സാറാസിന്റെ ആകാശം

സാറാസിന്റെ ആകാശം

ഫാ. സേവ്യര്‍ കുടിയാംശ്ശേരി

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത്, ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യപ്പെട്ട സാറാസ് എന്ന സിനിമ ഇപ്പോള്‍ വലിയ ചര്‍ച്ചയ്ക്കു വഴിതെളിച്ചിരിക്കുകയാണ്. ഇംഗ്ലിഷിലെ സാറാസ് എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം സാറായുടെ എന്നാണല്ലോ? സാറായുടെ ലോകം, സാറായുടെ ആകാശം, സാറായുടെ സ്വപ്നങ്ങള്‍ എന്നൊക്കെ വായിച്ചെടുക്കാം, വ്യാഖ്യാനിക്കാം. അന്നാബെന്‍ ആണ് സാറാ വിന്‍ സെന്റ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാറാ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് എന്നു വേണം പറയാന്‍. അത്രയ്ക്കു ഗംഭീരമായിട്ടുണ്ട് അന്നാ ബെന്നിന്റെ അഭിനയം. സാറായ്ക്ക് 25 വയസ്സുണ്ട്. ഒരു സിനിമാ സംവിധായികയാകുകയാണു സാറായുടെ മോഹം. സ്വന്തമായെഴുതിയ ഒരു കഥയും കൈയിലുണ്ട്. സംവിധാന സഹായിയായും സഹസംവിധായികയായും പ്രവര്‍ത്തിച്ചു പരിചയമുണ്ട്. സിനിമകള്‍ സംവിധാനം ചെയ്ത് ലോകത്തിനു വലിയ സംഭാവനകള്‍ നല്‍കുക എന്നും അങ്ങനെ അല്പം പ്രസിദ്ധി നേടുക എന്നും മോഹമുണ്ട്. ജീവിതത്തിന്റെ ഡെസ്റ്റിനിയെക്കുറിച്ച് നല്ല ബോധ്യവും അതിലേക്കു തന്നെ നിയന്ത്രിതമായി സഞ്ചരിക്കണമെന്നു നിര്‍ബന്ധവുമുണ്ട്. സാറാ സ്മാര്‍ട്ടാണ്. ബുദ്ധിയുള്ള കുട്ടി. ക്ലാസ്സില്‍ ഒരു ടീച്ചര്‍ അതംഗീകരിച്ചേറ്റു പറയുന്നുമുണ്ട്. സാറായുടെ കോസ്റ്റ്യും കാസ്റ്റു ചെയ്തിരിക്കുന്നതു തന്നെ അതു സൂചിപ്പിക്കുന്നു. സാറാ സുന്ദരമായി സംസാരിക്കും. സാറായ്ക്ക് സംസാരത്തെക്കാള്‍ വാചാലമായി നിശ്ശബ്ദത പാലിക്കാനുമറിയാം. സാറാ പുതിയ കാലഘട്ടത്തിന്റെ ആളാണ്, മോഡേണ്‍ ആണ്. സാറായുടെ ആശയങ്ങളോടു ചേരുന്ന ഒരു ബോയിഫ്രണ്ടിനെ കണ്ടുകിട്ടി. സണ്ണി വെയിന്‍ അവതരിപ്പിക്കുന്ന ജീവന്‍ എന്ന കഥാപാത്രം. സാറായെ പ്രൊജക്റ്റു