ക്വിസ് മാസ്റ്റര്‍ : സോഫ് ജോസഫ് അരീക്കല്‍
ദൈവഭക്തന്റെ പ്രത്യാശ എവിടെയാണ് ?
അവന്റെ രക്ഷകനില്‍ (34:15)
ദരിദ്രന്റെ സമ്പത്തു തട്ടിയെടുത്ത് ബലിയര്‍പ്പിക്കുന്നവന്‍ ആരെപ്പോലെയാണ് ?
പിതാവിന്റെ മുമ്പില്‍വച്ച് പുത്രനെ കൊല്ലുന്നവനെപ്പോലെയാണ് (34:24)
കര്‍ത്താവിനെ മഹത്വപ്പെടുത്തേണ്ടത് എങ്ങനെ ?
മനം തുറന്നു (35:10)
കര്‍ത്താവിന്റെ കരുണ ആശ്വാസപ്രദമാകുന്നത് എപ്പോള്‍ ?
കഷ്ടതയില്‍ (35:10)
കര്‍ത്താവിന്റെ വിശ്രമസങ്കേതം ഏത് ?
ജറുസലെം (36:18)
സ്ത്രീയുടെ ഭാഷണം വിനയവും സൗമ്യതയും നിറഞ്ഞതാണെങ്കില്‍ അവളുടെ ഭര്‍ത്താവിനുള്ള പ്രത്യേകത എന്ത് ?
മറ്റുള്ളവരെക്കാള്‍ ഭാഗ്യവാനാണ് (36:28)
................ നോട് നിന്റെ ലക്ഷ്യം വെളിപ്പെടുത്തരുത് ?
അസൂയാലുവിനോട് (37:10)
ജ്ഞാനിയെ സംബന്ധിച്ച് വിശ്വസനീയത് എന്ത് ?
അവന്റെ വിവേകത്തിന്റെ ഫലം (37:23)
അവിടുന്ന് മനുഷ്യര്‍ക്ക് സിദ്ധികള്‍ നല്കിയത് എന്തിന് ?
മനുഷ്യന്റെ അത്ഭുതകൃത്യങ്ങളില്‍ മഹത്വപ്പെടേണ്ടതിന് (38:6)
നിന്റെ ഹൃദയം എന്തിന് അധീനമാകരുത് ?
ദുഃഖത്തില്‍ (38:20)
ഉപമകളുടെ പൊരുള്‍ സൂക്ഷ്മമായി അപഗ്രഥിക്കുന്നത് ആര്?
അത്യുന്നതന്റെ നിയമങ്ങള്‍ പഠിക്കുന്നതില്‍ താത്പര്യമുള്ളവന്‍ (39:2)
അവിടുത്തെ ദൃഷ്ടിയില്‍നിന്ന് ഒന്നും മറഞ്ഞിരിക്കുന്നില്ല. എന്ത് ?
മര്‍ത്ത്യന്റെ പ്രവൃത്തികള്‍ (39:19)
ദൈവഭക്തര്‍ക്ക് നന്മയായും ദുഷ്ടര്‍ക്ക് തിന്മയായും പരിണമിക്കുന്നത് എന്ത് ?
മനുഷ്യന്റെ ജീവിതത്തിലെ പ്രാഥമിക ആവശ്യങ്ങള്‍. ജലം, അഗ്നി, ഇരുമ്പ്, ഉപ്പ്, ഗോതമ്പ്, പാല്‍, തേന്‍, വീഞ്ഞ്, എണ്ണ, വസ്ത്രം എന്നിവ (39:26-27)
എന്നേക്കും നിലനില്‍ക്കുന്ന രണ്ട് കാര്യങ്ങള്‍ ?
വിശ്വസ്ത (40:12), ദാനധര്‍മ്മം (40:17)
ഹൃദയത്തെ ഉത്തേജിപ്പിക്കുന്നത് എന്ത് ?
ധനവും ബലവും (40:26)