![സത്യദീപം-ലോഗോസ് ക്വിസ് 2025: [No.03]](http://media.assettype.com/sathyadeepam%2F2025-05-30%2Fgehcw063%2FsdmLOGOSquiz202503.jpg?w=480&auto=format%2Ccompress&fit=max)
ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ
01) ന്യായാധിപന്മാര്‍ 17-ാം അധ്യായത്തില്‍ എത്ര വാക്യങ്ങള്‍ ഉണ്ട് ? എത്ര ശീര്‍ഷകളുണ്ട് ?
(a) വാക്യങ്ങള്‍ 20, ശീര്‍ഷകം 1 (b) വാക്യങ്ങള്‍ 13, ശീര്‍ഷകം 2 (c) വാക്യങ്ങള്‍ 13, ശീര്‍ഷകം 1
ഉത്തരം : (c) വാക്യങ്ങള്‍ 13, ശീര്‍ഷകം 1
2) മിക്കാ താമസിച്ചിരുന്നത് എവിടെ ?
(a) സോറായില്‍ (b) എഫ്രായിം മലനാട്ടില്‍ (c) എഫ്താവോലിന്‍
ഉത്തരം : (b) എഫ്രായിം മലനാട്ടില്‍
3) ന്യായാ. 17:1 ല്‍ മിക്കാ ആരോടാണ് സംസാരിക്കുന്നത് ?
(a) ജനങ്ങളോട് (b) അമ്മയോട് (c) പിതാവിനോട്
ഉത്തരം : (b) അമ്മയോട്
4) എത്ര വെള്ളിനാണയം നഷ്ടപ്പെട്ടതിനെ പറ്റിയാണ് മിക്കാ അമ്മയോട് പറഞ്ഞത് ?
(a) ആയിരം (b) പതിനായിരം (c) ആയിരത്തിയൊരുന്നൂറ്
ഉത്തരം : (c) ആയിരത്തിയൊരുന്നൂറ്
5) വെള്ളിനാണയം നഷ്ടപ്പെട്ടതിനെ പറ്റി അമ്മ മിക്കായോട് എന്തെല്ലാം ചെയ്തിരുന്നു ?
(a) ശാപം ഉച്ചരിച്ചു (b) രഹസ്യമായി പറഞ്ഞു (c) ശാപം ഉച്ചരിക്കുകയും രഹസ്യമായി പറയുകയും ചെയ്തു
ഉത്തരം : (c) ശാപം ഉച്ചരിക്കുകയും രഹസ്യമായി പറയുകയും ചെയ്തു
6) അത് എന്റെ കൈവശമുണ്ട്, ഞാനാണതെടുത്തത്, ആര് ആരോടു പറഞ്ഞു ?
(a) മിക്കാ അമ്മയോട് (b) അമ്മ സാംസണോട് (c) സാംസണ്‍ മനോവായോട്
ഉത്തരം : (a) മിക്കാ അമ്മയോട്
7) അത് എന്റെ കൈവശമുണ്ട്, ഞാനാണതെടുത്തത്, ആര് ആരോടു പറഞ്ഞു ?
(a) മിക്കാ അമ്മയോട് (b) അമ്മ സാംസണോട് (c) സാംസണ്‍ മനോവായോട്
ഉത്തരം : (a) മിക്കാ അമ്മയോട്
8) വിഗ്രഹങ്ങള്‍ ഉണ്ടാക്കാന്‍ ഈ വെള്ളി ഞാന്‍ ആര്‍ക്കു മാറ്റി വയ്ക്കുന്നു എന്നാണ് മിക്കായുടെ അമ്മ പറയുന്നത് ?
(a) ദേവന് (b) കര്‍ത്താവിന് (c) ആരാധനാമൂര്‍ത്തിക്ക്
ഉത്തരം : (b) കര്‍ത്താവിന്
9) എത്ര വെള്ളിനാണയങ്ങളാണ് വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ അമ്മ തട്ടാനെ ഏല്‍പ്പിച്ചത് ?
