വചനമനസ്‌കാരം-No.09

വചനമനസ്‌കാരം-No.09
Published on

പാപം വര്‍ധിപ്പിക്കാന്‍ നിയമം രംഗപ്രവേശം ചെയ്തു; എന്നാല്‍, പാപം വര്‍ധിച്ചിടത്ത് കൃപ അതിലേറെ വര്‍ധിച്ചു.

റോമാ 5:20

അതൊരു 'മരണക്കളി' ആയിരുന്നു. തുടക്കത്തില്‍ പാപത്തി നായിരുന്നു മേല്‍ക്കൈ. എന്നാല്‍ പിന്നീട് കൃപ കളം പിടിച്ചു. കൃപയുടെ ഉടയവന്‍ പുല്‍ക്കൂടിനെ ഇറക്കിയപ്പോള്‍ത്തന്നെ പാപത്തിന്റെ കളിക്കാര്‍ സംഭീതരായി. രണ്ടാം പകുതിയില്‍ കാല്‍വരി ഇറങ്ങിയതോടെ അവരുടെ തകര്‍ച്ച പൂര്‍ണ്ണമായി. 'കൃപയ്ക്കുമേല്‍ കൃപയുമായി' ഇറങ്ങി കളിക്കളങ്ങളെ നിത്യമാ യി സ്വന്തമാക്കിയത് അവനാണ് - നസറത്തിലെ യേശുക്രിസ്തു.

പാപത്തിന്റെ കഥകള്‍ കേട്ടു മടുത്താണ് ദൈവം കൃപയുടെ പുതിയ കഥകള്‍ക്ക് തുടക്കമിട്ടത്. പാപത്തിന്റെ രൗദ്രോന്‍മാദ ത്തില്‍ കളിക്കളങ്ങള്‍ തന്നെ തകരുമെന്നായപ്പോഴാണ് ദൈവം അറ്റകളിക്ക് തുനിഞ്ഞത്. 'തന്റെ ഏകജാതനെ നല്‍കാന്‍ തക്ക വിധം അത്രമാത്രം' എന്ന്, സ്‌നേഹത്തിന്റെ ആ മരണക്കളിയെ ഒരാള്‍ വിശേഷിപ്പിക്കുന്നുണ്ട്.

സ്‌നേഹിക്കുക എന്നാല്‍ മരിക്കുക എന്നാണര്‍ത്ഥം. സ്‌നേ ഹിച്ചു മരിക്കാനും മരിച്ച് സ്‌നേഹിക്കാനുമാണ് അവിടുന്ന് ക്ഷണി ക്കുന്നത്. നമ്മുടെ ജീവിതമാകുന്ന കളിക്കളത്തില്‍ ഒടുവിലത്തെ ചിരി ആരുടേതാകും - പാപത്തിന്റെയോ കൃപയുടെയോ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org