സത്യദീപം-ലോഗോസ് ക്വിസ് 2025: [No.06]

പ്രഭാഷകന്‍ ആമുഖം - അധ്യായം 41, 42
സത്യദീപം-ലോഗോസ് ക്വിസ് 2025: [No.06]
Published on
  • ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ

Q

1) പ്രഭാഷകന്‍ ഗ്രന്ഥം എഴുതപ്പെട്ടത് ഏത് ഭാഷയില്‍ ?

(a) ഹീബ്രു (b) അറമായ (c) ഗ്രീക്ക്

A

ഉത്തരം : (a) ഹീബ്രു

Q

2) ഗ്രന്ഥരചന നടന്ന കാലഘട്ടം ?

(a) ബി സി 1-ാം നൂറ്റാണ്ട് (b) ബി സി 2-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ (c) ബി സി 4-ാം നൂറ്റാണ്ട്

A

ഉത്തരം : (b) ബി സി 2-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍

Q

3) പ്രഭാഷകന്‍ ഗ്രന്ഥത്തിന്റെ രചയിതാവ് ആര് ?

(a) ജറുസലേംകാരനായ സീറാക്കിന്റെ മകന്‍ യേശു (b) ദാവീദ് രാജാവ് (c) സീറാക്ക്

A

ഉത്തരം : (a) ജറുസലേംകാരനായ സീറാക്കിന്റെ മകന്‍ യേശു

Q

4) 41-ാം അധ്യായത്തില്‍ എത്ര വാക്യങ്ങളുണ്ട് ?

(a) 10 (b) 23 (c) 20

A

ഉത്തരം : (b) 23

Q

5) സമ്പത്തിന്റെ മധ്യേ എങ്ങനെ ജീവിക്കുന്നവന് മരണം അരോചകമാണ് ?

(a) ശാന്തപൂര്‍വം (b) സമാധാനപൂര്‍വം (c) സ്‌നേഹത്തോടെ

A

ഉത്തരം : (b) സമാധാനപൂര്‍വം

Q

6) അല്ലല്‍ നിറഞ്ഞവന് സ്വാഗതാര്‍ഹമാകുന്നത് എന്ത് ?

(a) മരണം (b) മരണത്തിന്റെ വിധി (c) സ്വര്‍ഗം

A

ഉത്തരം : (b) മരണത്തിന്റെ വിധി

Q

7) ആര്‍ക്കുള്ള കര്‍ത്താവിന്റെ തീര്‍പ്പാണ് മരണം ?

(a) മാനവര്‍ക്ക് (b) മാലാഖമാര്‍ക്ക് (c) മര്‍ത്യവര്‍ഗത്തിന്

A

ഉത്തരം : (c) മര്‍ത്യവര്‍ഗത്തിന്

Q

8) ദൈവഭയമില്ലാത്ത പിതാവിനെ കുറ്റപ്പെടുത്തുന്നത് ആര് ?

(a) മാതാവ് (b) സഹോദരങ്ങള്‍ (c) മക്കള്‍

A

ഉത്തരം : (c) മക്കള്‍

Q

9) നിങ്ങള്‍ ശാപത്തിലാണ് ജനിച്ചത്, മരണത്തിലും ശാപമാണ് നിങ്ങളുടെ വിധി ആരാണ് 'നിങ്ങള്‍' ?

(a) പാപികള്‍ (b) ദൈവഭയമില്ലാത്ത ജനം (c) മനുഷ്യര്‍

A

ഉത്തരം : (b) ദൈവഭയമില്ലാത്ത ജനം

Q

10) എന്തിനെപ്രതി മനുഷ്യര്‍ വിലപിക്കുന്നു ?

(a) ശരീരനാശത്തെപ്രതി (b) സൗന്ദര്യത്തെപ്രതി (c) സമ്പത്തിനെപ്രതി

A

ഉത്തരം : (a) ശരീരനാശത്തെപ്രതി

Q

11) ആയിരം സ്വര്‍ണ്ണനിക്ഷേപങ്ങളെക്കാള്‍ അക്ഷയമായത് എന്ത് ?

(a) സ്വര്‍ണ്ണം (b) സല്‍കീര്‍ത്തി (c) സമ്പത്ത്

A

ഉത്തരം : (b) സല്‍കീര്‍ത്തി

Q

12) പ്രഭാ 41-ാം അധ്യായം 1 മുതല്‍ 13 വരെ വാക്യങ്ങളില്‍ 'മരണം' എന്ന പദം എത്ര തവണ കാണുന്നു ?

