സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 13]

വിശുദ്ധ ലൂക്കാ, അധ്യായം 11
സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 13]
Published on
  • ക്വിസ് മാസ്റ്റര്‍ : സോഫ് ജോസഫ് അരീക്കല്‍

Q

യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ എത്ര അപേക്ഷകളാണ് ഉള്ളത്?

A

അഞ്ച്

Q

അര്‍ദ്ധരാത്രി സ്‌നേഹിതന്റെ അടുത്തുചെന്നു മൂന്നപ്പം വായ്പ ചോദിക്കുന്നവന് സ്‌നേഹിതന്‍ എഴുന്നേറ്റു വേണ്ടതു നല്‍കുന്നത് എന്തുകൊണ്ട്? 11:8

A

നിര്‍ബന്ധം നിമിത്തം

Q

സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി നല്‍കുന്നത് ആരെ? 11:13

A

പരിശുദ്ധാത്മാവിനെ

Q

യേശു ചെയ്ത ഏത് അത്ഭുതമാണ് അധ്യായം 11-ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്? 11:14

A

യേശു ഊമനായ ഒരു പിശാചിനെ ബഹിഷ്‌കരിക്കുന്നത്

Q

നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. ആരുടെ വാക്കുകള്‍? 11:27

A

ജനക്കൂട്ടത്തില്‍നിന്നു ഒരു സ്ത്രീയുടെ

Q

സോളമന്റെ വിജ്ഞാനം ശ്രവിക്കാന്‍ ദക്ഷിണ ദേശത്തെ രാജ്ഞി എവിടെ നിന്നു വന്നു? 11:31

A

ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന്

Q

നിനെവേ നിവാസികള്‍ വിധി ദിനത്തില്‍ ചെയ്യുന്നത് എന്ത്? 11:32

A

a) ഈ തലമുറയോടുകൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കും, b) ഈ തലമുറയെ കുറ്റം വിധിക്കും

Q

വിളക്ക് കൊളുത്തി പീഠത്തിന്‍മേല്‍ വയ്ക്കുന്നത് എന്തിന്? 11:33

A

അകത്തുപ്രവേശിക്കുന്നവര്‍ക്ക് വെളിച്ചം കാണാന്‍

Q

അധ്യായം 11-ല്‍ ഫരിസേയന്‍ യേശുവിനെക്കുറിച്ച് അത്ഭുതപ്പെടുന്നത് എന്തുകൊണ്ട്? 11:33

A

ഭക്ഷണത്തിനു മുമ്പ് അവന്‍ കഴുകി ശുദ്ധി വരുത്താഞ്ഞതിനെപ്പറ്റി

Q

പൂരിപ്പിക്കുക. 11:40 ........................., പുറം നിര്‍മ്മിച്ചവന്‍ തന്നെയല്ലേ അകവും നിര്‍മ്മിച്ചത്.

A

ഭോഷന്‍മാരെ

Q

അധ്യായം 11 ല്‍ യേശുവിനെ ഗുരോ എന്ന് വിളിക്കുന്നത് ആര്? 11:45

A

നിയമജ്ഞരില്‍ ഒരാള്‍

Q

നിയമജ്ഞര്‍ കരസ്ഥമാക്കിയിരിക്കുന്നത് എന്ത്? 11:52

A

വിജ്ഞാനത്തിന്റെ താക്കോല്‍

Q

യേശു പറയുന്നതില്‍ എന്തെങ്കിലും തെറ്റ് കണ്ടുപിടിക്കാന്‍ തക്കം നോക്കിയത് ആര്? 11:54

A

നിയമജ്ഞരും ഫരിസേയരും

Q

അധ്യായം 11 ല്‍ ജനങ്ങള്‍ അത്ഭുതപ്പെട്ട സംഭവം ഏത്? 11:14

A

പിശാച് പുറത്തു പോയപ്പോള്‍ ഊമന്‍ സംസാരിച്ചത്

Q

11:20 പൂരിപ്പിക്കുക. എന്നാല്‍ ........................ കൊണ്ടാണ് ഞാന്‍ പിശാചുക്കളെ പുറത്താക്കുന്നതെങ്കില്‍ ദൈവരാജ്യം നിങ്ങളുടെയിടയില്‍ വന്നു കഴിഞ്ഞിരിക്കുന്നു.

A

ദൈവകരം

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org