സത്യദീപം-ലോഗോസ് ക്വിസ് 2025: [No.07]

പ്രഭാഷകന്‍ ആമുഖം - അധ്യായം 43, 44
സത്യദീപം-ലോഗോസ് ക്വിസ് 2025: [No.07]
Published on
  • ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ

Q

1) പ്രഭാ 43-ാം അധ്യായത്തില്‍ എത്ര വാക്യങ്ങളുണ്ട് ?

(a) 30 (b) 20 (c) 33

A

ഉത്തരം : (c) 33

Q

2) പ്രഭാഷകന്‍ 41 മുതല്‍ 51 വരെയുള്ള അധ്യായങ്ങളില്‍ ശീര്‍ഷകമല്ലാത്ത അധ്യായം ഏത് ?

(a) അധ്യായം 41 (b) അധ്യായം 42 (c) അധ്യായം 43

A

ഉത്തരം : (c) അധ്യായം 43

Q

3) സ്വര്‍ഗീയ ഔന്നത്യത്തിന്റെ അഭിമാനം എന്ത് ?

(a) പ്രകാശപൂര്‍ണ്ണമായ ആകാശം (b) തെളിഞ്ഞ സൂര്യന്‍ (c) തെളിഞ്ഞ ആകാശം

A

ഉത്തരം : (c) തെളിഞ്ഞ ആകാശം

Q

4) മഹനീയ ദൃശ്യമെന്ന് 43:1 ല്‍ പറയുന്നത് എന്തിനെ ?

(a) ആകാശം (b) സൂര്യന്‍ (c) സ്വര്‍ഗം

A

ഉത്തരം : (c) സ്വര്‍ഗം

Q

5) എരിയുന്ന ചൂടില്‍ ജോലി ചെയ്യുന്നതാര് ?

(a) അടിമ (b) മനുഷ്യന്‍ (c) ചൂള ജ്വലിപ്പിക്കുന്നവന്‍

A

ഉത്തരം : (c) ചൂള ജ്വലിപ്പിക്കുന്നവന്‍

Q

6) ചൂളയെക്കാള്‍ മൂന്നിരട്ടി ചൂടില്‍ സൂര്യന്‍ ദഹിപ്പിക്കുന്നത് എന്തിനെ ?

(a) ഭൂമിയെ (b) താഴ്‌വരയെ (c) പര്‍വ്വതങ്ങളെ

A

ഉത്തരം : (c) പര്‍വ്വതങ്ങളെ

Q

7) ആരുടെ കല്‍പനയിലാണ് സൂര്യന്‍ ഗതിവേഗം കൂട്ടുന്നത് ?

(a) കര്‍ത്താവിന്റെ (b) മനുഷ്യന്റെ (c) പ്രപഞ്ചത്തിന്റെ

A

ഉത്തരം : (a) കര്‍ത്താവിന്റെ

Q

8) കാലം നിര്‍ണ്ണയിക്കാനും എന്തടയാളമായിരിക്കാനുമാണ് ചന്ദ്രനെ സൃഷ്ടിച്ചത് ?

(a) കാലത്തിന്റെ അടയാളം (b) പ്രകൃതിയുടെ അടയാളം (c) ശാശ്വതമായ അടയാളം

A

ഉത്തരം : (c) ശാശ്വതമായ അടയാളം

Q

9) പ്രഭാ 43:6 ന് സമാനമായ ബൈബിള്‍ ഭാഗങ്ങളുള്ളത് ?

(a) ഉല്‍പ. 1:15-16, സങ്കീ. 104:19 (b) ഉല്‍പ. 2:10, സങ്കീ. 101:1 (c) ഉല്‍പ. 3:1, സങ്കീ. 101:5

A

ഉത്തരം : (a) ഉല്‍പ. 1:15-16, സങ്കീ. 104:19

Q

10) ആകാശത്തിന്റെ സൗന്ദര്യം എന്താകുന്നു ?

(a) സൂര്യന്‍ (b) ചന്ദ്രന്‍ (c) നക്ഷത്രങ്ങളുടെ ശോഭ

A

ഉത്തരം : (c) നക്ഷത്രങ്ങളുടെ ശോഭ

Q

11) മഴവില്ല് കുലച്ചിരിക്കുന്നത് ആരുടെ കരങ്ങള്‍ ?

