![സത്യദീപം-ലോഗോസ് ക്വിസ് 2025: [No.04]](http://media.assettype.com/sathyadeepam%2F2025-06-05%2Fuuo69zfm%2FLOGOSquiz202504.jpg?w=480&auto=format%2Ccompress&fit=max)
ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ
01) ന്യായാധിപന്മാര്‍ 19-ാം അധ്യായത്തില്‍ എത്ര വാക്യങ്ങളുണ്ട് ?
(a) വാക്യങ്ങള്‍ 20 (b) വാക്യങ്ങള്‍ 30 (c) വാക്യങ്ങള്‍ 15
ഉത്തരം : (b) വാക്യങ്ങള്‍ 30
2) ന്യായാധിപന്മാര്‍ 19-ാം അധ്യായത്തിന്റെ ശീര്‍ഷകം എന്ത് ?
(a) ഗിദയോന്‍കാര്‍ (b) എഫ്രായിംകാരുടെ ദുഷ്ടത (c) ഗിബെയാക്കാരുടെ മ്ലേച്ഛത
ഉത്തരം : (c) ഗിബെയാക്കാരുടെ മ്ലേച്ഛത
3) അക്കാലത്ത് ഇസ്രായേലില്‍ ഇല്ലാതിരുന്നതായി 19:1 ല്‍ പറയുന്നതെന്ത് ?
(a) രാജവാഴ്ച (b) അക്രമം (c) ന്യായപാലനം
ഉത്തരം : (a) രാജവാഴ്ച
4) എവിടെവന്നു താമസിച്ച ലേവ്യനെപ്പറ്റിയാണ് ന്യായ 19:1 ല്‍ പ്രതിപാദിക്കുന്നത് ?
(a) ബെത്‌ലെഹെമില്‍ (b) എഫ്രായിമില്‍ (c) എഫ്രായിം മലനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍
ഉത്തരം : (c) എഫ്രായിം മലനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍
5) ലേവ്യന്‍ ഉപനാരിയായി സ്വീകരിച്ചത് ആരെ ?
(a) യൂദാക്കാരിയെ (b) എഫ്രായിംകാരിയെ (c) യൂദായിലെ ഒരു ബെത്‌ലെഹകാരിയെ
ഉത്തരം : (c) യൂദായിലെ ഒരു ബെത്‌ലെഹകാരിയെ
6) ഭാര്യയെ തിരികെ കൊണ്ടുവരാന്‍ ഇറങ്ങിത്തിരിച്ച ലേവ്യന്‍ കൂടെക്കൊണ്ടുപോയിരുന്നത് ആരെയെല്ലാം ?
(a) ഒരു വേലക്കാരനെ (b) രണ്ടു സഹായികളെ (c) ഒരു വേലക്കാരനെയും രണ്ടു കഴുതകളേയും
ഉത്തരം : (c) ഒരു വേലക്കാരനെയും രണ്ടു കഴുതകളേയും
7) അമ്മായിഅപ്പന്റെ നിര്‍ബന്ധം മൂലം എത്ര ദിവസം ലേവ്യന്‍ അവിടെ താമസിച്ചു ?
(a) രണ്ടു ദിവസം (b) മൂന്നു ദിവസം (c) നാലു ദിവസം
ഉത്തരം : (b) മൂന്നു ദിവസം
8) പോകാനൊരുങ്ങിയ ലേവ്യന്‍ വീണ്ടും അവിടെ താമസിച്ചതെന്തുകൊണ്ട് ?
(a) ക്ഷീണം കൊണ്ട് (b) അമ്മായിയപ്പന്റെ നിര്‍ബന്ധം കൊണ്ട് (c) രാത്രിയായതുകൊണ്ട്
ഉത്തരം : (b) അമ്മായിയപ്പന്റെ നിര്‍ബന്ധം കൊണ്ട്
9) അവിടെ (ഭാര്യവീട്ടില്‍) തങ്ങാതെ രാത്രി പുറപ്പെട്ട യുവലേവ്യന്‍ ദവിടെ എത്തി ?
(a) യൂദയായില്‍ (b) ജബൂസിന്-ജറുസലേമിന് എതിര്‍ഭാഗത്ത് (c) ബെത്‌ലഹേമില്‍
ഉത്തരം : (b) ജബൂസിന്-ജറുസലേമിന് എതിര്‍ഭാഗത്ത്
10) നമുക്ക് ജബൂസ്യരുടെ ഈ പട്ടണത്തില്‍ രാത്രി ചെലവഴിക്കാം. ആര് ആരോട് പറഞ്ഞു ?