(a) പത്ത് (b) നൂറ് (c) ഇരുന്നൂറ്
ഉത്തരം : (c) ഇരുന്നൂറ് വെള്ളിനാണയങ്ങള്‍
10) എഫോദും വിഗ്രഹങ്ങളുമുണ്ടാക്കിയ മിക്കാ ആരെ പുരോഹിതനായി അവരോധിച്ചു ?
(a) തന്റെ ഗോത്രക്കാരനെ (b) തന്റെ ബന്ധുവിനെ (c) തന്റെ ഒരു പുത്രനെ
ഉത്തരം : (c) തന്റെ ഒരു പുത്രനെ
11) ന്യായ 17:6 ന് വിശുദ്ധ ഗ്രന്ഥ ഭാഗമേത് ?
(a) ന്യായാ 21:10 (b) ന്യായാ 21:25 (c) ന്യായാ 20:10
ഉത്തരം : (b) ന്യായാ 21:25
12) ഓരോരുത്തരും എങ്ങനെ പ്രവര്‍ത്തിച്ചു പോന്നു എന്നാണ് പറയുന്നത് ?
(a) യുക്തമെന്നു തോന്നിയത് (b) ദൈവഹിത പ്രകാരം (c) മുതിര്‍ന്നവര്‍ പറയും പോലെ
ഉത്തരം : (a) യുക്തമെന്നു തോന്നിയത്
13) ന്യായാ 17:7 പ്രകാരം യൂദായിലെ ബെത്‌ലഹേമില്‍ ആരുണ്ടായിരുന്നു ?
(a) ഒരു ധനികന്‍ (b) ഒരു വൃദ്ധന്‍ (c) യൂദാവംശജനായ ഒരു യുവാവ്
ഉത്തരം : (c) യൂദാവംശജനായ ഒരു യുവാവ്
14) യൂദാവംശജനായ യുവാവിനെ വിശേഷിപ്പിക്കുന്നതെങ്ങനെ ?
(a) യഹൂദന്‍ (b) ലേവ്യന്‍ (c) ഹിത്യന്‍
ഉത്തരം : (b) ലേവ്യന്‍
15) എന്ത് അന്വേഷിച്ചാണ് ലേവ്യ യുവാവ് ബേത്‌ലഹേമില്‍ പോയത് ?
(a) ഒരു താമസസ്ഥലം (b) ഒരു വീട് (c) ജീവിക്കാന്‍ പറ്റിയ ഒരു സ്ഥലം
ഉത്തരം : (c) ജീവിക്കാന്‍ പറ്റിയ ഒരു സ്ഥലം
16) ലേവ്യയുവാവ് എവിടെ ആരുടെ ഭവനത്തില്‍ എത്തി ?
(a) സാംസന്റെ ഭവനത്തില്‍ (b) യൂദായില്‍ ഒരു ബന്ധുവിന്റെ ഭവനത്തില്‍ (c) എഫ്രായിം മലനാട്ടില്‍ മിക്കായുടെ ഭവനത്തില്‍
ഉത്തരം : (c) എഫ്രായിം മലനാട്ടില്‍ മിക്കായുടെ ഭവനത്തില്‍
17) 'എന്നോടു കൂടി താമസിക്കുക' എന്ന് ആര് ആരോട് പറഞ്ഞു ?
(a) മിക്കാ തന്റെ ദാസനോട് (b) മിക്കാ തന്റെ പുത്രനോട് (c) മിക്കാ ബെത്‌ലെഹേം വംശജനായ ലേവ്യനോട്
ഉത്തരം : (c) മിക്കാ ബെത്‌ലെഹേം വംശജനായ ലേവ്യനോട്
18) വര്‍ഷംതോറും എന്തു നല്‍കി കൊള്ളാം എന്നാണ് മിക്കാ ലേവ്യനോടു പറഞ്ഞത് ?
