സത്യദീപം-ലോഗോസ് ക്വിസ് : No. 6

സത്യദീപം-ലോഗോസ് ക്വിസ് : No. 6
Q

കര്‍ത്താവിന്റെ കല്പനയനുസരിച്ച് തങ്ങളുടെ അവകാശസ്ഥലങ്ങളില്‍നിന്ന് പട്ടണങ്ങങ്ങളും മേച്ചില്‍ സ്ഥലങ്ങളും ലേവ്യര്‍ക്ക് കൊടുത്തത് ആര്?

A

ഇസ്രായേല്‍

Q

മൊറാറി കുടുംബങ്ങള്‍ക്ക് ഏത് ഗോത്രങ്ങളില്‍ നിന്നാണ് ഓഹരി ലഭിച്ചത്?

A

റൂബന്‍, ഗാദ്, സെബുലൂണ്‍

Q

അഹറോന്റെ സന്തതികള്‍ക്ക് ലഭിച്ച ഓഹരിയുടെ വയലുകളും അതിന്റെ ഗ്രാമങ്ങളും അവകാശമായി ലഭിച്ചത്?

A

യുഫുന്നയുടെ മകനായ കാലെബിന്

Q

കര്‍ത്താവ് ഇസ്രായേല്‍ക്കാരുടെ പിതാക്കന്മാരോട് വാഗ്ദാനം ചെയ്തതുപോലെ എല്ലാ അതിര്‍ത്തികളിലും അവര്‍ക്ക് നല്കിയത് എന്ത്?

A

സ്വസ്ഥത

Q

ശത്രുക്കളില്‍ ആര്‍ക്കും ഇസ്രായേല്‍ ജനത്തെ എതിര്‍ക്കുവാന്‍ സാധിക്കാത്തതിന്റെ കാരണം?

A

എല്ലാ ശത്രുക്കളെയും കര്‍ത്താവ് അവരുടെ കൈകളില്‍ ഏല്പിച്ചുകൊടുത്തതുകൊണ്ട്

Q

റൂബന്‍, ഗാദ് ഗോത്രങ്ങളും മനാസ്സെയുടെ അര്‍ധഗോത്രവും ആര് കല്പിച്ചതെല്ലാം അനുസരിച്ചു എന്നാണ് ജോഷ്വാ പറയുന്നത്?

A

കര്‍ത്താവിന്റെ ദാസനായ മോശ

Q

റൂബന്‍, ഗാദ്, മനാസ്സെയുടെ അര്‍ധഗോത്രവും ബലിപീഠം നിര്‍മ്മിച്ചത് എവിടെ?

A

കാനാന്‍ ദേശത്ത് ജോര്‍ദാന്‍ തീരത്ത്

Q

ഇസ്രായേല്‍ ജനം ആരോട് യുദ്ധം ചെയ്യുന്നതിനാണ് ഷിലോയില്‍ സമ്മേളിച്ചത്?

A

റൂബന്‍, ഗാദ്, മനാസ്സെയുടെ അര്‍ധഗോത്രത്തിനോട്

Q

ആഖാന്‍ നേര്‍ച്ചവസ്തുക്കളുടെ കാര്യത്തില്‍ അവിശ്വസ്തത കാണിച്ചതിനു ശിക്ഷ അനുഭവിച്ചതാര്?

A

ഇസ്രായേല്‍ ജനം മുഴുവന്‍

Q

സാക്ഷ്യം എന്ന പേര് ബലിപീഠനത്തിന് നല്കിയത് ആര്?

A

റൂബന്‍, ഗാദ് ഗോത്രങ്ങള്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org