വചനമനസ്‌കാരം-No.08

വചനമനസ്‌കാരം-No.08

അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീ കരണത്തിനു കാരണമായി.

റോമാ 5:18

Felix Culpa - the sin of Adam and Eve reckoned as a blessing in disguise because it caused the blessedness of the Redemption, literally 'happy fault'. ആദത്തിന്റെയും ഹവ്വയു ടെയും ആദിപാപം നരകുലത്തിന്റെ വീണ്ടെടുപ്പിനും രക്ഷയ്ക്കു മുള്ള നിമിത്തമായിത്തീര്‍ന്നതിനാല്‍ ഒരു 'നല്ല തെറ്റ്' ആയിരുന്നു എന്ന ദൈവശാസ്ത്ര വ്യാഖ്യാനമാണ് - ഫീലിക്‌സ് കള്‍പ.

'പാപം വര്‍ദ്ധിച്ചിടത്ത് കൃപ അതിലേറെ വര്‍ദ്ധിക്കാന്‍' ഇടയാ ക്കിയത് ആ നല്ല തെറ്റാണ്. തന്മൂലമാണ് 'വചനം മാംസമായി നമ്മുടെയിടയില്‍' വസിച്ചത്. 'നമുക്ക് പറുദീസ നഷ്ടപ്പെട്ടു. എന്നാല്‍ സ്വര്‍ഗരാജ്യം ലഭിച്ചു. അതുകൊണ്ട് ലാഭം നഷ്ടത്തേ ക്കാള്‍ വലുതാണ്' എന്ന് വിശുദ്ധ ക്രിസോസ്റ്റം പഠിപ്പിക്കുന്നുണ്ട്.

മനുഷ്യന്റേതില്‍നിന്ന് വിഭിന്നമായി ദൈവത്തിന്റെ കണക്കു പുസ്തകത്തില്‍ നഷ്ടങ്ങളുടെ കോളം മാത്രമേയുള്ളൂ. തന്റെ ഏകജാതനെപ്പോലും നമുക്കുവേണ്ടി ആ കോളത്തില്‍ ഉള്‍പ്പെ ടുത്താന്‍ ദൈവം മടിച്ചില്ല. തോല്‍ക്കാന്‍ ഇഷ്ടമില്ലാത്ത മനുഷ്യ നു മുന്നില്‍ തോറ്റു തോറ്റു തന്ന് ജയിപ്പിച്ചുകൊണ്ടാണ് ദൈവം അവനെ തോല്‍പ്പിച്ചത്. 'വചനിപ്പ് കാലം' വന്നണയുകയാണ്. ഉള്ളുരുക്കത്തോടെ ഉള്ളൊരുക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org