേറ്റ് മരിച്ചുപോയെന്നു വിചാരിച്ച് നഗരത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോകപ്പെട്ട ആള്‍ (അപ്പ. പ്രവ. 14:19) ദൈവരഹസ്യങ്ങളുടെ കാര്യസ്ഥനും (1 കോറി. 4:1) ക്രിസ്തുവിനെ ക്കുറിച്ചുള്ള ജ്ഞാനത്തിന്റെ സൗരഭ്യം പരത്തുന്നവനും (2 കോറി. 2:14) ക്രിസ്തുവിന്റെ സ്ഥാനപതിയും (2 കോറി. 5:20) ആയി ജീവി ക്കണമെന്ന് നിശ്ചയിച്ചത് ദൈവകൃപ തന്നെയാണെന്ന് അദ്ദേഹ ത്തിനും നന്നായി അറിയാം. അതുകൊണ്ടാണ് 'ഞാനല്ല എന്നിലു ള്ള ദൈവകൃപയാണ് അധ്വാനിച്ചത്' എന്നൊക്കെ അദ്ദേഹം സ്പ ഷ്ടമാക്കുന്നത് (1 കോറി. 15:10).

ഒരിക്കല്‍പോലും യേശുവിനെ നേരില്‍ കണ്ടിട്ടില്ലാത്ത ആളാണ് പൗലോസ് അപ്പസ്‌തോലന്‍. ആകെയുള്ളത് അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, 'അകാലജാതന് എന്നതുപോലെയുള്ള ഒരു പ്രത്യക്ഷം' മാത്രമാണ് (1 കോറി 15:8). എന്നിട്ടും അദ്ദേഹം ക്രിസ്തീയതയുടെ ഒരു പ്രകാശഗോപുരമായി. വിശ്വാസത്തിലും സ്‌നേഹത്തിലും പടുത്തുയര്‍ത്തപ്പെട്ട സഭാസൗധത്തിന്റെ നെടു ന്തൂണായി. നമുക്കും ദൈവകൃപ നല്‍കപ്പെട്ടിട്ടുണ്ടെന്ന് നാം തിരിച്ച റിയുന്നുണ്ടോ? നമ്മിലുള്ള ദൈവകൃപയെ അധ്വാനിക്കാന്‍ നാം അനുവദിക്കുന്നുണ്ടോ? നമ്മുടെ സിദ്ധികളും വൈഭവങ്ങളും നേട്ട ങ്ങളും സൗഭാഗ്യങ്ങളുമെല്ലാം ദൈവകൃപയുടെ മധുരഫലങ്ങളാ ണെന്ന് നാം ഏറ്റുപറയാറുണ്ടോ?

പൗലോസും പത്രോസും രണ്ടു വ്യക്തിനാമങ്ങള്‍ മാത്രമല്ല; രണ്ടു സാധ്യതകളുമാണ്. ക്രിസ്തുശിഷ്യര്‍ക്ക് ദൈവകൃപയാല്‍ ആയിത്തീരാവുന്ന സാധ്യതകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org