വചനമനസ്‌കാരം – 1

വചനമനസ്‌കാരം – 1

എസ്. പാറേക്കാട്ടില്‍

അവിടുന്ന് അവനെ മരുഭൂമിയില്‍, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തില്‍ കണ്ടെത്തി; അവനെ വാരിപ്പുണര്‍ന്നു, താത്പര്യപൂര്‍വം പരിചരിച്ച് തന്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു.
നിയമാവര്‍ത്തനം 32:10

ഒറ്റപ്പെടലിന്റെ മരുഭൂമികള്‍, ശൂന്യത ഓരിയിടുന്ന മണലാരണ്യങ്ങള്‍ നമ്മുടെ ജീവിതത്തിലും ആവര്‍ത്തിക്കാം. പരിഭ്രാന്തി വേണ്ട. നഷ്ടധൈര്യരാകേണ്ടതുമില്ല. ഉറ്റുനോക്കി നമ്മെ പിന്തുടരുന്ന ഒരു മഹാശക്തിയും മഹാകരുണയും നമ്മെ കണ്ടെത്തി വാരിപ്പുണരുവോളം പ്രശാന്തചിത്തരായി തുടരാം.
നമ്മെ കണ്ടെത്താനും ആശ്ലേഷിക്കാനും നാം അവിടുത്തെ അനുവദിക്കുമോ അതോ ശൂന്യതയുടെ ഹൃദയത്തിലേക്ക് – ഹൃദയത്തിലെ ശൂന്യതയിലേക്ക് വീണ്ടും സഞ്ചരിക്കുമോ എന്നതാണ് നിര്‍ണ്ണായകമായ ചോദ്യം. സ്‌നേഹരാഹിത്യത്തിന്റെ മരുഭൂമികള്‍ നിറസ്‌നേഹത്തിന്റെ വസന്തോദ്യാനങ്ങളാക്കാന്‍ അവിടുത്തേക്ക് ഒരു മാത്രയും ഒരു സ്പര്‍ശവും മതി.

* മനസ്‌കരിക്കുക എന്നാല്‍ അറിഞ്ഞതിനെ മനസ്സില്‍ ഉറപ്പിക്കുക, ധ്യാനിക്കുക എന്നാണര്‍ത്ഥം. വചനമനസ്‌കാരം എന്നാല്‍ അറിഞ്ഞ വചനത്തെ ധ്യാനിച്ച് മനസ്സില്‍ ഉറപ്പിക്കുക എന്ന് സാരം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org