സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 15]

വിശുദ്ധ ലൂക്കാ, അധ്യായം 13
Published on
  • ക്വിസ് മാസ്റ്റര്‍ : സോഫ് ജോസഫ് അരീക്കല്‍

Q

ലൂക്കാ സുവിശേഷത്തില്‍ മാത്രം പറയുന്ന പതിമൂന്നാം അധ്യായത്തിലെ ഉപമ ഏത്? 13:6-9

A

ഫലം തരാത്ത അത്തിവൃക്ഷം

Q

ദൈവരാജ്യത്തോട് ഉപമിച്ചിരിക്കുന്ന പതിമൂന്നാം അധ്യായത്തിലെ ഉപമകള്‍ ഏവ? 13:18-21

A

കടുകുമണിയുടെയും പുളിമാവിന്റെയും

Q

കൂനുള്ള സ്ത്രീയോട് യേശു സംസാരിച്ചത് എന്ത്? 13:12

A

സ്ത്രീയെ, നിന്റെ രോഗത്തില്‍നിന്നു നീ മോചിക്കപ്പെട്ടിരിക്കുന്നു

www.lcop.edu.in
www.lcop.edu.in
Q

അധ്യായം 13-ല്‍ രോഗശാന്തി കിട്ടിയപ്പോള്‍ ദൈവത്തെ സ്തുതിച്ച വ്യക്തി ആര്? 13:13

A

കൂനുള്ള സ്ത്രീ നിവര്‍ന്നുനിന്നപ്പോള്‍ ദൈവത്തെ സ്തുതിച്ചു

Q

യേശു ചെയ്തിരുന്ന മഹനീയകൃത്യങ്ങളെക്കുറിച്ചു സന്തോഷിച്ചതാര്? 13:17

A

ജനക്കൂട്ടം മുഴുവന്‍

Q

യേശുവിന്റെ ജറുസലേം യാത്ര പരാമര്‍ശിക്കുന്ന പതിമൂന്നാം അധ്യായത്തിലെ വാക്യം ഏത്?

A

13:22

www.lcoahs.edu.in
www.lcoahs.edu.in
Q

നിങ്ങള്‍ എന്നില്‍നിന്ന് അകന്നു പോകുവിന്‍ എന്ന് കര്‍ത്താവ് ആരോടാണ് പറയുന്നത്? 13:27

A

അനീതി പ്രവര്‍ത്തിക്കുന്നവരോട്

Q

ദൈവരാജ്യത്തില്‍ വിരുന്നിനിരിക്കുന്നവര്‍ ആര്? 13:29

A

കിഴക്കു നിന്നും പടിഞ്ഞാറു നിന്നും വടക്കു നിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന്

Q

യേശു 'കുറുക്കന്‍' എന്നു വിളിച്ചത് ആരെ? 13:32

A

ഹേറോദേസ്

www.lcop.edu.in
www.lcop.edu.in
Q

ഇന്നും നാളെയും മറ്റന്നാളും യേശു തുടരേണ്ടത് എന്ത്? 13:33

A

യേശുവിന്റെ യാത്ര

Q

ദൈവരാജ്യത്തില്‍ ഇരിക്കുന്നതായി ആരെയൊക്കെയാണ് നിങ്ങള്‍ കാണുന്നത്? 13:28

A

അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകന്മാരും

Q

ദൈവരാജ്യത്തോട് ഉപമിക്കുന്ന പുളിപ്പ് എത്രയളവ് മാവില്‍ അതു മുഴുവന്‍ പുളിക്കുവോളം ചേര്‍ത്തുവച്ചത് ആണ്? 13:21

A

മൂന്നളവ്

Q

സിലോഹായില്‍ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ടവര്‍ എത്ര? 13:4

A

പതിനെട്ട്

Q

'മേലില്‍ ഫലം നല്‍കിയേക്കാം' എന്ന് കൃഷിക്കാരന്‍ യജമാനനോടു പറഞ്ഞത് എന്തിനെക്കുറിച്ച്? 13:9

A

മുന്തിരിത്തോട്ടത്തില്‍ നട്ടുപിടിപ്പിച്ച അത്തിവൃക്ഷത്തെക്കുറിച്ച്

Q

യേശു സാബത്തില്‍ രോഗം സുഖപ്പെടുത്തിയതില്‍ കോപിച്ചത് ആര്? 13:14

A

സിനഗോഗധികാരി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org