![സത്യദീപം-ലോഗോസ് ക്വിസ് 2025: [No.09]](http://media.assettype.com/sathyadeepam%2F2025-07-07%2F774y24o1%2FLOGOSquiz2025prabhashakan47-48.jpg?w=480&auto=format%2Ccompress&fit=max)
ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ
1) പ്രഭാ 47-ാം അധ്യായത്തില്‍ എത്ര വാക്യങ്ങളുണ്ട്, അതില്‍ 1 മുതല്‍ 11 വരെ വാക്യങ്ങളുടെ ശീര്‍ഷകം എന്ത് ?
(a) 25 വാക്യങ്ങള്‍, ശീര്‍ഷകം ദാവിദ് (b) 20 വാക്യങ്ങള്‍, ശീര്‍ഷകം യൂദാ (c) 30 വാക്യങ്ങള്‍, ശീര്‍ഷകം മോശ
ഉത്തരം : (a) 25 വാക്യങ്ങള്‍, ശീര്‍ഷകം ദാവിദ്
2) ആരുടെ നാളുകളിലാണ് നാഥാന്‍ പ്രവചനം നടത്തിയത് ?
(a) യാക്കോബിന്റെ നാളുകളില്‍ (b) ജസ്സെയുടെ നാളുകളില്‍ (c) ദാവീദിന്റെ നാളുകളില്‍
ഉത്തരം : (c) ദാവീദിന്റെ നാളുകളില്‍
3) സമാധാനബലിയില്‍ കൊഴുപ്പെന്നപോലെ ദാവീദ് തിരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്ന് ?
(a) രാജാക്കന്മാരില്‍ നിന്ന് (b) ഇസ്രായേല്‍ ജനത്തില്‍ നിന്ന് (c) ആട്ടിടയന്മാരില്‍ നിന്ന്
ഉത്തരം : (b) ഇസ്രായേല്‍ ജനത്തില്‍ നിന്ന്
4) ദാവീദ് സിംഹങ്ങളുമായി കളിയാടിയത് എന്തിനോടെന്നപോലെ ?
(a) കൂട്ടുകാരോടെന്ന പോലെ (b) കോലാട്ടിന്‍കുട്ടികളോടെന്ന പോലെ (c) മനുഷ്യരോടെന്ന പോലെ
ഉത്തരം : (b) കോലാട്ടിന്‍കുട്ടികളോടെന്ന പോലെ
5) ദാവീദ് ജനത്തിന്റെ അപമാനം നീക്കിയത് എങ്ങനെ ?
(a) യുദ്ധം ചെയ്ത് (b) ശത്രുക്കളെ തോല്‍പ്പിച്ച് (c) ഗോലിയാത്ത് എന്ന മല്ലനെ കൊന്ന്
ഉത്തരം : (c) ഗോലിയാത്ത് എന്ന മല്ലനെ കൊന്ന്
6) പതിനായിരങ്ങളുടെമേല്‍ വിജയം വരിച്ചവന്‍ എന്ന് ആര്‍ത്തുവിളിച്ച് ജനം ദാവീദിനെ അണിയിച്ചത് എന്ത് ?
(a) ചെങ്കോല്‍ (b) മോതിരം (c) മഹത്വത്തിന്റെ കിരീടം
ഉത്തരം : (c) മഹത്വത്തിന്റെ കിരീടം
7) എന്തിനെപ്രതിയാണ് ജനം ദാവീദിനെ സ്തുതിച്ചത് ?
(a) കര്‍ത്താവിന്റെ അനുഗ്രഹങ്ങളെപ്രതി (b) നല്ല രാജഭരണത്തെപ്രതി (c) ദാവീദിന്റെ നൃത്തത്തെപ്രതി
ഉത്തരം : (a) കര്‍ത്താവിന്റെ അനുഗ്രഹങ്ങളെപ്രതി
8) ദാവീദ് നശിപ്പിച്ചത് ആരെ ?
(a) ശത്രുക്കളെ (b) അന്യനാട്ടുകാരെ (c) എതിരാളികളായ ഫിലിസ്ത്യരെ
ഉത്തരം : (c) എതിരാളികളായ ഫിലിസ്ത്യരെ
9) ദാവീദ് സൃഷ്ടാവിനെ സ്‌നേഹിക്കുകയും അവിടുത്തേക്ക് സ്തുതിപാടുകയും ചെയ്തത് എപ്രകാരം ?