(a) ഒരു വെള്ളിനാണയവും ഭക്ഷണവും (b) പത്തു വെള്ളിനാണയം മാത്രം (c) പത്തു വെള്ളിനാണയവും വസ്ത്രവും ഭക്ഷണവും
ഉത്തരം : (c)പത്തു വെള്ളിനാണയവും വസ്ത്രവും ഭക്ഷണവും
19) അവനോടുകൂടെ താമസിക്കാന്‍ ലേവ്യന് സന്തോഷമായി ആരുടെ കൂടെ ?
(a) തന്റെ പിതാവിനോടുകൂടെ (b) തന്റെ ബന്ധുവിനോടുകൂടെ (c) മിക്കായോടുകൂടെ
ഉത്തരം : (c) മിക്കായോടുകൂടെ
20) ലേവ്യ യുവാവ് മിക്കായ്ക്ക് ആരെപ്പോലെ ആയിരുന്നു ?
(a) പുത്രനെ പോലെ (b) ശിഷ്യനെ പോലെ (c) ദാസനെ പോലെ
ഉത്തരം : (a) പുത്രനെ പോലെ
21) മിക്കാ രണ്ടാം പ്രാവശ്യം പുരോഹിതനായി അവരോധിച്ചത് ആരെ ?
(a) ലേവ്യനെ (b) പുത്രനെ (c) ദാസനെ
ഉത്തരം : (a) ലേവ്യനെ
22) മിക്കായുടെ ഭവനത്തില്‍ യുവാവ് താമസമാക്കിയത് ആരായിട്ടാണ് ?
(a) ദാസനായി (b) ബന്ധുവായി (c) പുരോഹിതനായി
ഉത്തരം : (c) പുരോഹിതനായി
23) ഒരു ലേവ്യനെ പുരോഹിതനായി ലഭിച്ചതു കൊണ്ട് ആര് തന്നെ അനുഗ്രഹിക്കുമെന്നാണ് മിക്കാ അറിയുന്നത് ?
(a) പിതാവ് (b) കര്‍ത്താവ് (c) ജനങ്ങള്‍
ഉത്തരം : (b) കര്‍ത്താവ്
24) ഒരു ലേവ്യനെ പുരോഹിതനായി ലഭിച്ചത് ആര്‍ക്ക് ?
(a) ജനങ്ങള്‍ക്ക് (b) എഫ്രായിംകാര്‍ക്ക് (c) എഫ്രായിംനാട്ടിലെ മിക്കായ്ക്ക്
ഉത്തരം : (c) എഫ്രായിംനാട്ടിലെ മിക്കായ്ക്ക്
25) ന്യായാ 17-ലെ ഏക ശീര്‍ഷകം എന്ത് ?
(a) മിക്കായുടെ പൂജാഗൃഹം (b) ദൈവത്തിന്റെ ഭവനം (c) മിക്കായുടെ ഭവനം
ഉത്തരം : (a) മിക്കായുടെ പൂജാഗൃഹം
26) ന്യായാ 18-ലെ ഏക ശീര്‍ഷകം എന്ത് ? വാക്യങ്ങള്‍ എത്ര ?
(a) ദാന്‍ ലായിഷ് പിടിക്കുന്നു, വാക്യങ്ങള്‍ 31 (b) ഇസ്രായേല്‍ കീഴടക്കുന്നു, വാക്യങ്ങള്‍ 30 (c) ദാന്‍ ഗോത്രം എഫ്രായിമില്‍, വാക്യങ്ങള്‍ 25
ഉത്തരം : (a) ദാന്‍ ലായിഷ് പിടിക്കുന്നു, വാക്യങ്ങള്‍ 31
27) ഇസ്രായേലിലെ മറ്റു ഗോത്രങ്ങള്‍ക്കിടയില്‍ അന്നുവരെ ഒരു സ്ഥലം അവകാശമായി ലഭിക്കാതിരുന്നതാര്‍ക്ക് ?