(a) ലേവ്യന്റെ ഉപനാരി ലേവ്യനോട് (b) ലേവ്യന്റെ ഭൃത്യന്‍ യജമാനനോട് (c) ലേവ്യന്‍ ഭൃത്യനോട്
ഉത്തരം : (b) ലേവ്യന്റെ ഭൃത്യന്‍ യജമാനനോട്
11) നാം എവിടെ പ്രവേശിക്കരുത് എന്നാണ് ലേവ്യന്‍ പറഞ്ഞത് ?
(a) അന്യദേശത്ത് (b) അയല്‍ദേശത്ത് (c) ഇസ്രായേല്യരുടേതല്ലാത്ത അന്യനഗരത്തില്‍
ഉത്തരം : (c) ഇസ്രായേല്യരുടേതല്ലാത്ത അന്യനഗരത്തില്‍
12) നമുക്ക് എവിടേക്ക് പോകാം എന്നാണ് യജമാനന്‍ (ന്യായാ 19:12 ല്‍) ഭൃത്യനോട് പറഞ്ഞത്?
(a) ജറുസലേമിലേക്ക് (b) ബെത്‌ലഹേമിലേക്ക് (c) ഗിബെയായിലേക്ക്
ഉത്തരം : (c) ഗിബെയായിലേക്ക്
13) ഗിബെയാ പട്ടണം ഏത് ഗോത്രക്കാരുടേതാണ് ?
(a) ശിമയോന്‍ (b) ദാന്‍ (c) ബഞ്ചമിന്‍
ഉത്തരം : (c) ബഞ്ചമിന്‍
14) ലേവ്യനും കൂട്ടരും 'ഗെബായായില്‍' തുറസ്സായ സ്ഥലത്തിരിക്കേണ്ടി വന്നതെന്തുകൊണ്ട് ?
(a) ക്ഷീണം കൊണ്ട് (b) സത്രം കിട്ടാത്തതുകൊണ്ട് (c) രാത്രി കഴിക്കുന്നതിന് ഒരു മനുഷ്യനും അവരെ സ്വാഗതം ചെയ്തില്ല
ഉത്തരം : (c) രാത്രി കഴിക്കുന്നതിന് ഒരു മനുഷ്യനും അവരെ സ്വാഗതം ചെയ്തില്ല
15) എവിടെ നിന്നു വരുന്ന വൃദ്ധനെപ്പറ്റിയാണ് ന്യായാ 19:16-ല്‍ പറയുന്നത് ?
(a) നഗരത്തില്‍ നിന്ന് വരുന്നത് (b) വയലില്‍ വേല കഴിഞ്ഞ് മടങ്ങി വരുന്നവന്‍ (c) ഗ്രാമത്തില്‍ നിന്നു വരുന്നവന്‍
ഉത്തരം : (b) വയലില്‍ വേല കഴിഞ്ഞ് മടങ്ങി വരുന്നവന്‍
16) വൃദ്ധന്‍ വഴിയാത്രക്കാരനോട് ചോദിച്ചതെന്ത് ?
(a) നിന്റെ ദേശം എവിടെ (b) നീ എങ്ങോട്ട് പോകുന്നു (c) നീ എവിടെ പോകുന്നു ? എവിടെ നിന്നു വരുന്നു ?
ഉത്തരം : (c) നീ എവിടെ പോകുന്നു ? എവിടെ നിന്നു വരുന്നു ?
17) തങ്ങള്‍ എവിടേക്കു പോവുകയാണെന്നാണ് ലേവ്യന്‍ പറഞ്ഞത് ?
(a) അടുത്ത ദേശം വരെ (b) രാജകൊട്ടാരത്തിലേക്ക് (c) എഫ്രായിംമലനാട്ടിലെ ഉള്‍പ്രദേശത്തേക്ക്
ഉത്തരം : (c) എഫ്രായിംമലനാട്ടിലെ ഉള്‍പ്രദേശത്തേക്ക്
18) താന്‍ എവിടെ പോയെന്നാണ് ലേവ്യന്‍ വൃദ്ധനോട് പറഞ്ഞത് ?