(a) കര്‍ത്താവിന്റെ (b) പിതാവിന്റെ (c) അത്യുന്നതന്റെ

A

ഉത്തരം : (c) അത്യുന്നതന്റെ

Q

12) കര്‍ത്താവ് പ്രത്യക്ഷപ്പെടുമ്പോള്‍ വിറകൊള്ളുന്നത് എന്ത് ?

(a) ഭൂമി (b) പര്‍വതങ്ങള്‍ (c) നരകം

A

ഉത്തരം : (b) പര്‍വതങ്ങള്‍

Q

13) കര്‍ത്താവ് എങ്ങനെയൊക്കെയാണ് ഭൂമിയെ ശാസിക്കുന്നത് ?

(a) വടക്കന്‍ കാറ്റും ചുഴലിക്കാറ്റും മേഘഗര്‍ജ്ജനവുംകൊണ്ട് (b) പേമാരി കൊണ്ട് (c) മഴകൊണ്ട്

A

ഉത്തരം : (a) വടക്കന്‍ കാറ്റും ചുഴലിക്കാറ്റും മേഘഗര്‍ജ്ജനവുംകൊണ്ട്‌

Q

14) അവിടുന്ന് ഭൂമിയില്‍ ഉപ്പുപോലെ വിതറുന്നത് എന്ത് ?

(a) മഞ്ഞ് (b) തുഷാരം (c) ഹിമകണം

A

ഉത്തരം : (b) തുഷാരം

Q

15) അത്യഗാധത്തെ നിശ്ചലമാക്കി അതില്‍ കര്‍ത്താവ് പ്രതിഷ്ഠിച്ചതെന്ത് ?

(a) സമുദ്രം (b) ദ്വീപുകള്‍ (c) തീരം

A

ഉത്തരം : (b) ദ്വീപുകള്‍

Q

16) കര്‍ത്താവ് ലക്ഷ്യം പ്രാപിക്കുന്നത് എങ്ങനെ ?

(a) സ്വന്തം ജ്ഞാനത്താല്‍ (b) സ്വന്തം ശക്തിയാല്‍ (c) സത്യത്താല്‍

A

ഉത്തരം : (b) സ്വന്തം ശക്തിയാല്‍

Q

17) എല്ലാറ്റിന്റെയും സാരം എന്ത് ?

(a) സര്‍വവും മായയാണ് (b) സര്‍വവും മിഥ്യയാണ് (c) കര്‍ത്താവാണ് സര്‍വവും

A

ഉത്തരം : (c) കര്‍ത്താവാണ് സര്‍വവും

Q

18) പ്രഭാ 43:28 പ്രകാരം കര്‍ത്താവ് എന്തിനേക്കാള്‍ ഉന്നതമാണ് ?

(a) സര്‍വ്വത്തെക്കാള്‍ (b) എല്ലാ സൃഷ്ടികളെയുംകാള്‍ (c) ഭൂമിയേക്കാള്‍

A

ഉത്തരം : (b) എല്ലാ സൃഷ്ടികളെയുംകാള്‍

Q

19) എങ്ങനെയാണ് കര്‍ത്താവിനെ സ്തുതിക്കേണ്ടത് ?

(a) തപ്പുകൊട്ടി (b) എല്ലാ കഴിവും ഉപയോഗിച്ച് (c) കിന്നരം മീട്ടി

A

ഉത്തരം : (b) എല്ലാ കഴിവും ഉപയോഗിച്ച്

Q

20) തളര്‍ന്നുപോകാതെ കര്‍ത്താവിനെ പുകഴ്‌ത്തേണ്ടത് എങ്ങനെ ?

(a) എല്ലാ കഴിവും ഉപയോഗിച്ച് (b) സര്‍വശക്തിയോടും കൂടെ (c) ദശതന്ത്രീനാദത്തോടെ

A

ഉത്തരം : (b) സര്‍വശക്തിയോടും കൂടെ

Q

21) പ്രഭാ 43:31 ല്‍ ചോദിക്കുന്ന ഈ മൂന്നു ചോദ്യങ്ങള്‍ ആരെക്കുറിച്ചാണ് ? 1) ആര് അവിടുത്തെ കണ്ടിട്ടുണ്ട് ? 2) ആര്‍ക്ക് അവിടുത്തെ വര്‍ണ്ണിക്കാന്‍ കഴിയും ? 3) ആര്‍ക്ക് അവിടുത്തെ വേണ്ടവിധം പുകഴ്ത്താന്‍ കഴിയും ? (43:30)

(a) രാജാവിനെക്കുറിച്ച് (b) കര്‍ത്താവിനെക്കുറിച്ച് (c) ചക്രവര്‍ത്തിയെക്കുറിച്ച്

A

ഉത്തരം : (b) കര്‍ത്താവിനെക്കുറിച്ച്

Q

22) ഇവയേക്കാള്‍ മഹത്തായ നിരവധി കാര്യങ്ങള്‍ എങ്ങനെ വര്‍ത്തിക്കുന്നു ?

(a) നമ്മുടെ അറിവോടെ (b) മനോഹരമായി (c) നമുക്കജ്ഞാതമായി

A

ഉത്തരം : (c) നമുക്കജ്ഞാതമായി

Q

23) അത്യുന്നതനായ കര്‍ത്താവിന്റെ ശക്തിയെപ്പറ്റി പറയുന്നതെന്ത് ?

(a) വിസ്മയാവഹം (b) മനോഹരം (c) അദ്ഭുതകരം

A

ഉത്തരം : (c) അദ്ഭുതകരം

Q

24) എല്ലാം സൃഷ്ടിച്ചത് ആരാണ് ?

(a) പിതാവ് (b) ദൈവം (c) കര്‍ത്താവ്

A

ഉത്തരം : (c) കര്‍ത്താവ്‌

Q

25) കര്‍ത്താവ് തന്റെ ഭക്തര്‍ക്ക് പ്രദാനം ചെയ്യുന്നതെന്ത് ?

(a) സമ്പത്ത് (b) സല്‍കീര്‍ത്തി (c) ജ്ഞാനം

A

ഉത്തരം : (c) ജ്ഞാനം

Q

26) പ്രഭാ 44 ല്‍ എത്ര വാക്യങ്ങളുണ്ട് ആദ്യശീര്‍ഷകമെന്ത് ?

(a) വാക്യങ്ങള്‍ 40, ശീര്‍ഷകം: രാജാക്കന്മാരുടെ മഹത്വം (b) വാക്യങ്ങള്‍ 23, ശീര്‍ഷകം: പിതാക്കന്മാരുടെ മഹത്വം (c) വാക്യങ്ങള്‍ 20, ശീര്‍ഷകം: ആദിജനതയുടെ മഹത്വം

A

ഉത്തരം : (b) വാക്യങ്ങള്‍ 20, ആദ്യശീര്‍ഷകം: പിതാക്കന്മാരുടെ മഹത്വം

Q

27) മഹത്തുക്കളെയും നമ്മുടെ പൂര്‍വപിതാക്കന്മാരെയും എങ്ങനെ പ്രകീര്‍ത്തിക്കാം ?

(a) കീര്‍ത്തിക്കനുസരിച്ച് (b) തലമുറക്രമത്തില്‍ (c) ജ്ഞാനത്താല്‍

A

ഉത്തരം : (b) തലമുറക്രമത്തില്‍

Q

28) പ്രതാപവും മഹത്വവും ഓഹരിയായി നല്‍കിയത് എപ്പോള്‍ ?

(a) പ്രയത്‌നിച്ചപ്പോള്‍ (b) ആദി മുതല്‍ തന്നെ (c) ചെറുപ്പത്തില്‍

A

ഉത്തരം : (b) ആദി മുതല്‍ തന്നെ

Q

29) എങ്ങനെ ഉപദേശം നല്‍കിയവരാണ് മഹത്തുക്കളുടെയും പൂര്‍വപിതാക്കന്മാരുടെയും ഇടയില്‍ ഉണ്ടായിരുന്നത് ?

(a) വിവേകത്താല്‍ (b) നന്മയാല്‍ (c) ജ്ഞാനത്താല്‍

A

ഉത്തരം : (c) ജ്ഞാനത്താല്‍

Q

30) 44:5 പ്രകാരം പിതാക്കന്മാരില്‍ ചിലര്‍ ആരെല്ലാമായിരുന്നു ?

(a) വീരന്മാരും ജ്ഞാനികളും (b) സംഗീതജ്ഞന്മാരും കവികളും (c) ന്യായാധിപന്മാരും സേവകരും

ഉത്തരം :

A

ഉത്തരം : (b) സംഗീതജ്ഞന്മാരും കവികളും

Q

31) വിഭവസമൃദ്ധിയുള്ളവരും സ്വവസതികളില്‍ എപ്രകാരം ജീവിച്ചിരുന്നവരുമായിരുന്നു പിതാക്കന്മാരാല്‍ ചിലര്‍ ?

(a) സ്‌നേഹപൂര്‍വം (b) സമാധാനപൂര്‍വം (c) ദയാപൂര്‍വം

A

ഉത്തരം : (b) സമാധാനപൂര്‍വം

Q

32) ആര് എന്നേക്കും നിലനില്‍ക്കുമെന്നാണ് 44:13 ല്‍ പറയുന്നത് ?

(a) മഹത്തുക്കള്‍ (b) രാജാക്കന്മാര്‍ (c) മഹത്തുക്കളുടെയും പിതാക്കന്മാരുടെയും ഭാവിതലമുറകള്‍

A

ഉത്തരം : (c) മഹത്തുക്കളുടെയും പിതാക്കന്മാരുടെയും ഭാവിതലമുറകള്‍

Q

33) ജനതകള്‍ എന്തു പ്രഘോഷിക്കുമെന്നാണ് 44:15 ല്‍ പറയുന്നത് ?

(a) കര്‍ത്താവിന്റെ മഹത്വം (b) പിതാക്കന്മാരുടെ വിജ്ഞാനം (c) പൂര്‍വപിതാക്കളുടെ മഹത്വം

A

ഉത്തരം : (b) പിതാക്കന്മാരുടെ വിജ്ഞാനം

Q

34) പ്രഭാഷകന്‍ 44 ല്‍ രണ്ടാമത്തെ ശീര്‍ഷകം എന്ത് ?

(a) അബ്രാഹം - മോശ (b) നോഹ - ഹെനോക്ക് (c) ഹെനോക്ക് - നോഹ

A

ഉത്തരം : (c) ഹെനോക്ക് - നോഹ

Q

35) കര്‍ത്താവിനെ പ്രീതിപ്പെടുത്തിയ ഹെനോക്ക് സംവഹിക്കപ്പെട്ടത് എവിടെ ?

(a) സ്വര്‍ഗത്തിലേക്ക് (b) അത്യുന്നതത്തിലേക്ക് (c) ഉന്നതങ്ങളിലേക്ക്

A

ഉത്തരം : (c) ഉന്നതങ്ങളിലേക്ക്‌

Q

36) ഹെനോക്ക് തലമുറകള്‍ക്കും എന്തിന്റെ മാതൃകയാണ് ?

(a) നീതിയുടെ (b) ധൈര്യത്തിന്റെ (c) അനുതാപത്തിന്റെ

A

ഉത്തരം : (c) അനുതാപത്തിന്റെ

Q

37) ഹെനോക്കിനെപ്പറ്റി പറയുന്ന വി. ഗ്രന്ഥഭാഗമേത് ?

(a) ഉല്‍പ. 4:20 (b) ഉല്‍പ. 5:24 (c) ഉല്‍പ. 1:10

A

ഉത്തരം : (b) ഉല്‍പ. 5:24

Q

38) തികഞ്ഞ നീതിമാനായിരുന്നു ആര് ?

(a) ഹെനോക്ക് (b) ആദം (c) നോഹ

A

ഉത്തരം : (c) നോഹ

Q

39) ഭൂമിയില്‍ ഒരു ഭാഗം നിലനിന്നത് എന്തിനുശേഷം ?

(a) നോഹയ്ക്കുശേഷം (b) ജലപ്രളയത്തിനുശേഷം (c) മോശയ്ക്കുശേഷം

A

ഉത്തരം : (b) ജലപ്രളയത്തിനുശേഷം

Q

40) പ്രഭാ 44-ാം അധ്യായത്തിലെ മൂന്നാം ശീര്‍ഷകം എന്ത് ?

(a) ആദം-യാക്കോബ് (b) അബ്രാഹം-ഇസഹാക്ക്-യാക്കോബ് (c) അബ്രാഹം-നോഹ

A

ഉത്തരം : (b) അബ്രാഹം-ഇസഹാക്ക്-യാക്കോബ്

Q

41) അബ്രഹാം ഉടമ്പടിയുടെ മുദ്ര പതിച്ചത് എവിടെ ?

(a) ഹൃദയത്തില്‍ (b) സ്വശരീരത്തില്‍ (c) മനസ്സില്‍

A

ഉത്തരം : (b) സ്വശരീരത്തില്‍

Q

42) അബ്രാഹത്തിന്റെ സന്തതി എങ്ങനെ പെരുകുമെന്നാണ് കര്‍ത്താവ് വാഗ്ദാനം ചെയ്തത് ?

(a) ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ (b) വയലിലെ പുല്ലുകള്‍ പോലെ (c) ആകാശത്തിലെ പറവകള്‍ പോലെ

A

ഉത്തരം : (a) ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ

Q

43) സമുദ്രം മുതല്‍ സമുദ്രം വരെയും മഹാനദി മുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും അവകാശമാക്കാന്‍ ഇടവരുത്തുമെന്ന് വാഗ്ദാനം ലഭിച്ചത് ആര്‍ക്ക് ?

(a) നോഹയുടെ സന്തതികള്‍ക്ക് (b) ഹെനോക്കിന്റെ സന്തതികള്‍ക്ക് (c) അബ്രാഹത്തിന്റെ സന്തതികള്‍ക്ക്

A

ഉത്തരം : (c) അബ്രാഹത്തിന്റെ സന്തതികള്‍ക്ക്‌

Q

44) പിതാവായ അബ്രാഹത്തിനു ലഭിച്ച അതേ വാഗ്ദാനം നല്‍കപ്പെട്ടതാര്‍ക്ക് ?

(a) ഇസ്മായിലിന് (b) യാക്കോബിന് (c) ഇസഹാക്കിന്

A

ഉത്തരം : (c) ഇസഹാക്കിന്‌

Q

45) ആര്‍ക്കുവേണ്ടിയുള്ള അനുഗ്രഹവും ഉടമ്പടിയും കര്‍ത്താവ് യാക്കോബിന്റെ ശിരസ്സില്‍ വച്ചു ?

(a) എല്ലാ ജനതയ്ക്കും വേണ്ടിയുള്ള (b) എല്ലാ ജീവികള്‍ക്കും വേണ്ടിയുള്ള (c) എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള

A

ഉത്തരം : (c) എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള

Q

46) യാക്കോബിന്റെ ശിരസ്സില്‍ അവിടന്ന് വച്ചത് എന്തെല്ലാം ?

(a) ശക്തിയും അനുഗ്രഹവും (b) പൈതൃകാവകാശം (c) അനുഗ്രഹവും ഉടമ്പടിയും

A

ഉത്തരം : (c) അനുഗ്രഹവും ഉടമ്പടിയും

Q

47) യാക്കോബിനെ അംഗീകരിച്ച് കര്‍ത്താവ് നല്‍കിയത് എന്ത് ?

(a) അനുഗ്രഹം (b) ശക്തി (c) പൈതൃകാവകാശം

A

ഉത്തരം : (c) പൈതൃകാവകാശം

Q

48) കര്‍ത്താവ് ഓഹരി നിശ്ചയിച്ച് ഭാഗിച്ചു കൊടുത്തത് ആര്‍ക്ക് ?

(a) 12 ഗോത്രങ്ങള്‍ക്ക് (b) യൂദാഗോത്രത്തിന് (c) ശിമയോന്‍ ഗോത്രത്തിന്

A

ഉത്തരം : (a) 12 ഗോത്രങ്ങള്‍ക്ക്‌

Q

49) എങ്ങനെ ജനത്തിനു നേതൃത്വം കൊടുത്തവരാണ് അക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായി പ്രഭാ. 44:4 ല്‍ പറയുന്നത് ?

(a) ആലോചനയാല്‍ (b) വിവേകത്താല്‍ (c) ആലോചനകളാലും നിയമപരിജ്ഞാനത്താലും

A

ഉത്തരം : (c) ആലോചനകളാലും നിയമപരിജ്ഞാനത്താലും

Q

50) പ്രഭാ 44:20 ന് സമാനമായ വി. ഗ്രന്ഥഭാഗമേത് ?

(a) ഉല്‍പ. 17:17 (b) ഉല്‍പ. 17:19 (c) ഉല്‍പ. 17:20

A

ഉത്തരം : (b) ഉല്‍പ. 17:19

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org