വചനമനസ്‌കാരം

No: 5
വചനമനസ്‌കാരം
Published on
ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണമാകട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 90:12

അനശ്വരനായ ദൈവവും നശ്വരനായ മനുഷ്യനും എന്ന അദ്ധ്യായം നല്ല വായനയാണ്. 'ഉണരുമ്പോള്‍ മാഞ്ഞുപോകുന്ന സ്വപ്നം' എന്നാണ് മനുഷ്യനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.

മനുഷ്യന്‍ എന്ന പദത്തിന് അറിവുള്ളവന്‍ എന്നും അര്‍ത്ഥമു ണ്ട്. എന്താണ് അറിയേണ്ടത്? ആയുസ്സിന്റെ ദിനങ്ങള്‍ എണ്ണാന്‍ പഠിക്കുക, അഥവാ എണ്ണിയെണ്ണിക്കുറയുന്നതാണ് ജീവിതമെന്ന് തിരിച്ചറിയുക - അതാണ് ജ്ഞാനപൂര്‍ണ്ണിമ.

ആ പാഠം പക്ഷേ, പഠിക്കാന്‍ പാടാണ്. അതു പഠിക്കാന്‍ വേണ്ടത് ബുദ്ധിയല്ല; കൃപയാണ്.

പഠിച്ചു മരിക്കുന്നവരുണ്ട്. എന്നാല്‍ മരിക്കാന്‍ പഠിക്കുന്നവര്‍ കുറവാണ്. ക്രൈസ്തവമരണം അതിന്റെ അര്‍ത്ഥവ്യാപ്തിയാല്‍ അധ്യയനം ആവശ്യപ്പെടുന്നുണ്ട്. അതെ, മരിക്കാനും പഠിക്കേ ണ്ടതുണ്ട്. ഒരുക്കമുള്ള ജീവിതം - മരണത്തിന് അതിലും മികച്ച പഠനമില്ല.

ക്രിസ്ത്യാനി മരണത്തെ ഉപാസിക്കുന്നത് മരിക്കാന്‍വേണ്ടി യല്ല, ദൈവത്തോടൊത്ത് നിത്യതയില്‍ വാഴാന്‍വേണ്ടിയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org