(a) തന്റെ സ്വന്തം നാട്ടില്‍ (b) യൂദയായിലെ ബേത്‌ലഹേമില്‍ (c) ഇസ്രായേലില്‍
ഉത്തരം : (b) യൂദയായിലെ ബേത്‌ലഹേമില്‍
19) ആര്‍ക്കൊക്കെ വേണ്ട അപ്പവും വീഞ്ഞും തങ്ങളുടെ കൈവശമുണ്ടെന്നാണ് ലേവ്യന്‍ പറഞ്ഞത് ?
(a) തന്റെ കഴുതകള്‍ക്ക് (b) ദാസനും ദാസിക്കും ചെറുപ്പക്കാരനും (c) അയല്‍ക്കാര്‍ക്ക്
ഉത്തരം : (b) ദാസനും ദാസിക്കും ചെറുപ്പക്കാരനും
20) എവിടെ രാത്രി കഴിക്കരുതെന്നാണ് വൃദ്ധന്‍ ലേവ്യനോട് പറഞ്ഞത് ?
(a) ഈ പൊതുസ്ഥലത്ത് (b) വിദേശത്ത് (c) വഴിയരികില്‍
ഉത്തരം : (a) ഈ പൊതുസ്ഥലത്ത്
21) ഈ മനുഷ്യരോട് എന്തു ചെയ്യരുതെന്നാണ് വൃദ്ധന്‍ പറഞ്ഞത് ?
(a) നന്ദി കാണിക്കരുത് (b) നികൃഷ്ടത കാണിക്കരുത് (c) സ്‌നേഹം കാണിക്കരുത്
ഉത്തരം : (b) നികൃഷ്ടത കാണിക്കരുത്
22) ആരെയൊക്കെ നിങ്ങള്‍ക്കു വിട്ടുതരാം എന്നാണ് വൃദ്ധന്‍ പറഞ്ഞത് ?
(a) തന്റെ ദാസിയെ (b) തന്റെ പുത്രിയെയും ആ മനുഷ്യന്റെ ഉപനാരിയെയും (c) തന്റെ അയല്‍ക്കാരനെ
ഉത്തരം : (b) തന്റെ പുത്രിയെയും ആ മനുഷ്യന്റെ ഉപനാരിയെയും
23) എഴുന്നേല്‍ക്കൂ നമുക്കു പോകാം എന്നു പറഞ്ഞപ്പോള്‍ ലേവ്യന്റെ ഉപനാരിയുടെ പ്രതികരണം എന്തായിരുന്നു ?
(a) വേഗം എഴുന്നേറ്റു കൂടെ ചെന്നു (b) ഒരു മറുപടിയും ഉണ്ടായില്ല (c) അവള്‍ വിസമ്മതിച്ചു
ഉത്തരം : (b) ഒരു മറുപടിയും ഉണ്ടായില്ല
24) ന്യായ 19:30 നോട് സമാനമായ വിശുദ്ധ ഗ്രന്ഥ ഭാഗമേത് ?
(a) ഹോസിയ 10:9 (b) ഹോസിയ 10:1 (c) ഹോസിയ 10:10
ഉത്തരം : (c) ഹോസിയ 10:9
25) ഇതേപ്പറ്റി എങ്ങനെ തീരുമാനിക്കുവിന്‍ എന്നാണ് ന്യയാ 19:30 ല്‍ കാണുന്നത് ?
(a) ആലോചിച്ച് (b) ചിന്തിച്ച് (c) ഉറപ്പിച്ച് തീരുമാനിക്കുവിന്‍
ഉത്തരം : (b) ചിന്തിച്ച്
26) ന്യായാധിപന്മാര്‍ 20-ാം അധ്യായത്തിന്റെ ശീര്‍ഷകം എന്ത് ? അതില്‍ എത്ര വാക്യങ്ങള്‍ ഉണ്ട് ?
(a) ശീര്‍ഷകം ഇല്ല. വാക്യങ്ങള്‍ 30 (b) ബഞ്ചമിനെ ശിക്ഷിക്കുന്നു, വാക്യങ്ങള്‍ 48 (c) ബഞ്ചമിനെ വധിക്കുന്നു. വാക്യങ്ങള്‍ 40
ഉത്തരം : (b) ബഞ്ചമിനെ ശിക്ഷിക്കുന്നു, വാക്യങ്ങള്‍ 48
27) ദാന്‍ മുതല്‍ ബേര്‍ഷെബ വരെയുള്ള ഇസ്രായേല്‍ ജനത്തോടൊപ്പം ചേര്‍ന്നത് ആര് ?
