വചനമനസ്‌കാരം - No. 11

വചനമനസ്‌കാരം - No. 11
എന്റെ ശത്രുക്കളേ, എന്നെക്കുറിച്ച് ആഹ്ളാദിക്കേണ്ടാ. വീണാലും ഞാന്‍ എഴുന്നേല്‍ക്കും. ഞാന്‍ ഇരുട്ടിലിരുന്നാലും കര്‍ത്താവ് എന്റെ വെളിച്ചമായിരിക്കും
മിക്കാ 7:8

വീണുപോയോ എന്നതല്ല ചോദ്യം; എഴുന്നേല്‍ക്കാന്‍ ശ്രമിക്കു ന്നുണ്ടോ എന്നതാണ്. ഇരുട്ടിലാണോ എന്നതല്ല സുപ്രധാനം; നമ്മെ വലയം ചെയ്യാന്‍ കാത്തിരിക്കുന്ന വെളിച്ചത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹമുണ്ടോ എന്നതാണ്.

പുറത്തെ ആരവങ്ങളിലും മായക്കാഴ്ചകളിലും ഭ്രമിച്ച് അകത്തെ അമൂല്യനിധികള്‍ കാണാന്‍ കഴിയാത്തതാണ് ഇരുട്ട്. പുറത്തെ ലഹ രികള്‍ തേടിയുള്ള പരക്കം പാച്ചിലിനിടയില്‍ അകത്തെ അനശ്വര ലഹരികള്‍ നുകരാനാകാത്തതാണ് വീഴ്ച.

പുറത്തേയ്ക്ക് എത്രയോ യാത്രകള്‍ നടത്തിയിരിക്കുന്നു! ഇനി പുതിയ യാത്രകള്‍ ആരംഭിക്കാം. അകത്തെ അക്ഷയനിധികള്‍ തേടി യുള്ള പര്യവേക്ഷണങ്ങള്‍ക്ക് തുടക്കമിടാം. അകത്തു വസിക്കുന്ന വന്‍ അവിരാമമായി ക്ഷണിക്കുന്നതും അകത്തേക്കുള്ള തീര്‍ത്ഥ യാത്രകള്‍ക്കാണ്. പുതുവര്‍ഷത്തിന്റെ പ്രതിജ്ഞയും സഫലതയും അതാകട്ടെ. അകത്തു മറഞ്ഞിരിക്കുന്ന ക്രിസ്തുവും ബുദ്ധനും അനാവൃതമാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org