(a) വിശാല ഹൃദയത്തോടെ (b) ആഹ്‌ളാദത്തോടെ (c) പൂര്‍ണ്ണ ഹൃദയത്തോടെ
ഉത്തരം : (c) പൂര്‍ണ്ണ ഹൃദയത്തോടെ
10) ബലിപീഠത്തിനു മുമ്പില്‍ മധുരമായ ഗാനം ആലപിക്കുവാന്‍ ദാവീദ് നിയോഗിച്ചതാരെ ?
(a) ജനത്തെ (b) ഗായകസംഘത്തെ (c) തന്റെ ദാസരെ
ഉത്തരം : (b) ഗായകസംഘത്തെ
11) ഗായകസംഘത്തിന്റെ സ്തുതിഗീതങ്ങളാല്‍ ഉദയത്തിനു മുമ്പുതന്നെ എന്ത് സംഭവിച്ചു ?
(a) വിശുദ്ധ സ്ഥലം സുഗന്ധപൂരിതമായി (b) വിശുദ്ധ സ്ഥലം മുഖരിതമായി (c) എല്ലായിടത്തും പ്രകാശം വ്യാപിച്ചു
ഉത്തരം : (b) വിശുദ്ധ സ്ഥലം മുഖരിതമായി
12) പ്രഭാ 47-ാം അധ്യായത്തിലെ രണ്ടാം ശീര്‍ഷകം എന്ത് ?
(a) ദാവീദ് (b) സാമുവല്‍ (c) സോളമന്‍
ഉത്തരം : (c) സോളമന്‍ (12-22)
13) നദി പോലെ കവിഞ്ഞൊഴുകി എന്ത് ?
(a) ദാവീദിന്റെ കീര്‍ത്തനം (b) സോളമന്റെ വിജ്ഞാനം (c) ദാവീദിന്റെ വിശുദ്ധി
ഉത്തരം : (b) സോളമന്റെ വിജ്ഞാനം
14) സോളമന്‍ തന്റെ ജ്ഞാനത്തെ നിറച്ചത് എങ്ങനെ ?
(a) ഉപകഥകള്‍കൊണ്ട് (b) സങ്കീര്‍ത്തനത്താല്‍ (c) ഉപമകളും സൂക്തങ്ങളും കൊണ്ട്
ഉത്തരം : (c) ഉപമകളും സൂക്തങ്ങളും കൊണ്ട്
15) സോളമന്റെ പ്രശസ്തി എവിടെവരെ എത്തി ?
(a) വിദൂര ദ്വീപുകളില്‍ (b) അടുത്ത നാട്ടില്‍വരെ (c) നാടിന്റെ അതിര്‍ത്തിവരെ
ഉത്തരം : (a) വിദൂര ദ്വീപുകളില്‍
16) കീര്‍ത്തനങ്ങളും സുഭാഷിതങ്ങളും ഉപമകളും പ്രത്യുത്തരങ്ങളുടെ ജനങ്ങളെ വിസ്മയാധീനരാക്കി. ആരുടെ ?
(a) ദാവീദിന്റെ (b) സോളമന്റെ (c) സാമുവലിന്റെ
ഉത്തരം : (b) സോളമന്റെ
17) പ്രഭാ 47:18 അനുസരിച്ച് സോളമന്‍ തകരംപോലെ ശേഖരിച്ചത് എന്ത്? ഈയംപോലെ ശേഖരിച്ചത് എന്ത് ?
(a) രാജ്യങ്ങള്‍, പടയാളികള്‍ (b) സ്വര്‍ണ്ണം, വെള്ളി (c) സമ്പത്ത്, രാജ്യങ്ങള്‍
ഉത്തരം : (b) സ്വര്‍ണ്ണം, വെള്ളി
18) സോളമന്‍ കളങ്കം വരുത്തിയത് എന്തിന് ?
(a) തന്റെ സല്‍കീര്‍ത്തിക്ക് (b) സമ്പത്തിന് (c) രാജ്യത്തിന്
ഉത്തരം : (a) തന്റെ സല്‍കീര്‍ത്തിക്ക്
19) സ്ത്രീകള്‍ക്ക് അധീനനായ സോളമനെ കീഴ്‌പ്പെടുത്തിയത് എന്ത് ?
