വചനമനസ്‌കാരം : No. 29

വചനമനസ്‌കാരം : No. 29
എന്റെ മുഖം തേടുവിന്‍ എന്ന് അവിടുന്നു കല്‍പിച്ചു; കര്‍ത്താവേ, അങ്ങയുടെ മുഖം ഞാന്‍ തേടുന്നു എന്ന് എന്റെ ഹൃദയം അങ്ങയോടു മന്ത്രിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 27:8

'കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേല്‍ പ്ര കാശിപ്പിക്കണമേ എന്നു പലരും പറയാറുണ്ട് ' (സങ്കീ. 4:6). ദാഹ ത്തോടെ പറയുന്നവരുടെ മനോവദനങ്ങളും ജീവിതവും ആ മുഖകാന്തിയുടെ വശ്യശോഭയില്‍ പ്രകാശിക്കാറുമുണ്ട്. സ്വതവേ മറഞ്ഞിരിക്കുന്ന ആ മുഖകാന്തി പക്ഷേ, ഉപാസകരുടെ ഉള്ളുല യ്ക്കുന്ന അര്‍ത്ഥനകളില്‍ ഉപാധികളില്ലാതെ വെളിപ്പെടുകയും ചെയ്യും.

കര്‍ത്താവിന്റെ മുഖം തേടല്‍ - ആത്മീയജീവിതത്തിന്റെ അന്ത സ്സത്ത അതാണ്. ആ മുഖം, തെരുവില്‍ എറിയപ്പെട്ട മനുഷ്യരില്‍ തേടിയപ്പോള്‍ വിശുദ്ധ മദര്‍ തെരേസയുണ്ടായി. അഗതികളില്‍ തേടിയപ്പോള്‍ വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ ഉണ്ടായി. കുഷ്ഠ രോഗികളില്‍ തേടിയപ്പോള്‍ വിശുദ്ധ ഡാമിയനുണ്ടായി. നിലവിളി ക്കുന്ന കൂട്ടുകാരനില്‍ തേടിയപ്പോള്‍ വിശുദ്ധ കോള്‍ബെയുണ്ടാ യി. ജ്വലിക്കുന്ന യുവതയില്‍ തേടിയപ്പോള്‍ വിശുദ്ധ ഡോണ്‍ ബോസ്‌കോയും കുട്ടികളുടെ ഹൃദയനൈര്‍മല്യങ്ങളില്‍ തേടിയ പ്പോള്‍ ഡൊമിനിക് സാവിയോയും ഉണ്ടായി. ആ മുഖം, സ്വന്തം ജീവിതസഹനങ്ങളില്‍ തേടിയപ്പോള്‍ ചെറുപുഷ്പവും അല്‍ ഫോന്‍സയും അടക്കം അനേകം വിശുദ്ധരുണ്ടായി. ആ മുഖകാ ന്തിക്ക് ജീവിതവിശുദ്ധി കൊണ്ട് വിലയിട്ടപ്പോള്‍ മരിയ ഗൊരേറ്റി യുണ്ടായി. ആ മുഖം, പ്രാര്‍ത്ഥനയുടെ നറുനിലാവില്‍ തേടിയ പ്പോള്‍ എവുപ്രാസ്യയും കുടുംബവിശുദ്ധിയില്‍ തേടിയപ്പോള്‍ മറിയം ത്രേസ്യയും കര്‍മ്മജ്ഞാനഭക്തി ലയങ്ങളില്‍ തേടിയ പ്പോള്‍ ചാവറയച്ചനും ഉണ്ടായി. ആ മുഖം, ദളിതരിലും ചൂഷിത രിലും തേടിയപ്പോള്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചനും വാഴ്ത്തപ്പെട്ട രക്തസാക്ഷി റാണി മരിയയും ഉണ്ടായി.

ആ മുഖം, സ്വന്തം വ്രണിതവസന്തങ്ങളില്‍ തേടിയപ്പോള്‍ വിശുദ്ധ അഗസ്റ്റിനുണ്ടായി. ആ മുഖകാന്തിയുടെ വസന്തോത്സ വങ്ങള്‍ക്കായി സ്വന്തം പൂങ്കാവനങ്ങള്‍ ത്യജിച്ചപ്പോള്‍ അന്തോ ണീസും ഇഗ്‌നേഷ്യസ് ലെയോളയും ഫ്രാന്‍സിസ് സേവ്യറും ദേവസ്യാനോസും ദേവസഹായവുമുണ്ടായി. ആ മുഖം സര്‍വ്വ ചരാചരങ്ങളിലും തേടിയപ്പോള്‍ അസീസിയിലെ ഫ്രാന്‍സിസു ണ്ടായി.

ആ മുഖം, നമ്മള്‍ തേടുന്നത് എവിടെയാണെന്നാണ് നമ്മുടെ ഹൃദയം കര്‍ത്താവിനോട് മന്ത്രിക്കുന്നത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org