വചനമനസ്‌കാരം - No 14

വചനമനസ്‌കാരം - No 14

എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസന്‍മാര്‍ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും.

ഹെബ്രായര്‍ 13:4

പങ്ക് എന്നതിന് പകുത്തത് എന്നാണര്‍ത്ഥം. ഓഹരി, വീതം എന്നുമുണ്ട്. പങ്കാളിയുടെ പാതി താന്‍ തന്നെയാണെന്ന് സാരം. പങ്കാളികളെ പങ്കുവയ്ക്കുന്നവര്‍ പങ്കിലമാക്കുന്നത് സ്വന്തം ദേഹീ ദേഹങ്ങളെ തന്നെയല്ലേ?

ഒറ്റ ശരീരമെന്ന രഹസ്യം, നിര്‍മ്മലസ്‌നേഹത്തിന്റെ ലയം, കറ യറ്റ സമര്‍പ്പണത്തിന്റെ സഫലത - അത്യപൂര്‍വ്വമായാണ് പൂവണിയു ന്നതെങ്കിലും ഓരോ മണവറകളും മോഹിക്കുന്നത് ഇവയൊക്കെ യാണ്. സ്വാര്‍ത്ഥതയും അഹംബോധവും ആസക്തികളുമാണ് അള്‍ ത്താരകള്‍ക്ക് സമമാകേണ്ട മണവറകളെ മലിനമാക്കുന്നത്.

മണവറകള്‍ മാത്രമല്ല, പൂജാഗിരികളും ബലിപീഠങ്ങളും പള്ളി മേടകളും മഠത്തിന്റെ ആവൃതികളുമൊന്നും മലിനമാകാതിരിക്കട്ടെ. വിവാഹിതരെ കണ്ട് വിവാഹത്തിലേക്കും പുരോഹിതരെ കണ്ട് പൗരോഹിത്യത്തിലേക്കും സമര്‍പ്പിതരെ കണ്ട് സമര്‍പ്പിതജീവിത ത്തിലേക്കും ഇളമുറക്കാര്‍ കടന്നുവരട്ടെ. വിശുദ്ധിയോടെ അനുഷ്ഠി ക്കാനാകാത്തവര്‍ വിശുദ്ധമായവയെ പുല്‍കാതിരിക്കട്ടെ. വിശുദ്ധ മായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകുമെന്ന് വചനം ഓര്‍മ്മിപ്പിക്കുന്നുണ്ടല്ലോ (ജ്ഞാനം 6:10).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org