സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 18]

വിശുദ്ധ ലൂക്കാ, അധ്യായം 16
സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 18]
Published on
  • ക്വിസ് മാസ്റ്റര്‍ : സോഫ് ജോസഫ് അരീക്കല്‍

Q

സ്വത്ത് ദുര്‍വ്യയം ചെയ്യുന്നുവെന്ന് യജമാനന് പരാതി ലഭിച്ചത് ആരെക്കുറിച്ചാണ്?

A

ഒരു ധനവാന്റെ കാര്യസ്ഥനെക്കുറച്ച് (16:1)

Q

യജമാനന്‍ കാര്യസ്ഥത എന്നില്‍ നിന്ന് എടുത്തു കളയുന്നതിനാല്‍ ഞാന്‍ ഇനി എന്തു ചെയ്യും? ആരുടെ വാക്കുകള്‍?

A

കാര്യസ്ഥന്റെ ആത്മഗതം (16:3)

Q

കാര്യസ്ഥന്‍ വിളിച്ചു വരുത്തിയ യജമാനനില്‍ നിന്നു കടം വാങ്ങിയവനില്‍ ഒന്നാമനോട് അവന്റെ ചോദ്യം എന്തായിരന്നു.

A

നീ എന്റെ യജമാനന് എന്തു കൊടുക്കാനുണ്ട് (16:5)

Q

കൗശലപൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍ യജമാനന്‍ പ്രശംസിച്ചതാരെ?

A

നീതിരഹിതനായ കാര്യസ്ഥനെ (16:8)

Q

അധാര്‍മ്മിക സമ്പത്തു നിങ്ങളെ കൈവെടിയുമ്പോള്‍ നിങ്ങചെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കുന്നന്നതാര് ?

A

അധാര്‍മ്മിക സമ്പത്തുകൊണ്ട് നിങ്ങള്‍ക്കായി സമ്പാദിച്ച സ്‌നേഹിതര്‍ (16:9)

Q

യഥാര്‍ത്ഥ ധനം നിങ്ങളെ ഏല്പിക്കാതിരിക്കുന്നതെപ്പോള്‍?

A

അധാര്‍മ്മിക സമ്പത്തിന്റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കുന്നില്ലെങ്കില്‍ (16:11)

Q

ഒരു ഭൃത്യന്‍ ഒരു യജമാനനെ ദ്വേഷിക്കുകയും മറ്റേ യജമാനനെ സ്‌നേഹിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?

A

ഒരു ഭൃത്യനു രണ്ടു യജമാനന്മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല (16:13)

Q

മനുഷ്യരുടെ മുമ്പില്‍ തങ്ങളെത്തന്നെ നീതികരിക്കുന്നത് ആര്‍?

A

പണക്കൊതിയരായ ഫരിസേയര്‍ (16:15)

Q

യോഹന്നാനുശേഷം പ്രസംഗിക്കപ്പെടുന്നത് എന്ത്?

A

ദൈവരാജ്യത്തിന്റെ സുവിശേഷം (16:16)

Q

ഏതാണ് എളുപ്പം? നിയമത്തിലെ ഒരു പുള്ളിയെങ്കിലും അസാധുവാകുന്നതോ, ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതോ?

A

ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നത് (16:17)

Q

നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കിയത് ആര്?

A

ധനികന്‍ (16:23)

Q

അബ്രാഹം മകനേ എന്നു വിളിച്ചത് ആരെ?

A

നരകത്തില്‍ പീഡിപ്പിക്കപ്പെടുന്ന ധനികനെ

Q

അബ്രാഹത്തോട് ധനവാന്റെ അപേക്ഷ എന്തായിരുന്നു?

A

ലാസറിനെ അവന്റെ പിതൃഭവനത്തിലേക്ക് അയയ്ക്കണമേ (16:27)

Q

പീഡകളുടെ സ്ഥലം ഏതാണ്?

A

നരകം (16:28)

Q

മോശയുടെയും പ്രവാചകന്മാരുടെയും വാക്ക് കേള്‍ക്കേണ്ടത് ആരാണ് എന്നാണ് അബ്രാഹം പറഞ്ഞത്?

A

പിതൃഭവനത്തിലുള്ള ധനവാന്റെ അഞ്ചു സഹോദരന്മാര്‍ (16:28)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org