വചനമനസ്‌കാരം - No. 10

വചനമനസ്‌കാരം - No. 10
Published on
രക്ഷയിലേക്കു വളര്‍ന്നുവരേണ്ടതിന് നിങ്ങള്‍ പരിശുദ്ധവും ആത്മീയവുമായ പാലിനുവേണ്ടി ഇളം പൈതങ്ങളെപ്പോലെ ദാഹിക്കുവിന്‍.
1 പത്രോസ് 2:2

പരിശുദ്ധവും ആത്മീയവുമായ പാല്‍! അപ്പസ്‌തോലന്റെ ഭാവന അതിരുവിടുന്നതല്ല; ബുദ്ധിക്ക് വിഭാവനം ചെയ്യാനാകാത്ത തരത്തില്‍ പരിശുദ്ധാരൂപി സംസാരിക്കുന്നതാണ്.

രക്ഷയിലേക്ക് വളര്‍ന്നുവരേണ്ടതിന് പതിവ് ഭക്ഷണപാനീയ ങ്ങള്‍ മതിയാകില്ല. അവന്‍ പറഞ്ഞതുപോലെ, ചില 'അറിയാത്ത ഭക്ഷണം' ആവശ്യമാണ്. ഇളംപൈതങ്ങളെപ്പോലെ നാം അതി നുവേണ്ടി ദാഹിക്കുന്നവരാകാനാണ് ദൈവം ഇളംപൈതലായത്.

'ഒരുനാള്‍ ഞാനും.... വളര്‍ന്നു വലുതാകാന്‍' മോഹിക്കാത്ത വരില്ല. ആരായി വളര്‍ന്നാലും രക്ഷയിലേക്ക് വളരാനായില്ലെങ്കില്‍ വളര്‍ന്ന് ആരായിട്ട് എന്തു കാര്യം? ആ വളര്‍ച്ചയ്ക്കുള്ള സമഗ്രവും സമീകൃതവുമായ ഭക്ഷണമാണ് ദാവീദിന്റെ പട്ടണമായ 'അപ്പ ത്തിന്റെ ഭവനത്തില്‍' അന്ന് പിറന്നത്. വിശക്കുന്നതും ദാഹിക്കു ന്നതും എന്തിനു വേണ്ടിയെന്ന് പരിശോധിക്കാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org