(a) ഒരു തവണ (b) മൂന്നു തവണ (c) കാണുന്നില്ല

A

ഉത്തരം : (b) മൂന്നു തവണ

Q

13) പ്രഭാഷകന്റെ വാക്കുകളെ എന്തു ചെയ്യാനാണ് പറയുന്നത് ?

(a) ആദരിക്കുക (b) അവഗണിക്കുക (c) പ്രശംസിക്കുക

A

ഉത്തരം : (a) ആദരിക്കുക

Q

14) എല്ലാവരും എന്തു ചെയ്യുന്നില്ല എന്നാണ് പ്രഭാ 41:16 ല്‍ പറയുന്നത് ?

(a) എല്ലാം മനസ്സിലാക്കുന്നില്ല (b) അറിയുന്നില്ല (c) എല്ലാം ശരിക്കും വിലയിരുത്തുന്നില്ല

A

ഉത്തരം : (c) എല്ലാം ശരിക്കും വിലയിരുത്തുന്നില്ല

Q

15) പ്രത്യാഭിവാദനം ചെയ്യാതിരിക്കുന്നത് ലജ്ജാകരമാണെന്ന് രേഖപ്പെടുത്തിയ വചനഭാഗമേത് ?

(a) പ്രഭാ 41:20 (b) പ്രഭാ 42:10 (c) പ്രഭാ 41:21

A

ഉത്തരം : (a) പ്രഭാ 41:20

Q

16) എന്തു ചെയ്തിട്ട് കെട്ടിഘോഷിക്കാതിരിക്കുക എന്നാണ് പറയുന്നത് ?

(a) നല്ലത് ചെയ്തിട്ട് (b) ദുഷ്ടത ചെയ്തിട്ട് (c) ദാനം ചെയ്തിട്ട്

A

ഉത്തരം : (c) ദാനം ചെയ്തിട്ട്‌

Q

17) ക്രയവിക്രയങ്ങളില്‍ എന്തു കാണിക്കുന്നതിലാണ് ലജ്ജിക്കേണ്ടത് ?

(a) നന്മ (b) തിന്മ (c) കാപട്യം

A

ഉത്തരം : (c) കാപട്യം

Q

18) പരദൂഷണം ആവര്‍ത്തിക്കുന്നതിലും എന്തു വെളിപ്പെടുത്തുന്നതിലും ലജ്ജിക്കുക എന്നാണ് പ്രഭാ 41:23 ല്‍ പറയുന്നത് ?

(a) നന്മ (b) സ്‌നേഹം (c) രഹസ്യം

A

ഉത്തരം : (C) രഹസ്യം

Q

19) അപ്പോള്‍ ............... ലജ്ജയായിരിക്കും നിന്റേത്. പൂരിപ്പിക്കുക ?

(a) സമ്പൂര്‍ണ്ണമായ (b) ഉചിതമായ (c) വിവേകമുള്ള

A

ഉത്തരം : (b) ഉചിതമായ

Q

20) പരദൂഷണം ആവര്‍ത്തിക്കുന്നതിലും രഹസ്യം വെളിപ്പെടുത്തുന്നതിലും ലജ്ജിക്കുമ്പോള്‍ എന്തു സംഭവിക്കും ?

(a) എല്ലാവരും നിന്നെ ഇഷ്ടപ്പെടും (b) എല്ലാവരും നിന്നെ വെറുക്കും (c) എല്ലാവരും നിന്നോടു കോപിക്കും

A

ഉത്തരം : (a) എല്ലാവരും നിന്നെ ഇഷ്ടപ്പെടും

Q

21) 'ലജ്ജ' എന്ന പദം 'ലജ്ജാശീലം' എന്ന ശീര്‍ഷകത്തിനു കീഴെ എത്ര തവണ കാണാന്‍ സാധിക്കും ?

(a) ഒരു തവണ (b) പത്തു തവണ (c) എട്ടു തവണ

A

ഉത്തരം : (C) എട്ടു തവണ

Q

22) പ്രഭാ 41:11 ന് സമാനമായ വിശുദ്ധ ഗ്രന്ഥഭാഗമേത് ?

(a) സങ്കീ. 9:5, സുഭാ 10:7 (b) സങ്കീ. 110, സുഭാ 9:7 (c) സങ്കീ. 1:10, സുഭാ 1:1

A

ഉത്തരം : (a) സങ്കീ. 9:5, സുഭാ 10:7

Q

23) പ്രഭാ 42-ാം അധ്യായത്തില്‍ എത്ര വാക്യങ്ങളുണ്ട് ? എത്ര ശീര്‍ഷകങ്ങളുണ്ട് ?