ചെയ്തപ്പോള്‍ ജീവനെന്ന കഥാപാത്രത്തെ കുറച്ചൊന്നു സൈഡ് ലൈന്‍ ചെയ്തപോലുണ്ട്. ചില സവിശേഷതകളുള്ള സൗഹൃദം അവര്‍ തമ്മിലുണ്ട്. അതു വളര്‍ന്ന് തീവ്രതയുള്ള പ്രേമമായി പരിണമിക്കുന്നു. ഒടുവില്‍ വീട്ടുകാര്‍ സന്തോഷത്തോടെ ആലോചിച്ചു കെട്ടിക്കുന്നു. സാറായ്ക്ക് വിവാഹത്തോടെതിര്‍പ്പില്ല. പക്ഷേ ഗര്‍ഭ ധാരണം ഇഷ്ടമില്ല. സത്യം പറഞ്ഞാല്‍ ഗര്‍ഭധാരണം പേടിയാണ്. കുട്ടിക്കാലം മുതല്‍ക്കേ ഗര്‍ഭ ധാരണവുമായി ബന്ധപ്പെട്ട ദുഃസ്വപ്നങ്ങള്‍ കാണാറുണ്ട്. മാത്രമല്ല കുഞ്ഞുങ്ങളോടു താത്പര്യമില്ല. വിവാഹം കഴിച്ചെങ്കിലും കുട്ടികള്‍ വേണ്ട എന്നതാണ് രണ്ടാളുംകൂടി എടുത്തിരിക്കുന്ന ധാരണ. പക്ഷേ സാറായുടെ സിനിമയ്ക്ക് ഒരു നിര്‍മ്മാതാവിനെ കിട്ടുന്ന ദിവസമാണറിയുന്നത് സാറാ ഗര്‍ഭിണിയാണെന്ന്. ഒരു അരരശറലിമേഹ ുൃലഴിമിര്യ എന്നാണവര്‍ ഇതേക്കുറിച്ചു പറയുന്നതും കരുതുന്നതും. ഒരു സ്ത്രീ ഗര്‍ഭം ധരിക്കുന്നത് ആക്‌സിഡന്റായാണെന്ന് എങ്ങനെ പറയും. പാളിപ്പടക്കത്തിനു തീ കൊളുത്തിയിട്ട് ആക്‌സിഡന്റലായി പൊട്ടിയെന്നു പറയാന്‍ പറ്റുമോ. അപ്രതീക്ഷിതം എന്നു വേണമെങ്കില്‍ പറയാം. വീട്ടുകാരും നാട്ടുകാരും, പക്ഷേ, തികഞ്ഞ ആഘോഷത്തിന്റെ മൂഡിലാണ്. ഭര്‍ത്താവിന്റെ അമ്മ പറയുന്നുണ്ട് 'മകനൊരു കുഞ്ഞുണ്ടായി കാണാന്‍ കര്‍ത്താവിന് 101 മെഴുകുതിരികളാണു നേര്‍ന്നത്' എന്ന്. വീട്ടുകാരും നാട്ടുകാരും ആഘോഷിക്കുമ്പോള്‍ സാറായും ഭര്‍ത്താവും വലിയ സംഘര്‍ഷത്തിലാണ്. സാറായ്ക്കു സിനിമയുമായി മുന്നോട്ടു പോയേ പറ്റൂ. ഗര്‍ഭച്ഛിദ്രം ചെയ്ത് സിനിമാ പിടിക്കാന്‍ മകള്‍ ഇറങ്ങിയോടുന്നു. മുതിര്‍ന്ന തലമുറയ്ക്ക് ഒരു തരത്തിലും ഉള്‍ക്കൊള്ളാനാവുന്നില്ല. സാറായുടെ ഈ തീരുമാനത്തോട് ഭര്‍ത്താവിനും യോജിപ്പില്ല. അയാള്‍ പറയുന്നു: "മുമ്പു ഞാന്‍ നീ പറഞ്ഞതിനോടു യോജിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ അങ്ങനെ ചിന്തിക്കുന്നില്ല. എനിക്കു കുട്ടിവേണം."

