സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 12]

ന്യായാധിപന്മാര്‍ അധ്യായം - 10
സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 12]
Published on
  • ക്വിസ് മാസ്റ്റര്‍ : സോഫ് ജോസഫ് അരീക്കല്‍

Q

''കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്ത്തിന് വേലക്കാരെ അയയ്ക്കുവാന്‍ കൊയ്ത്തിന്റെ നാഥനോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍.'' ആര് ആരോട് പറഞ്ഞു? 10:2

A

കര്‍ത്താവ് താന്‍ തിരഞ്ഞടത്ത് അയച്ച എഴുപത്തിരണ്ടു പേരോട്.

Q

10:12 ല്‍ പരാമര്‍ശിക്കുന്ന നഗരങ്ങള്‍ ഏവ?

A

a) സോദം. b) കര്‍ത്താവ് തിരഞ്ഞെടുത്ത് അയച്ച എഴുപത്തി രണ്ടു പേരെ സ്വീകരിക്കാതിരുന്ന നഗരം.

Q

''എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു.'' ഏത് അവസരത്തിലാണ് യേശു ഇത് പ്രഖ്യാപിക്കുന്നത്? 10:16

A

അനു തപിക്കാത്തെ നഗരങ്ങളെക്കുറിച്ചു പ്രബോധനം നല്കിയപ്പോള്‍

Q

കര്‍ത്താവു അയച്ച എഴുപത്തിരണ്ടു പേര്‍ തിരിച്ചുവന്നതെ ങ്ങനെ? 10:17

A

സന്തോഷത്തോടെ

Q

ലൂക്കാ പത്താം അധ്യായത്തില്‍ പരിശുദ്ധാത്മാവില്‍ ആനന്ദിക്കുന്ന വ്യക്തി ആര് ? 10:21

A

യേശു

Q

10:27 ല്‍ കര്‍ത്താവിനു കൊടുത്തിരിക്കുന്ന വിശേഷണം എന്ത്?

A

നിന്റെ ദൈവമായ കര്‍ത്താ വ്

Q

നല്ല സമരിയാക്കാരന്റെ ഉപമയില്‍ യാത്രക്കാരന്റെ യാത്ര എവിടെ നിന്ന് എവിടേക്ക് ? 10:30

A

ജറൂസലെമില്‍ നിന്ന് ജറീക്കോയിലേക്ക്

Q

സമരിയാക്കാരന്‍ രണ്ട് ദനാറ കൊടുത്തതാര്‍ക്ക് ? 10:35

A

സത്രം സൂക്ഷിപ്പുകാരന്

Q

'അവനോടു കരുണകാണിച്ചവന്‍' എന്ന് യേശുവിനോട് പറഞ്ഞതാര് ? 10:37

A

നിയമജ്ഞന്‍

Q

സമരിയാക്കാരന്റെ ഉപമ പറഞ്ഞു കഴിഞ്ഞു പോകുന്ന വഴിയില്‍ യേശു പ്രവേശിച്ചത് എവിടെ ? 10:38

A

ഒരു ഗ്രാമത്തില്‍

Q

നിങ്ങള്‍ ഏത് വീട്ടില്‍ പ്രവേശിച്ചാലും 'ഈ വീടിനു സമാ ധാനം' എന്ന് ആദ്യമേ ആശംസിക്കണം. ഈ വചനഭാഗം കാണുന്ന പഴയനിയമ പുസ്തകം ഏത് ? 10:5

A

1 സാമുവല്‍ 25:6

Q

'അനുതപിക്കാത്ത നഗരങ്ങള്‍' എന്ന വചനഭാഗത്ത് പരാമര്‍ശിക്കുന്ന നഗരങ്ങള്‍ ഏവ ?

A

കൊറാസീന്‍, ബേത് സയ്ദാ, ടയിര്‍, സീദോന്‍, കഫര്‍ണാം

Q

സാത്താന്‍ സ്വര്‍ഗത്തില്‍ നിന്നും ഏതുപോലെ നിപതിച്ചു? 10:18

A

ഇടിമിന്നല്‍പോലെ

Q

മര്‍ത്തായുടെ സഹോദരിയായ മറിയം യേശുവിന്റെ പാദത്തിങ്കല്‍ ഇരുന്നത് എങ്ങനെ ? 10:39

A

കര്‍ത്താവിന്റെ വചനങ്ങള്‍ കേട്ടുകൊണ്ട്

Q

പിതാവ് ആരെന്നു ഗ്രഹിക്കുന്നത് ആര് ? 10:22

A

പുത്രനും, പുത്രന്‍ ആര്‍ക്ക് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവോ അവനും

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org