(a) എഫ്രായിംകാര്‍ (b) ശിലയാദുദേശക്കാര്‍ (c) ബീദോന്യര്‍
ഉത്തരം : (b) ശിലയാദുദേശക്കാര്‍
28) ജനം ഏക മനസ്സോടെ എവിടെ, ആരുടെ മുമ്പില്‍ ഒന്നിച്ചുകൂടി ?
(a) സഭയില്‍ (b) കൊട്ടാരത്തില്‍ (c) മിസ്പായില്‍ കര്‍ത്താവിന്റെ മുമ്പില്‍
ഉത്തരം : (c) മിസ്പായില്‍ കര്‍ത്താവിന്റെ മുമ്പില്‍
29) ഇത്ര വലിയ ദുഷ്ടത എങ്ങനെ സംഭവിച്ചു എന്ന് ഞങ്ങളോട് പറയുക എന്ന് ആവശ്യപ്പെട്ടതാര് ?
(a) ഇസ്രായേല്‍ ജനം (b) ബഞ്ചമിന്‍ ഗോത്രക്കാര്‍ (c) മിസ്പായിലുള്ളവര്‍
ഉത്തരം : (a) ഇസ്രായേല്‍ ജനം
30) മരിച്ച ഉപനാരിയെ ലേവ്യന്‍ എന്തു ചെയ്തു ?
(a) അടക്കം ചെയ്തു (b) ഗ്രാമത്തിലേക്ക് കൊണ്ടുപോയി (c) വീട്ടിലെത്തിയ ശേഷം കഷ്ണങ്ങളായി മുറിച്ചു
ഉത്തരം : (c) വീട്ടിലെത്തിയ ശേഷം കഷ്ണങ്ങളായി മുറിച്ചു
31) ഗിബെയായോട് എന്തു ചെയ്യാമെന്നാണ് ഇസ്രായേല്യര്‍ പറഞ്ഞത് ?
(a) ക്ഷമിക്കാം (b) പാപ പരിഹാരം ചെയ്യിക്കാന്‍ (c) നറുക്കിട്ട് നമുക്കതിനെ ആക്രമിക്കാം
ഉത്തരം : (c) നറുക്കിട്ട് നമുക്കതിനെ ആക്രമിക്കാം
32) ഓരോ ഗോത്രത്തില്‍ നിന്നും എപ്രകാരം ആളുകളെ തിരഞ്ഞെടുക്കാമെന്നാണ് ജനം തീരുമാനിച്ചത് ?
(a) നൂറിന് 100 (b) ആയിരത്തിനു 100 (c) നൂറിന് 10, ആയിരത്തിനു 100, പതിനായിരത്തിന് 1000 എന്ന കണക്കില്‍
ഉത്തരം : (c) നൂറിന് 10, ആയിരത്തിനു 100, പതിനായിരത്തിന് 1000 എന്ന കണക്കില്‍
33) ഗിബെയായിലെ നീചന്മാരെ കൊന്നുകളയുന്നത് എന്തിനുവേണ്ടി ?
(a) നാടിനെ രക്ഷിക്കാന്‍ (b) നാടിന്റെ ശാപം നീക്കാന്‍ (c) ഇസ്രായേലില്‍ നിന്ന് തിന്മ നീക്കം ചെയ്യേണ്ടതിന്
ഉത്തരം : (c) ഇസ്രായേലില്‍ നിന്ന് തിന്മ നീക്കം ചെയ്യേണ്ടതിന്
34) ഓരോ ഗോത്രത്തില്‍ നിന്നും കണക്കനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ടവര്‍ ചെയ്യേണ്ടത് എന്ത് ?
(a) പ്രതികാരം ചെയ്യണം (b) ഗിബെയാനഗരം വളയണം (c) ഭക്ഷണം കൊണ്ടു വരണം
ഉത്തരം : (c) ഭക്ഷണം കൊണ്ടു വരണം
35) ബഞ്ചമിന്‍ ഗോത്രക്കാര്‍ ആരുടെ വാക്കുകള്‍ വകവച്ചില്ല ?
(a) അയല്‍ക്കാരുടെ (b) മുതിര്‍ന്നവരുടെ (c) സഹോദരരായ ഇസ്രായേല്‍ക്കാരുടെ
ഉത്തരം : (c) സഹോദരരായ ഇസ്രായേല്‍ക്കാരുടെ