വചനമനസ്‌കാരം–No.02

വചനമനസ്‌കാരം–No.02
Published on

ഒരുവന്‍ പ്രാര്‍ത്ഥിക്കുന്നു; അപരന്‍ ശപിക്കുന്നു; ആരുടെ ശബ്ദമാണ് കര്‍ത്താവ് ശ്രദ്ധിക്കുക?

പ്രഭാഷകന്‍ 34:29

ഇല്ല, കര്‍ത്താവിന് കണ്‍ഫ്യൂഷനില്ല. എല്ലാ ശബ്ദങ്ങളും അവിടുന്ന് ശ്രദ്ധിക്കുന്നുണ്ട്. പ്രാര്‍ത്ഥനകളും ശാപങ്ങളും നെടു വീര്‍പ്പുകളും അട്ടഹാസങ്ങളും നിലവിളികളും ആക്രോശങ്ങളും അവിടുത്തെ പക്കലെത്തുന്നുണ്ട്.

ശബ്ദം എന്നതിന് സ്വസ്വഭാവത്തെ വെളിപ്പെടുത്തുന്നത് എന്നും അര്‍ത്ഥമുണ്ട്. സത്യമാണത്. ശബ്ദ(പദ)ങ്ങളുടെ ശരി യായ പ്രയോഗമാണ് ശബ്ദശുദ്ധി. നമുക്കും ആന്തരികമായ ശബ്ദശുദ്ധി ഉണ്ടാകട്ടെ. നമ്മുടെ ശബ്ദങ്ങളിലും വാക്കുകളിലും യേശു പറഞ്ഞതുപോലെ, 'ഹൃദയത്തിന്റെ നിറവ്' ഉണ്ടാകട്ടെ. നമ്മുടെ അധരങ്ങളിലൂടെ അനുഗ്രഹത്തിന്റെ, ആശ്വാസത്തിന്റെ, കരുണയുടെ വാക്കുകളുതിരട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org