(a) സ്വര്‍ണ്ണം (b) സമ്പത്ത് (c) അഭിലാഷങ്ങള്‍
ഉത്തരം : (c) അഭിലാഷങ്ങള്‍
20) സോളമന്റെ ഭോഷത്തം ദുഃഖകാരണമായപ്പോള്‍ സംഭവിച്ചതെന്ത് ?
(a) രാജ്യം വിഭജിക്കപ്പെട്ടു (b) രാജ്യത്ത് ക്ഷാമം ഉണ്ടായി (c) ജനങ്ങള്‍ വിഭജിച്ചു
ഉത്തരം : (a) രാജ്യം വിഭജിക്കപ്പെട്ടു
21) ഉദ്ധതമായ ഒരു രാജ്യം ഉയര്‍ന്നുവന്നത് എവിടെ നിന്ന് ?
(a) അന്യനാട്ടില്‍ നിന്ന് (b) എഫ്രായിമില്‍ നിന്ന് (c) യൂദായില്‍ നിന്ന്
ഉത്തരം : (b) എഫ്രായിമില്‍ നിന്ന്
22) സോളമന്‍ പിതാക്കന്മാരോട് ചേര്‍ന്നശേഷം സ്ഥാനമേറ്റത് ആര് ?
(a) അവന്റെ സന്തതികളില്‍ ഒരുവന്‍ (b) യാക്കോബ് (c) ജറോബോഹം
ഉത്തരം : (a) അവന്റെ സന്തതികളില്‍ ഒരുവന്‍
23) വിഡ്ഢിത്തത്തില്‍ ഒന്നാമനും വിവേകത്തില്‍ ഒടുവിലത്തവനും ആര് ?
(a) ഫിനെഹാസ് (b) ജറോബോഹം (c) സോളമന്റെ സന്തതി റഹോബോവാം
ഉത്തരം : (c) സോളമന്റെ സന്തതി റഹോബോവാം
24) ഇസ്രായേലിനെ തിന്മയിലേക്ക് നയിച്ചത് ആര് ?
(a) നെബാത്തിന്റെ പുത്രന്‍ ജറോബോഹം (b) സോളമന്റെ പുത്രന്‍ റഹോബോവാം (c) ദാവീദ് രാജാവ്
ഉത്തരം : (a) നെബാത്തിന്റെ പുത്രന്‍ ജറോബോഹം
25) തങ്ങളുടെ മേല്‍ പ്രതികാരം പതിക്കുന്നതുവരെ അവര്‍ ചെയ്തതെന്ത് ?
(a) ദൈവത്തെ മറന്നു (b) പ്രതികാരം ചെയ്തു (c) എല്ലാ തിന്മകളിലും വിഹരിച്ചു
ഉത്തരം : (c) എല്ലാ തിന്മകളിലും വിഹരിച്ചു
26) പ്രഭാഷകന്‍ 48-ാം അധ്യായത്തില്‍ എത്ര വാക്യങ്ങളുണ്ട് ?
(a) 25 (b) 30 (c) 40
ഉത്തരം : (a) 25
27) അഗ്നിപോലെ പ്രത്യക്ഷപ്പെട്ട പ്രവാചകന്‍ ആര് ?
(a) ഏലീഷാ (b) ഏലിയാ (c) ഏശയ്യാ
ഉത്തരം : (b) ഏലിയാ
28) പ്രഭാ 48:13 അനുസരിച്ച് മരിച്ചിട്ടും പ്രവചിച്ചത് ആര് ?
(a) ഏശയ്യ (b) ഏലിയാ (c) ഒന്നും ദുസ്സാധ്യമായിരുന്നില്ലാത്ത ഏലീഷാ
ഉത്തരം : (c) ഒന്നും ദുസ്സാധ്യമായിരുന്നില്ലാത്ത ഏലീഷാ
29) ഏലിയാ അഗ്നിയിറക്കിയത് എത്ര പ്രാവശ്യം ?
(a) 3 പ്രാവശ്യം (b) 5 പ്രാവശ്യം (c) ഒരു പ്രാവശ്യം
ഉത്തരം : (a) 3 പ്രാവശ്യം
30) ചുഴലിക്കാറ്റ് ഏലിയായെ വലയം ചെയ്തപ്പോള്‍ സംഭവിച്ചത് എന്ത് ?
