സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 10]

ന്യായാധിപന്മാര്‍ അധ്യായം - 10
Published on
  • ക്വിസ് മാസ്റ്റര്‍ : സോഫ് ജോസഫ് അരീക്കല്‍

Q

തോലയുടെ വംശം ഏത് ? (10:1)

A

ഇസാക്കര്‍

Q

മുപ്പത് പുത്രന്മാര്‍ ഉണ്ടായിരുന്ന ന്യായാധിപന്‍ ആര് ? (10:4)

A

ജായീര്‍

Q

ഹവോത് ജായീര്‍ എന്ന സ്ഥലനാമം ഏത് ന്യായാധിപനുമായി ബന്ധപ്പെട്ടിരിക്കുന്നു ? (10:4)

A

ജായീര്‍

Q

ഇസ്രായേല്‍ കര്‍ത്താവിന്റെ മുമ്പില്‍ വീണ്ടും തിന്മ ചെയ്തു. പത്താം അധ്യായം, ഏതു വാക്യം ?

A

10:6

Q

10:8 പ്രകാരം ഇസ്രായേല്‍ മക്കളെ ക്രൂരമായി പീഡിപ്പിച്ചത് ആര് ?

A

ഫിലിസ്ത്യരും, അമ്മോന്യരും

Q

ഫിലിസ്ത്യരും അമ്മോന്യരും 18 വര്‍ഷം പീഡിപ്പിച്ചിരുന്നത് എവിടെ വസിച്ചിരുന്ന ഇസ്രായേല്‍ക്കാരെയാണ് ? (10:8)

A

ജോര്‍ദാന്‍ അക്കരെ ഗിലെയാദില്‍ അമോര്യരുടെ സ്ഥലത്തു വസിച്ചിരുന്നവരെ

Q

യൂദാ, ബഞ്ചമിന്‍, എഫ്രായീം എന്നീ ഗോത്രങ്ങളോട് യുദ്ധം ചെയ്യാന്‍ ജോര്‍ദാന്‍ കടന്നുവന്നത് ആര് ? (10:9)

A

അമ്മോന്യര്‍

Q

ഇസ്രായേല്‍ വളരെ ക്ലേശം അനുഭവിക്കാന്‍ കാരണം എന്താണെന്ന് അധ്യായം 10 ല്‍ പറയുന്നു ? (10:9)

A

അമ്മോന്യര്‍ ജോര്‍ദാന്‍ കടന്ന് യൂദാ, ബഞ്ചമിന്‍, എഫ്രായിം എന്നീ ഗോത്രങ്ങളോടു യുദ്ധം ചെയ്യാന്‍ വന്നതുകൊണ്ട്

Q

ആരെ സേവിച്ചതുകൊണ്ടാണ് ഇസ്രായേല്‍ കര്‍ത്താവിനെതി രെ പാപം ചെയ്തു എന്നു പറഞ്ഞത് ? (10:10)

A

ബാലിനെ

Q

കര്‍ത്താവ് ഇസ്രായേല്‍ക്കാരോട് ചോദിച്ചു, 'ഈജിപ്തുകാര്‍ , ..........................., അമ്മോന്യര്‍, ഫിലിസ്ത്യര്‍ എന്നിവരില്‍ നിന്ന് ഞാന്‍ നിങ്ങളെ രക്ഷിച്ചില്ലേ ?' 10:11

A

അമോര്യര്‍

Q

10:12 ല്‍ ആരൊക്കെ ഇസ്രായേലിനെ പീഡിപ്പിച്ചു എന്നാണ് കര്‍ത്താവു പറയുന്നത് ?

A

സീദോന്യരും അമലേക്യരും മാവോന്യരും

Q

ഇനി ഒരിക്കലും ഞാന്‍ നിങ്ങളെ രക്ഷിക്കുകയില്ല എന്ന് കര്‍ത്താവു പറയാന്‍ കാരണമെന്ത് ? (10:13)

A

ഇസ്രായേല്‍ കര്‍ത്താവിനെ ഉപേക്ഷിച്ച് അന്യദേവന്മാരെ സേവിച്ചതുകൊണ്ട്

Q

വിട്ടു പോയ വാക്കുകള്‍ പൂരിപ്പിക്കുക. ഞങ്ങള്‍ പാപം ചെയ്തു പോയി ..................................................... ................................... ........................ ഇക്കുറി ഞങ്ങളെ രക്ഷിക്കുക എന്നു മാത്രം ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. (10:15)

A

അങ്ങേക്കിഷ്ടമുള്ളത് ഞങ്ങളോട് ചെയ്തു കൊള്ളുക

Q

ഇസ്രായേലിനെതിരെ അമ്മോന്യരുടെ താവളം എവിടെയായിരുന്നു ? (10:17)

A

ഗിലയാദില്‍

Q

'അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നത് ആരോ അവനായിരിക്കും ഗിലയാദ് നിവാസികള്‍ക്ക് അധിപന്‍.' ആരുടെ വാക്കുകളാണിത് ? (10:18)

A

ഗിലയാദിലെ നേതാക്കന്മാരായ ആളുകള്‍ പരസ്പരം പറഞ്ഞത്

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org