ഗര്‍ഭസ്ഥശിശുവിനെ കൊന്ന് തന്റെ കരിയര്‍ വിജയിപ്പിക്കുന്ന സാറാ എന്തു സന്ദേശമാണു മനുഷ്യര്‍ക്കു നല്‍കുന്നത്? ക്രിസ്തീയദര്‍ശനങ്ങള്‍ ആധുനികകാലത്തു നേരിടുന്ന പുതിയ വെല്ലുവിളികള്‍ ഈ സിനിമ അവതരിപ്പിക്കുന്നു. സുന്ദരമായി അവതരിപ്പിക്കപ്പെട്ട ഈ സിനിമ മധുരത്തില്‍ പൊതിഞ്ഞ വിഷമാണു പ്രേക്ഷകര്‍ക്കു നല്‍കുന്നതെന്നു പറയാതിരി ക്കാനാവില്ല. ഗര്‍ഭച്ഛിദ്രത്തെ മനുഷ്യാവകാശ മായി ആരും അംഗീകരിക്കുന്നില്ല.

ഒടുവില്‍ എല്ലാവരും സാറായുടെ കടുംപിടുത്തത്തിനു വഴങ്ങി. ആശുപത്രിയില്‍ പോയി ഡോക്ടറെ കാണുന്നു. ഡോക്ടര്‍ കൊടുക്കുന്ന ഉപദേശം വളരെ വിചിത്രമാണ്. "നമ്മള്‍ ജീവിതത്തില്‍ ഓരോ കാര്യത്തിനും എന്തുമാത്രം ഒരുങ്ങുന്നു. ഒരു ഒരുക്കവുമില്ലാതെ കുട്ടികളുണ്ടായിക്കൂടാത്തതാണ്. അങ്ങനെയുണ്ടായാല്‍ അത് ആക്‌സിഡന്റലാണ്. അത് ആശാസ്യമല്ല. ഇനി തീരുമാനമടുക്കേണ്ടത് സാറായാണ്. കാരണം സാറായുടെ ശരീരമാണ്. ഭര്‍ത്താവിനോടു പോലും ചോദിക്കണ്ട." അപ്പോള്‍ നമ്മള്‍ ചോദിക്കും: "എന്നാല്‍ ഡോക്ടറേ സാറായുടെ ശരീരം മാത്രം വിചാരിച്ചിരുന്നെങ്കില്‍ സാറാ ഗര്‍ഭം ധരിക്കുമായിരുന്നോ?" യഥാര്‍ത്ഥത്തില്‍ നമ്മുടെ ശരീരത്തില്‍ നമുക്ക് എത്രമാത്രം അധികാരമുണ്ട്? ഇനി സ്ത്രീയുടെ ശരീരത്തില്‍ സ്ത്രീക്ക് അധികാരം ഉണ്ട് എന്നു തന്നെ സമ്മതിച്ചാലും സ്ത്രീയുടെ ഉള്ളില്‍ വളരുന്ന കുഞ്ഞിന്റെ മേല്‍ എന്തുമാത്രം അധികാരമുണ്ട്? ഉണ്ടെങ്കില്‍ത്തന്നെ സ്ത്രീക്കു മാത്രമേ അധികാരമുള്ളോ? അമ്മയ്ക്കു കുഞ്ഞിനെ കൊല്ലാന്‍ അനുവാദമുണ്ടോ. കുട്ടി ജനിച്ചു കഴിഞ്ഞാല്‍ കൊല്ലാന്‍ പാടില്ലെങ്കില്‍ ജനിക്കുന്നതിനു മുമ്പും പാടില്ലല്ലോ? ഡോക്ടര്‍ 1971 ലെ ഠവല ാലറശരമഹ ഠലൃാശിമശേീി ീള ുൃലഴിമിര്യ അര േചൂണ്ടിക്കാണിച്ചു കൊണ്ട് ഗര്‍ഭച്ഛിദ്രത്തിലേക്കു പോലും വഴിതുറന്നിടുന്നു. പ്രസ്തുത നിയമം യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള രക്ഷാകവചമാണ് ധര്‍മ്മ പ്രബോധനമല്ല. അതിനു പല നിബന്ധനകളുമുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിലാണ് ഈ നിയമത്തിന്റെ കവചം പ്രയോജനപ്പെടുത്തേണ്ടത്. ഗര്‍ഭധാരണം കഴിഞ്ഞ് 12-നും 20-നും ഇടയ്ക്കുള്ള ആഴ്ചകളേ ആകാവൂ. ഗര്‍ഭിണിയുടെ ജീവന്‍ അപകടപ്പെടുന്ന സാഹചര്യത്തിലോ, ഗര്‍ഭംതന്നെ ബലാല്‍സംഗത്തിന്റെ ഫലമായുണ്ടാകുന്നതോ ഒക്കെ ആവണം. അല്ലാതെ സിനിമാപിടിക്കാന്‍ വേണ്ടി ഗര്‍ഭച്ഛിദ്രം നടത്താന്‍ ഈ നിയമം അനുവദിക്കുന്നില്ല. കരിയറിനുവേണ്ടി ഗര്‍ഭച്ഛിദ്രമാകാമെന്നു വന്നാല്‍ മനുഷ്യ ജീവന്റെ ഡെസ്റ്റിനി എന്താകും? അതു പ്രകൃതിവിരുദ്ധ തീരുമാനമാണെന്നു പറയേണ്ടി വരില്ലേ?