(a) ഒന്നും സംഭവിച്ചില്ല (b) ഒരു സ്വരം കേട്ടു (c) ഏലീഷായില്‍ ഏലിയായുടെ ചൈതന്യം നിറഞ്ഞു
ഉത്തരം : (c) ഏലീഷായില്‍ ഏലിയായുടെ ചൈതന്യം നിറഞ്ഞു
31) ഏത് പ്രവാചകന്റെ കാലത്താണ് സൂര്യന്‍ പുറകോട്ടു ചരിച്ചത് ?
(a) ഏലിയാ പ്രവാചകന്റെ (b) ഏശയ്യാ പ്രവാചകന്റെ (c) ഏലിഷാ പ്രവാചകന്റെ
ഉത്തരം : (b) ഏശയ്യാ പ്രവാചകന്റെ
32) ഏശയ്യാ വഴി ആരുടെ ആയുസ്സ് ദീര്‍ഘിച്ചു ?
(a) ദാവീദ് രാജാവിന്റെ (b) സോളമന്‍ രാജാവിന്റെ (c) ഹെസക്കിയ രാജാവിന്റെ
ഉത്തരം : (c) ഹെസക്കിയ രാജാവിന്റെ
33) അദ്ഭുതപ്രവര്‍ത്തികളില്‍ മഹത്വമുള്ളവനെന്ന് പറയുന്നത് ആരെപ്പറ്റി ?
(a) ഏലിഷായെപ്പറ്റി (b) ഏശയ്യാ പ്രവാചകനെപ്പറ്റി (c) ഏലിയാ പ്രവാചകനെപ്പറ്റി
ഉത്തരം : (c) ഏലിയാ പ്രവാചകനെപ്പറ്റി
34) മരിച്ചവരുടെ ഇടയില്‍ നിന്ന് എന്നതിന് തുല്യമായ വാക്ക് എന്ത് ?
(a) പാതാളത്തില്‍ നിന്ന് (b) നരകത്തില്‍ നിന്ന് (c) നിത്യതയില്‍ നിന്ന്
ഉത്തരം : (a) പാതാളത്തില്‍ നിന്ന്
35) ഏലിയാ നാശത്തിലേക്ക് നയിച്ചത് ആരെ ?
(a) പ്രഭുക്കന്മാരെ (b) രാജാക്കന്മാരെ (c) ദേശാധിപതികളെ
ഉത്തരം : (b) രാജാക്കന്മാരെ
36) ഏലിയാ ഭീഷണികള്‍ ശ്രവിച്ചത് എവിടെവച്ച് ?
(a) മരുഭൂമിയില്‍ വച്ച് (b) സീനായില്‍ വച്ച് (c) താഴ്‌വരയില്‍ വച്ച്
ഉത്തരം : (b) സീനായില്‍ വച്ച്
37) ഏലിയാ രാജാക്കന്മാരെ അഭിഷേകം ചെയ്തതെന്തിന് ?
(a) ശിക്ഷ നടത്താന്‍ (b) ജനത്തെ ഭരിക്കാന്‍ (c) നീതി നിര്‍വഹിക്കാന്‍
ഉത്തരം : (a) ശിക്ഷ നടത്താന്‍
38) ഹോറേബില്‍ വച്ച് ഏലിയാ ശ്രവിച്ചത് എന്ത് ?
(a) ദൈവത്തിന്റെ ശബ്ദം (b) ദൂതന്റെ കാഹളധ്വനി (c) പ്രതികാരത്തിന്റെ വിധികള്‍
ഉത്തരം : (c) പ്രതികാരത്തിന്റെ വിധികള്‍
39) ആഗ്നോശ്വങ്ങളെ ബന്ധിച്ച രഥത്തില്‍ ഏലിയാ സംവഹിക്കപ്പെട്ടത് എങ്ങനെ ?
(a) മേഘത്തില്‍ (b) ചുഴലിക്കാറ്റില്‍ (c) തീമഴയില്‍
ഉത്തരം : (b) ചുഴലിക്കാറ്റില്‍
40) ദൈവത്തിന്റെ കോപം ആളിക്കത്തുന്നതിനുമുമ്പ് എന്തു ചെയ്യാന്‍ ഏലിയാ തിരിച്ചുവരുമെന്നാണ് എഴുതപ്പെട്ടിരിക്കുന്നത് ?
