വചനമനസ്‌കാരം : No. 28

വചനമനസ്‌കാരം : No. 28
Published on
അത്യുന്നതന്റെ സൃഷ്ടി എത്ര വിസ്മയാവഹമാണെന്ന് ഉദിച്ചുയരുന്ന സൂര്യന്‍ പ്രഘോഷിക്കുന്നു.
പ്രഭാഷകന്‍ 43:2

ദ്യോവിന്‍ രഥചക്രമുരുളുന്ന പോല്‍

സ്വച്ഛമോദമീ മണ്ണായ മണ്ണിലെല്ലാമെന്റെ

ചോടുറപ്പിക്കുവാന്‍

മര്‍ത്ത്യരാം മര്‍ത്ത്യരോടാകെയെന്‍

പടുപാട്ടു പാടുവാന്‍

സ്വാതന്ത്ര്യമാണമൃതവും നമ്മള്‍

തേടുന്ന ജീവിതവുമാനന്ദവുമെന്നു

പറകൊട്ടിയോതുവാന്‍

ഞാനിവിടെ നില്‍ക്കവേ, ഹേ സൂര്യ!

നീയെന്റെ വാക്കിന്റെ തിരിയില്‍ നിന്നെരിയുന്നു

നീയെന്റെ വാക്കായി നിന്നെരിയുന്നു

മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്നു

സുസ്‌നേഹമൂര്‍ത്തിയാം സൂര്യ!

സ്വസ്തി ഹേ, സൂര്യ! തേ സ്വസ്തി! തേ സ്വസ്തി!

ഒ.എന്‍.വി.യുടെ സൂര്യഗീതം ഇപ്രകാരമാണ് തുടരുന്നത്. മറ്റുള്ളവര്‍ക്കായി സ്വയം കത്തിയെരിയുന്ന സുസ്‌നേഹമൂര്‍ത്തിയാം സൂര്യന്‍ മാത്രമല്ല; സ്വയം മറന്നും മറ്റുള്ളവരെ സ്‌നേഹിക്കുന്ന മനുഷ്യരും അത്യുന്നതന്റെ സൃഷ്ടി എത്ര വിസ്മയാവഹമാണെന്ന് പ്രഘോഷിക്കുന്നുണ്ട്. സൂര്യജന്മങ്ങളാകാനാണ് ഓരോ മനുഷ്യനും നിയോഗിക്കപ്പെടുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org