സാറാ സിനിമയുമായി മുന്നോട്ടു പോകുന്നു. സിനിമാ വന്‍വിജയമാകുന്നു. കൊട്ടകയില്‍ വലിയ ആഹ്ലാദപ്രകടനം. എല്ലാവരും സാറായെ അനുമോദിക്കുന്നു. ഭര്‍ത്താവു വന്നുകെട്ടിപ്പിടിച്ചഭിനന്ദിക്കുന്നു. സാറാ വിജയിച്ചു എന്നാണവതരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സാറാ വിജയിച്ചോ? സാറായുടെ സ്‌കൂള്‍പഠനകാലത്തെ ബോയ്ഫ്രണ്ടു പറയുന്നുണ്ട്: "സ്ത്രീകള്‍ പ്രസവിക്കണം. എന്റെ അമ്മ പ്രസവിച്ചതു കൊണ്ടാണു ഞാന്‍ ഉണ്ടായത്. നിന്റെ അമ്മ പ്രസവിച്ചതു കൊണ്ടാണു നീ ഉണ്ടായത്." കുട്ടികള്‍ ഉണ്ടാകുന്നതിനെക്കുറിച്ച് ബൈബിള്‍ വായനപോലുമുണ്ടു സിനിമയില്‍. ഗര്‍ഭസ്ഥശിശുവിനെ കൊന്ന് തന്റെ കരിയര്‍ വിജയിപ്പിക്കുന്ന സാറാ എന്തു സന്ദേശമാണു മനുഷ്യര്‍ക്കു നല്‍കുന്നത്? ഒരു ക്രിസ്റ്റ്യന്‍ പശ്ചാത്തലത്തില്‍ നടക്കുന്ന സിനിമയാണ്. ക്രിസ്തീയദര്‍ശനങ്ങള്‍ ആധുനികകാലത്തു നേരിടുന്ന പുതിയ വെല്ലു വിളികള്‍ ഈ സിനിമ അവതരിപ്പിക്കുന്നു. ക്രിസ്തീയ ധാര്‍മ്മികതയ്ക്കു നിരക്കുന്ന സിനിമയാണോ എന്നു ചോദിച്ചാല്‍ അല്ല എന്നു പറയേണ്ടിവരും. സുന്ദരമായി അവതരിപ്പിക്കപ്പെട്ട ഈ സിനിമ മധുരത്തില്‍ പൊതിഞ്ഞ വിഷമാണു പ്രേക്ഷകര്‍ക്കു നല്‍കുന്നതെന്നു പറയാതിരിക്കാനാവില്ല. ഗര്‍ഭച്ഛിദ്രത്തെ മനുഷ്യാവകാശമായി ആരും അംഗീകരിക്കുന്നില്ല.

പിന്‍കുറിപ്പ്: "സ്‌നേഹവാത്സല്യങ്ങള്‍ നല്‍കി കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുക എന്നത് വലിയ ഉത്തരവാദിത്വമുള്ള ജോലിയാണ്. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ പ്രവര്‍ത്തനത്തിനു കഴിയുമെന്നുറപ്പില്ലാത്തവര്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കാന്‍ മുതിരരുത്." ഇതാണ് സാറാസ് എന്ന സിനിമയെ വിശകലനം ചെയ്ത് സോഷ്യല്‍ മീഡിയായില്‍ അവതരിപ്പിക്കപ്പെടുന്ന ആശയം. അങ്ങനെയെങ്കില്‍ ആര്‍ക്കാണ് അത്തരം ഉറപ്പുണ്ടാകുന്നത്? ഭാവിജീവിതം സ്വന്തം കൈപ്പിടിയിലില്ലാത്ത സ്ഥിതിക്ക് ആര്‍ക്കും കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കാനാവില്ലല്ലോ? മാത്രമല്ല ഇത് ഒരു ജോലിയാകുന്നതെങ്ങനെ? ഇതു പ്രകൃതിദത്തമായ ഒരു കാര്യമല്ലേ. സ്ത്രീ സ്ത്രീയാകുന്നതിങ്ങനെയല്ലേ? പ്രകൃതിദത്തമായ കാര്യങ്ങളെ ജിവിതത്തില്‍ നിന്നു വ്യത്യസ്തമായിക്കണ്ട് ഒരു ജോലിയായി മനസ്സിലാക്കുന്നതിലെ പിശകാണ് ഇത്തരം വികല്പചിന്തകള്‍ക്കു പിന്നില്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org