സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 16]

വിശുദ്ധ ലൂക്കാ, അധ്യായം 14
സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 16]
Published on
  • ക്വിസ് മാസ്റ്റര്‍ : സോഫ് ജോസഫ് അരീക്കല്‍

Q

മഹോദരരോഗിയെ യേശു കണ്ടത് എവിടെ വച്ച്? 14:1

A

ഒരു സാബത്തില്‍ ഫരിസേയ പ്രമാണികളില്‍ ഒരുവന്റെ വീട്ടില്‍ ഭക്ഷണത്തിനുപോയപ്പോള്‍

Q

തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. യേശു ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം ഏത്? 14:11

A

അതിഥിക്കും ആതിഥേയനും ഉപദേശം നല്കിയപ്പോള്‍

Q

ആരെ ക്ഷണിക്കുമ്പോഴാണ് നീ ഭാഗ്യവാനാകുന്നത്? 14:1

A

നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടന്‍ എന്നിവരെ ക്ഷണിക്കുമ്പോള്‍

Q

അഞ്ചുജോടി കാളകളെ വാങ്ങിയെന്നത് എത്രാമന്റെ ഒഴികഴിവായിരുന്നു? 14:19

A

രണ്ടാമന്റെ (മറ്റൊരുവന്റെ)

Q

ആര് തന്റെ വിരുന്ന് ആസ്വദിക്കുകയില്ലായെന്നാണ് യേശു വിരുന്നിന്റെ ഉപമയുടെ അവസാനം പറയുന്നത്? 14:24

A

ക്ഷണിക്കപ്പെട്ടവരില്‍ ഒരുവനും

Q

ശിഷ്യത്വത്തിന്റെ വിലയെക്കുറച്ച് യേശു സംസാരിച്ചത് ആരോട്? 14:25

A

വലിയ ജനക്കൂട്ടങ്ങളോട്

Q

ശിഷ്യനായിരിക്കാന്‍ യേശു മുന്നോട്ടുവച്ച ഒന്നാമത്തെ വ്യവസ്ഥയില്‍ എത്ര കാര്യങ്ങളാണ് വെറുക്കേണ്ടത്? 14:26

A

ഏഴ്

Q

എത്ര വ്യവസ്ഥകളാണ് ശിഷ്യത്വത്തിന്റെ വിലയായി യേശു മുന്നോട്ടു വയ്ക്കുന്നത്?

A

മൂന്ന് - 14:26, 14:27, 14:33

Q

ശിഷ്യത്വത്തിന്റെ വിലയെക്കുറിച്ച് സംസാരിക്കുമ്പോള്‍ പരാമര്‍ശിക്കുന്ന മൂന്നാമത്തെ ഉദാഹരണം എന്തിന്റെ? 14:34-35

A

ഉപ്പിന്റെ

Q

'കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കെട്ട.' അധ്യായം വാക്യം ഏത്?

A

വി. ലൂക്കാ 14:35

Q

യേശുവിന്റെ ശിഷ്യനായിരിക്കാന്‍ രണ്ടാമത്തെ വ്യവസ്ഥ ഏത്?

A

സ്വന്തം കുരിശു വഹിച്ച് യേശുവിന്റെ പിന്നാലെ ചെല്ലുക

Q

യേശു അടുത്തു വിളിച്ച് സുഖപ്പെടുത്തിയ രണ്ടുപേര്‍? 13:21

A

a) കൂനുള്ള സ്ത്രീ 13:12, b) മഹോദരരോഗി

Q

വിരുന്നിന്റെ ഉപമ രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു സുവിശേഷം ഏത്?

A

മത്തായി 22:1-10

Q

നീ കല്പിച്ചതുപോലെ ഞാന്‍ ചെയ്തു; ഇനിയും സ്ഥലമുണ്ട്. ആര് ആരോട് പറഞ്ഞു? 14:21

A

ദാസന്‍ യജമാനനോട്

Q

മറ്റു സുവിശേഷങ്ങളില്‍ രേഖപ്പെടുത്താത്ത 14-ാം അധ്യായത്തിലെ രോഗശാന്തി ഏത്? 14:1-6

A

മഹോദരരോഗിയെ സുഖപ്പെടുത്തുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org