(a) ശിമയോണ്‍ ഗോത്രത്തിന് (b) ആഷേര്‍ ഗോത്രത്തിന് (c) ദാന്‍ ഗോത്രക്കാര്‍ക്ക്
ഉത്തരം : (c) ദാന്‍ ഗോത്രക്കാര്‍ക്ക്
28) ദാന്‍ ഗോത്രക്കാര്‍ എവിടെ നിന്നുള്ളവരെയാണ് ദേശം ഒറ്റു നോക്കാന്‍ അയച്ചത് ?
(a) ഇസ്രായേലില്‍ നിന്നുള്ളവരെ (b) എഫ്രായിമില്‍ നന്നുള്ളവരെ (c) സോറായില്‍ നിന്നും എഫ്താവോലില്‍ നിന്നും
ഉത്തരം : (c) സോറായില്‍ നിന്നും എഫ്താവോലില്‍ നിന്നും
29) ദാന്‍ ഗോത്രക്കാര്‍ ആരെയാണ് ദേശം ഒറ്റുനോക്കാന്‍ അയച്ചത് ?
(a) തങ്ങളുടെ ദാസന്മാരെ (b) തങ്ങളുടെ നേതാക്കന്മാരെ (c) തങ്ങളുടെ ഗോത്രക്കാരായ കഴിവുള്ള അഞ്ചു പേരെ
ഉത്തരം : (c) തങ്ങളുടെ ഗോത്രക്കാരായ കഴിവുള്ള അഞ്ചു പേരെ
30) ദേശം ഒറ്റു നോക്കാന്‍ പോയവര്‍ എവിടെ താമസിച്ചു ?
(a) ഇസ്രായേലിലെ ഒരു വീട്ടില്‍ (b) എഫ്രായിമില്‍ മിക്കായുടെ വീട്ടില്‍ (c) അതിര്‍ത്തി ഗ്രാമത്തില്‍
ഉത്തരം : (b) എഫ്രായിമില്‍ മിക്കായുടെ വീട്ടില്‍
31) മിക്കായുടെ ഭവനത്തെ സമീപിച്ചവര്‍ ആരുടെ ശബ്ദം തിരിച്ചറിഞ്ഞു ?
(a) എഫ്രായിംകാരന്റെ (b) തങ്ങളുടെ സഹോദരന്റെ (c) യുവലേവ്യന്റെ
ഉത്തരം : (c) യുവലേവ്യന്റെ
32) ദൈവത്തോട് എന്ത് ആരാഞ്ഞറിയുക എന്നാണ് യുവലേവ്യനോട് ഒറ്റുനോക്കാന്‍ വന്നവര്‍ പറഞ്ഞത് ?
(a) തങ്ങള്‍ ലക്ഷ്യം നേടുമോ (b) തങ്ങളുടെ യാത്രയുടെ ഉദ്ദേശം നിറവേറുമോ എന്ന് (c) യാത്രയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ
ഉത്തരം : (b) തങ്ങളുടെ യാത്രയുടെ ഉദ്ദേശം നിറവേറുമോ എന്ന്
33) നിങ്ങളുടെ യാത്രയില്‍ ആര് നിങ്ങളെ സംരക്ഷിക്കും എന്നാണ് പുരോഹിതന്‍ പറഞ്ഞത് ?
(a) പടയാളികള്‍ (b) കര്‍ത്താവ് (c) ദൈവദൂതന്‍
ഉത്തരം : (b) കര്‍ത്താവ്
34) മിക്കായുടെ ഭവനത്തില്‍ നിന്ന് പുറപ്പെട്ട അഞ്ചുപേര്‍ എവിടെയെത്തി ?