(a) ജനത്തെ രക്ഷിക്കാന്‍ (b) നീതി വിധിക്കാന്‍ (c) അതിനെ തണുപ്പിക്കാന്‍
ഉത്തരം : (c) അതിനെ തണുപ്പിക്കാന്‍
41) ഏലിയായുടെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്ന പഴയനിയമ ഭാഗമേത് ?
(a) മലാക്കി 4:5 (b) മലാക്കി 5:4 (c) മലാക്കി 1:4
ഉത്തരം : (a) മലാക്കി 4:5
42) ഏലിയായെ കണ്ടവരും അവന്റെ സ്‌നേഹത്തിനു പാത്രമായവരും .................... അവര്‍ എന്നും ജീവിക്കും ?
(a) അനുഗ്രഹീതര്‍ (b) ഭാഗ്യവാന്മാര്‍ (c) ശക്തര്‍
ഉത്തരം : (a) അനുഗ്രഹീതര്‍
43) ജീവിതകാലത്ത് ആരുടെ മുമ്പില്‍ ഏലീഷാ ഭയന്നു വിറച്ചില്ല ?
(a) രാജാവിന്റെ മുമ്പില്‍ (b) ശത്രുക്കളുടെ മുമ്പില്‍ (c) ഭരണാധികാരികളുടെ മുമ്പില്‍
ഉത്തരം : (c) ഭരണാധികാരികളുടെ മുമ്പില്‍
44) ഹെസക്കിയാ ഇരുമ്പുകൊണ്ട് എന്തെല്ലാം ചെയ്തു ?
(a) ഒന്നും ചെയ്തില്ല (b) പാറയില്‍ അടിച്ചു (c) പാറ തുരന്നു, കുളങ്ങള്‍ കുഴിച്ചു
ഉത്തരം : (c) പാറ തുരന്നു, കുളങ്ങള്‍ കുഴിച്ചു
45) സീയോനെതിരെ കരമുയര്‍ത്തി അഹങ്കാരജല്‍പനം മുഴക്കിയതാര് ?
(a) സെന്നാക്കെരിബ് അയച്ച റബ്ഷക്ക (b) സെന്നാക്കെരിബ് (c) ശത്രുക്കള്‍
ഉത്തരം : (a) സെന്നാക്കെരിബ് അയച്ച റബ്ഷക്ക
46) ഈറ്റുനോവെടുത്ത സ്ത്രീയെപ്പോലെ കഠിനവ്യഥ അനുഭവിച്ചതാര് ?
(a) ജനം (b) ഏലിയാ (c) ഏലീഷാ
ഉത്തരം : (a) ജനം
47) പ്രഭാ. 48:20 അനുസരിച്ച് പരിശുദ്ധനായവന്‍ സ്വര്‍ഗത്തില്‍ നിന്ന് ആരുവഴി അവരെ രക്ഷിച്ചു ?
(a) ഏശയ്യാ വഴി (b) ഏലിയാ വഴി (c) ഏലീഷാ വഴി
ഉത്തരം : (a) ഏശയ്യാ വഴി
48) പ്രഭാ 48:20 അനുസരിച്ച് ദൈവത്തിന് പ്രീതികരമായവ പ്രവര്‍ത്തിച്ചതായി പറുയന്നതാര് ?
(a) ഹോസിയാ (b) ഹെസക്കിയ (c) സെന്നാക്കെരീബ്
ഉത്തരം : (b) ഹെസക്കിയ
49) ഉന്നതനും വിശ്വാസ്യനും ദര്‍ശനത്തോടുകൂടിയവനും ആര് ?
(a) ഏശയ്യാ പ്രവാചകന്‍ (b) ഏലിയാ പ്രവാചകന്‍ (c) ഹോസിയ
ഉത്തരം : (a) ഏശയ്യാ പ്രവാചകന്‍
50) കാലത്തിന്റെ സമാപ്തിയില്‍ സംഭവിക്കാനിരുന്ന നിഗൂഢകാര്യങ്ങള്‍ അവ സംഭവിക്കുന്നതിനു മുമ്പേ വെളിപ്പെടുത്തിയത് ആര് ?
(a) ഏലിയാ (b) ഏലിഷാ (c) ഏശയ്യാ
ഉത്തരം : (c) ഏശയ്യാ