
എങ്ങും വെളിച്ചം വെളിച്ചം
വെളിച്ചമീ മണ്ണിലാ, വിണ്ണിലെന്‍
കണ്ണി, ലെന്‍ ജീവനില്‍, എന്റെ
സ്വപ്നങ്ങളില്‍
ചുണ്ടിലൂയലാടുന്നൊരീണങ്ങളില്‍
എന്നങ്കണത്തിലു,
മെന്റെയടുപ്പിലു, മെന്നയല്‍ വീട്ടിലും
പുന്നെല്ലു കൊയ്തുമെതിക്കും കളങ്ങളില്‍
അന്നപാത്രങ്ങള്‍ നിരത്തും തളങ്ങളില്‍
വേരിന്റെ ദാഹം തുടിക്കുമിലകളില്‍
ചേറിലും പൂവിടുമാത്മവിശുദ്ധിയില്‍
എല്ലാ മനസ്സിലു, മെല്ലാ മുഖത്തു, മിന്നെല്ലാ
മിഴിയിലുമെല്ലാ മൊഴിയിലും
എങ്ങു മനുഷ്യന്റെ ചെത്തവും
ചൂരുമുണ്ടെങ്ങെങ്ങുമെന്നും
വെളിച്ചം വെളിച്ചമെന്നുള്ളു
നൊന്തെന്റെയീ പ്രാര്‍ത്ഥനയാകുന്ന
വെള്ളപ്പിറാവിനെ ഞാനുയര്‍ത്തീടവേ
നീയതിലുയിര്‍ക്കുന്നു സൂര്യ!
ഒ.എന്‍.വി.യുടെ പ്രസിദ്ധമായ സൂര്യഗീതത്തിലെ വരികളാണ്. നമ്മുടെ ജീവിതവും കര്‍ത്താവിന്റെ മഹത്വം പ്രതിബിംബിപ്പിക്കുകയും പ്രതിദ്ധ്വനിപ്പിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്ന സൂര്യഗീതങ്ങളാകട്ടെ.