(a) ബെത്‌ലഹേമില്‍ (b) ലായിഷിന്‍ (c) യൂദയായില്‍
ഉത്തരം : (b) ലായിഷിന്‍
35) സീദോന്യരുടെ സവിശേഷതയായി പറയുന്നത് എന്തെല്ലാം ?
(a) നല്ല സമാധാനപ്രിയനായിരുന്നു (b) സുരക്ഷിതരും പ്രശാന്തരും നിര്‍ഭയരും ആയിരുന്നു (c) പ്രശാന്തരും ധീരരും ആയിരുന്നു
ഉത്തരം : (b) സുരക്ഷിതരും പ്രശാന്തരും നിര്‍ഭയരും ആയിരുന്നു
36) ലീയിഷിനിലെ ജനങ്ങള്‍ ആരെ പോലെയായിരുന്നു ?
(a) ശത്രുക്കളെ പോലെ (b) സീദോന്യരെ പോലെ (c) സഹോദരങ്ങളെപ്പോലെ
ഉത്തരം : (b) സീദോന്യരെ പോലെ
37) എപ്രകാരമുള്ള ദേശമാണ് ദൈവം നിങ്ങള്‍ക്ക് തന്നിരിക്കുന്നത് ?
(a) തകര്‍ന്ന ഒരു ദേശം (b) വളരെ വിശാലവും ഒന്നിനും ക്ഷാമം ഇല്ലാത്തതുമായ പ്രദേശം (c) വിജനമായ ഒരു ദേശം
ഉത്തരം : (b) വളരെ വിശാലവും ഒന്നിനും ക്ഷാമം ഇല്ലാത്തതുമായ പ്രദേശം
38) ദാന്‍ ഗോത്രത്തിലെ എത്ര പേരാണ് ദേശം കൈവശമാക്കാന്‍ പോയത് ?
(a) അഞ്ഞൂറു പേര്‍ (b) ആയിരം പേര്‍ (c) ആയുധധാരികളുടെ അറുന്നൂറു പേര്‍
ഉത്തരം : (c) ആയുധധാരികളുടെ അറുന്നൂറു പേര്‍
39) ദാന്‍ ഗോത്രത്തിലെ 600 പേര്‍ കിരിയാത്ത് യെയാറിമില്‍ പിരിയാത്ത പാളയമടിച്ചതിനാല്‍ ആ സ്ഥലം എങ്ങനെ അറിയപ്പെട്ടു ?
(a) എഷ്താവോല്‍ (b) മഹനേദാന്‍ (c) പത്ത് നഗരങ്ങളുടെ നാട്
ഉത്തരം : (b) മഹനേദാന്‍
40) മഹനേദാന്‍ എന്ന പദത്തിന് നല്‍കപ്പെട്ട നിര്‍വചനം ?
(a) ദാനിന്റെ പാളയം (b) ദാനിന്റെ കൂടാരം (c) മഹാന്മാരുടെ നാട്
ഉത്തരം : (a) ദാനിന്റെ പാളയം
41) 'മഹനേദാന്‍' കിരിയാത്ത് യെയാറിമിന്റെ ഏതു ഭാഗത്താണ് ?
(a) കിഴക്ക് (b) തെക്ക് (c) പടിഞ്ഞാറ്
ഉത്തരം : (c) പടിഞ്ഞാറ്
42) യുവലേവ്യനോടു കുശലം ചോദിച്ചപ്പോള്‍ പടിവാതില്‍ക്കല്‍ നിന്നതാര് ?
(a) 500 ദാന്‍കാര്‍ (b) 100 ദാന്‍കാര്‍ (c) പടക്കോപ്പുകള്‍ അണിഞ്ഞ 600 ദാന്‍കാര്‍
ഉത്തരം : (c) പടക്കോപ്പുകള്‍ അണിഞ്ഞ 600 ദാന്‍കാര്‍
43) മിണ്ടരുത്; വായ്‌പൊത്തി ഞങ്ങളുടെ കൂടെ വരിക. ആര് ആരോട് പറഞ്ഞു ?