(a) വാക്യങ്ങള്‍ 25, ശീര്‍ഷകം രണ്ട് (b) വാക്യങ്ങള്‍ 30, ശീര്‍ഷകം മൂന്ന് (c) വാക്യങ്ങള്‍ 40, ശീര്‍ഷകം നാല്

A

ഉത്തരം : (a) വാക്യങ്ങള്‍ 25, ശീര്‍ഷകം രണ്ട്‌

Q

24) മകളെക്കുറിച്ച് ആകുലത എന്ന ശീര്‍ഷകം എത്ര വാക്യങ്ങള്‍ ?

(a) പത്ത് (b) ആറ് (c) ഏഴ്

A

ഉത്തരം : (b) ആറ് (9-14)

Q

25) മറ്റുള്ളവരെ നീ എന്തു ചെയ്യരുതെന്നാണ് 42:1 ല്‍ പറയുന്നത് ?

(a) പുണ്യം (b) പാപം (c) തിന്മ

A

ഉത്തരം : (b) പാപം

Q

26) അത്യുന്നതന്റെ ഏതൊക്കെ കാര്യങ്ങളില്‍ ലജ്ജിക്കുകയോ മറ്റുള്ളവരെ ഭയന്ന് പാപം ചെയ്യുകയോ അരുത് ?

(a) നിയമം, ഉടമ്പടി (b) നിയമം, കല്‍പന (c) വാക്ക്, കല്‍പന

A

ഉത്തരം : (a) നിയമം, ഉടമ്പടി

Q

27) ആരെ കുറ്റം വിധിക്കുക എന്നാണ് പ്രഭാ 42:2 ല്‍ പറയുന്നത് ?

(a) നിരപരാധിയെ (b) അപരാധനെ (c) പാപിയെ

A

ഉത്തരം : (b) അപരാധനെ

Q

28) ആരുടെ പിതൃസ്വത്ത് വിഭജിക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ല ?

(a) സ്‌നേഹിതരുടെ (b) അയല്‍ക്കാരുടെ (c) ബന്ധുവിന്റെ

A

ഉത്തരം : (a) സ്‌നേഹിതരുടെ

Q

29) ആര്‍ക്ക് നല്ല ശിക്ഷണം നല്കുക എന്നാണ് പറഞ്ഞിരിക്കുന്നത് ?

(a) കുട്ടികള്‍ക്ക് (b) മുതിര്‍ന്നവര്‍ക്ക് (c) ദാസര്‍ക്ക്

A

ഉത്തരം : (a) കുട്ടികള്‍ക്ക്‌

Q

30) എല്ലാ ഇടപാടുകളിലും എന്തു ചെയ്യണം ?

(a) കണക്കുവയ്ക്കണം (b) കണക്കു പാടില്ല (c) സൂക്ഷിക്കണം

A

ഉത്തരം : (a) കണക്കുവയ്ക്കണം

Q

31) അജ്ഞനെയും വിഡ്ഢിയെയും ചെറുപ്പക്കാരുമായി ശണ്ഠകൂടുന്ന വൃദ്ധനെയും ഉപദേശിക്കുമ്പോള്‍ നീ ആരെന്ന് വ്യക്തമാവും ?

(a) ബുദ്ധിമാനാണെന്ന് (b) അറിവുള്ളവനാണെന്ന് (c) നല്ലവനാണെന്ന്

A

ഉത്തരം : (b) അറിവുള്ളവനാണെന്ന്

Q

32) സ്വയമറിയാതെ പിതാവിനെ ജാഗരൂകതയുള്ളവനാക്കുന്നത് ആര് ?

(a) മകന്‍ (b) പിതാവ് (c) മകള്‍

A

ഉത്തരം : (c) മകള്‍

Q

33) പിതാവിന്റെ നിദ്ര അപഹരിച്ചുകളയുന്നത് എന്ത് ?

(a) മാതാപിതാക്കളെക്കുറിച്ചുള്ള ആകുലത (b) മകനെക്കുറിച്ചുള്ള വിചാരം (c) മകളെക്കുറിച്ചുള്ള വിചാരം

A

ഉത്തരം : (c) മകളെക്കുറിച്ചുള്ള വിചാരം

Q

34) ആര്‍ക്ക് തക്ക ശിക്ഷ കൊടുക്കുന്നതിലാണ് ലജ്ജിക്കേണ്ടാത്തത് ?

