വചനമനസ്‌കാരം : No. 33

വചനമനസ്‌കാരം : No. 33
എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവും വെള്ളവും പുറപ്പെട്ടു.
യോഹന്നാന്‍ 19:34

ഹൃദയമുണ്ടായിരുന്നെങ്കില്‍ കുത്തിയവനെപ്പോലെ ആ കുന്ത വും പരിവര്‍ത്തിതമായേനെ; കാരണം അത് കുത്തിത്തുറന്നത് സ്‌നേഹത്തിന്റെ തുടിക്കുന്ന ഒരു പ്രപഞ്ചത്തെയായിരുന്നു. ''ധിക്കാ രികളെ, കേള്‍ക്കുവിന്‍; നിങ്ങള്‍ക്കുവേണ്ടി ഈ പാറയില്‍ നിന്ന് ഞങ്ങള്‍ വെള്ളം പുറപ്പെടുവിക്കണമോ?'' എന്ന് ക്ഷോഭിച്ചു കൊണ്ട് പണ്ടൊരാള്‍ മരുഭൂമിയിലെ പാറയെ മധുരജലത്തിന്റെ ഉറവയാക്കി മാറ്റിയിരുന്നു. കര്‍ത്താവിനോട് മത്സരിച്ച ഇസ്രായേല്യര്‍ക്ക് അവി ടുന്ന് തന്റെ പരിശുദ്ധിയെ വെളിപ്പെടുത്തിയതിന്റെ സ്മൃതിയും സാ ക്ഷ്യവുമാണ് മെരീബായിലെ ജലം (സംഖ്യ. 20:13). ഇതാ ഗൊല്‍ ഗോഥായില്‍ രക്ഷയുടെ പുതിയ പാറ. ഇതാ കുരിശില്‍ ദൈവത്തി ന്റെ പരിശുദ്ധിയുടെ പരകോടി. പരമപരിശുദ്ധമായ ഈ പാറയില്‍ അടിച്ചപ്പോള്‍ പ്രവഹിച്ചത് വെറും ജലമല്ല; പരിശുദ്ധാത്മാവാകുന്ന ജീവജലമാണ്. നിത്യജീവനേകുന്ന ദിവ്യഭോജനമാണ്.

സ്‌നേഹിക്കാനും സ്‌നേഹം അനുഭവിക്കാനും കഴിയാതിരിക്കുക - അതില്‍പ്പരം നിര്‍ഭാഗ്യമില്ല. അങ്ങനെയെങ്കില്‍ കുരുടര്‍ കാണുന്ന തോ ചെകിടര്‍ കേള്‍ക്കുന്നതോ മുടന്തര്‍ നടക്കുന്നതോ അല്ല പരമ മായ അത്ഭുതം. സ്‌നേഹം നുകരാനും പകരാനുമായി സൃഷ്ടിക്ക പ്പെട്ടിട്ടും അതിനാവാത്ത മാനവഹൃദയങ്ങള്‍ സ്‌നേഹത്താല്‍ വീ ണ്ടെടുക്കപ്പെടുന്നതാണ്. കത്തിക്കരിഞ്ഞ മനസ്സാക്ഷികള്‍ നിര്‍മ്മ ലമായി പുനര്‍ജനിക്കുന്നതാണ്. വിശ്വാസരഹിതമായ ദുഷ്ടഹൃദയ ങ്ങള്‍ വിമലീകരിക്കപ്പെടുന്നതാണ്. ആ അത്ഭുതങ്ങളുടെ സംഭരണി യാണ് കുരിശില്‍ കുത്തിത്തുറക്കപ്പെട്ട ഹൃദയം - യേശുക്രിസ്തു വിന്റെ മാധുര്യമുള്ള തിരുഹൃദയം. ആ ഹൃദയത്തെ ആശ്രയിച്ചാല്‍ സാവൂളിനെപ്പോലെ പുതിയ ഹൃദയം ലഭിക്കും (1 സാമു. 10:9). സോ ളമന്റേതുപോലെ കടല്‍ത്തീരംപോലെ വിശാലമായ ഹൃദയം ലഭി ക്കും (1 രാജാ. 4:29). യൂദിത്തിന്റേതു പോലെ സത്യസന്ധമായ ഹൃദ യം ലഭിക്കും (8:29). നഥാനയേലിനെപ്പോലെ നിഷ്‌കപടനാകും (യോഹ. 1:47). പൗലോസിനെപ്പോലെ പുതിയ ജന്മമാകും. നമ്മുടെ ഹൃദയം ആ ഹൃദയേശ്വരന്റെ പൂജാഗിരിയാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org