(a) ആയുധധാരികള്‍ നാട്ടുകാരോട് (b) ദാന്‍കാര്‍ പുരോഹിതനോട് (c) മിക്കാ ദാന്‍കാരോട്
ഉത്തരം : (b) ദാന്‍കാര്‍ പുരോഹിതനോട്
44) പുരോഹിതന്റെ ഹൃദയം സന്തുഷ്ടമായത് എപ്പോള്‍ ?
(a) രാജാവാകാന്‍ ക്ഷണിച്ചപ്പോള്‍ (b) വെള്ളിനാണയം നല്‍കിയപ്പോള്‍ (c) ഇസ്രായേലില്‍ ഒരു ഗോത്രത്തിനും വംശത്തിനും പുരോഹിതനാകാനുള്ള ക്ഷണം കേട്ടപ്പോള്‍
ഉത്തരം : ()c ഇസ്രായേലില്‍ ഒരു ഗോത്രത്തിനും വംശത്തിനും പുരോഹിതനാകാനുള്ള ക്ഷണം കേട്ടപ്പോള്‍
45) മിക്കാ ആരെ ഒന്നിച്ചുകൂട്ടിയാണ് ദാന്‍കാരെ പിന്തുടര്‍ന്നത് ?
(a) പടയാളികളെ (b) കൂട്ടുകാരെ (c) അയല്‍വാസികളെ
ഉത്തരം : (c) അയല്‍വാസികളെ
46) എന്താണ് എനിക്കിനി ശേഷിച്ചിരിക്കുന്നത് ? ആര് ആരോട് ചോദിച്ചു ?
(a) മിക്കാ നാട്ടുകാരോട് (b) പുരോഹിതന്‍ മിക്കായോട് (c) മിക്കാ ദാന്‍കാരോട്
ഉത്തരം : (c) മിക്കാ ദാന്‍കാരോട്
47) എന്തുകൊണ്ടാണ് മിക്കാ വീട്ടിലേക്കു മടങ്ങിയത് ?
(a) ഭയന്നിട്ട് (b) കൂടുതല്‍ പേരെ കൊണ്ടുവരാന്‍ (c) ചെറുക്കനാവാത്ത വിധം ശക്തരാണ് ദാന്‍കാര്‍ എന്നറിഞ്ഞതിനാല്‍
ഉത്തരം : (c) ചെറുക്കനാവാത്ത വിധം ശക്തരാണ് ദാന്‍കാര്‍ എന്നറിഞ്ഞതിനാല്‍
48) ലായിഷിനിലെ ജനങ്ങളോട് ദാന്‍കാര്‍ ചെയ്തതെന്ത് ?
(a) കൊന്നുകളഞ്ഞു (b) നാടുകടത്തി (c) അവരെ വാളിനിരയാക്കി, പട്ടണം തീ വച്ചു നശിപ്പിച്ചു
ഉത്തരം : (c) അവരെ വാളിനിരയാക്കി, പട്ടണം തീ വച്ചു നശിപ്പിച്ചു
49) ലായിഷിന്‍കാര്‍ എവിടെ നിന്ന് വളരെ അകലെയായിരുന്നതുകൊണ്ടാണ് അവരെ രക്ഷിക്കാന്‍ ആരുമില്ലാതിരുന്നത് ?
(a) എഫ്രായിമില്‍ നിന്ന് (b) മഹനേദാനില്‍ നിന്ന് (c) സീദോനില്‍ നിന്ന്
ഉത്തരം : (c) സീദോനില്‍ നിന്ന്
50) ഗര്‍ഷോം ആരുടെ പുത്രനായിരുന്നു ?
(a) മക്കായുടെ (b) ലേവിയുടെ (c) മോശയുടെ
ഉത്തരം : (c) മോശയുടെ