(a) പുത്രിക്ക് (b) ദാസന് (c) ദുഷ്ടനായ ദാസന്

A

ഉത്തരം : (c) ദുഷ്ടനായ ദാസന്‌

Q

35) കര്‍ശനമായി സൂക്ഷിക്കേണ്ടത് ആരെ ?

(a) വാശിക്കാരനായ മകനെ (b) ദുഷ്ടനായ ദാസനെ (c) ദുശ്ശാഠ്യക്കാരിയായ പുത്രിയെ

A

ഉത്തരം : (c) ദുശ്ശാഠ്യക്കാരിയായ പുത്രിയെ

Q

36) പുരുഷന്റെ ദുഷ്ടത എന്തിനേക്കാള്‍ ഭേദം ?

(a) സ്ത്രീയുടെ നന്മയേക്കാള്‍ (b) സ്ത്രീയുടെ കോപത്തേക്കാള്‍ (c) സ്ത്രീയുടെ ദുശ്ശാഠ്യത്തേക്കാള്‍

A

ഉത്തരം : (a) സ്ത്രീയുടെ നന്മയേക്കാള്‍

Q

37) കര്‍ത്താവിന്റെ പ്രവര്‍ത്തികള്‍ നിര്‍വഹിക്കപ്പെടുന്നത് എങ്ങനെ ?

(a) വചനം വഴി (b) അനുസരണയിലൂടെ (c) അനുസരണയിലൂടെവിവേകത്തിലൂടെ

A

ഉത്തരം : (a) വചനം വഴി

Q

38) എല്ലാ സൃഷ്ടികളിലും നിറഞ്ഞിരിക്കുന്ന് എന്ത് ?

(a) കര്‍ത്താവിന്റെ വചനം (b) കര്‍ത്താവിന്റെ നന്മ (c) കര്‍ത്താവിന്റെ മഹത്വം

A

ഉത്തരം : (c) കര്‍ത്താവിന്റെ മഹത്വം

Q

39) കര്‍ത്താവ് നിരീക്ഷിക്കുന്നത് എന്ത് ?

(a) മനുഷ്യനെ (b) എല്ലാ ജീവജാലങ്ങളെയും (c) കാലത്തിന്റെ സൂചനകള്‍

A

ഉത്തരം : (c) കാലത്തിന്റെ സൂചനകള്‍

Q

40) 42:20 ല്‍ കര്‍ത്താവിനു മറഞ്ഞിരിക്കുന്നില്ല എന്നു പറയുന്നത് എന്ത് ?

(a) ഒരു ജീവിയും (b) ഒരു വസ്തുവും (c) ഒരു വാക്കും

A

ഉത്തരം : (c) ഒരു വാക്കും

Q

41) അനാദി മുതല്‍ അനന്തത വരെ സ്ഥിതി ചെയ്യുന്നതാര് ?

(a) കര്‍ത്താവ് (b) ദൈവം (c) സര്‍വ്വശക്തന്‍

A

ഉത്തരം : (a) കര്‍ത്താവ്

Q

42) കര്‍ത്താവിന് ആരെ ആവശ്യമില്ല ?

(a) ഉപദേശകരെ (b) സഹായകരെ (c) ദാസരെ

A

ഉത്തരം : (a) ഉപദേശകരെ

Q

43) പ്രഭാഷകന്‍ 42 ലെ രണ്ടാം ശീര്‍ഷകം ?

(a) പ്രപഞ്ചം (b) സര്‍വ്വശക്തന്‍ (c) പ്രപഞ്ചത്തില്‍ ദൈവമഹത്വം

A

ഉത്തരം : (c) പ്രപഞ്ചത്തില്‍ ദൈവമഹത്വം

Q

44) കര്‍ത്താവ് എന്തൊക്കെയാണ് അറിയുന്നത് ?

(a) മനുഷ്യനെ (b) പ്രപഞ്ചത്തെ (c) അറിയേണ്ടതെല്ലാം

A

ഉത്തരം : (c) അറിയേണ്ടതെല്ലാം

Q

45) കര്‍ത്താവിന്റെ പ്രവര്‍ത്തികള്‍ എന്തിനോട് വിശ്വസ്തത പുലര്‍ത്തുന്നു ?

(a) നന്മയോട് (b) നീതിയോട് (c) സ്വധര്‍മ്മത്തോട്

A

ഉത്തരം : (c) സ്വധര്‍മ്മത്തോട്‌

Q

46) പ്രