സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 17]

വിശുദ്ധ ലൂക്കാ, അധ്യായം 15
സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 17]
Published on
  • ക്വിസ് മാസ്റ്റര്‍ : സോഫ് ജോസഫ് അരീക്കല്‍

Q

വി. ലൂക്കായുടെ സുവിശേഷത്തില്‍ 15-ാം അധ്യാത്തില്‍ പറയന്ന ഉമപകള്‍ ഏവ?

A

a) കാണാതായ ആടിന്റെ ഉപമ (15:1-7), b) കാണാതായ നാണയത്തിന്റെ ഉപമ (15:8-10), c) ധൂര്‍ത്തപുത്രന്റെ ഉപമ (15:11-32)

Q

കാണാതായ ആടിന്റെ ഉപമ രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു സുവിശേഷം ഏത്?

A

വി. മത്തായി (18:12-14)

Q

നഷ്‌പ്പെട്ട ആടിനെ കണ്ടുകിട്ടുമ്പോള്‍ നിങ്ങള്‍ ചെയ്യുന്നതെന്ത്?

A

സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു (15:5)

Q

അനുതാപം ആവശ്യമല്ലാത്ത തൊണ്ണൂറ്റൊന്‍പത് നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് കൂടുതല്‍ സന്തോഷമുണ്ടാകുന്നത് എവിടെ?

A

സ്വര്‍ഗത്തില്‍ (15:7)

Q

പത്തു നാണയം ഉണ്ടായിരിക്കെ അതില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ സ്ത്രീകള്‍ ചെയ്യുന്നതെന്ത്?

A

വിളക്കുകൊളുത്തി വീട് അടിച്ചുവാരി, അത് കണ്ടുകിട്ടുവോളം ഉത്സാഹത്തോടെ അന്വേഷിക്കുന്നു (15:8)

Q

വീണ്ടുകിട്ടിയ എന്തിനെക്കുറിച്ചാണ് 15-ാം അധ്യാത്തില്‍ പറയുന്നത്?

A

നഷ്ടപ്പെട്ട നാണയം (15:9), പിതാവിന്റെ ഇളയമകന്‍ (15:24)

Q

അനുതപിക്കുന്ന പാപിയെക്കുറിച്ച് പരാമര്‍ശിക്കുന്ന 15-ാം അധ്യായത്തിലെ വാക്യങ്ങള്‍?

A

15:7, 15:10

Q

ഇളയമകന്‍ തനിക്ക് തരാന്‍ പിതാവിനോട് ആവശ്യപ്പെട്ടതെന്ത്?

A

സ്വത്തില്‍ തന്റെ ഓഹരി (15:12)

Q

സുബോധമുണ്ടായി എന്ന് 15-ാം അധ്യായത്തില്‍ പറയുന്നത് ആര്‍ക്കാണ്?

A

ദൂരദേശത്തേക്ക് പോയി, അവിടെ ധൂര്‍ത്തനായി ജീവിച്ച് സ്വത്തു നശിപ്പിച്ചു കളഞ്ഞ ഇളയമകന് (15:7)

Q

ദൂരെവച്ചുതന്നെ ധൂര്‍ത്തപുത്രനെക്കണ്ട പിതാവ് എന്തു ചെയ്തു?

A

അവന്‍ മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു (15:20)

Q

തനിക്ക് യോഗ്യതയില്ല എന്ന് ഇളയമകന്‍ പിതാവിനോട് ഏറ്റു പറഞ്ഞ കാര്യം എന്ത്?

A

നിന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടാന്‍ (15:21)

Q

ആര് ആരോട് പറഞ്ഞു: എന്റെ ഈ മകന്‍ മൃതനായിരുന്നു. അവന്‍ ഇതാ വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്ടപ്പെട്ടിരുന്നു, ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു.

A

പിതാവ് തന്റെ ദാസരോട് (15:22)

Q

മൂത്തമകന്‍ വയലില്‍നിന്ന് തിരിച്ചുവരുമ്പോള്‍ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദം കേട്ടത് എവിടെവച്ച്?

A

വീടിനടുത്തു വച്ച് (15:25)

Q

പിതാവു പുറത്തുവന്ന് മൂത്തമകനോട് സാന്ത്വനങ്ങള്‍ പറയാന്‍ കാരണം എന്ത്?

A

അവന്‍ കോപിച്ച് അകത്തുകയറാന്‍ വിസമ്മതിച്ചതുകൊണ്ട്

Q

ഫരിസേയരും നിയമജ്ഞരും പിറുപിറുക്കുന്ന ലൂക്കാ സുവിശേഷത്തിലെ വചനഭാഗങ്ങള്‍ എഴുതുക.

A

15:1-2, 5:29-30

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org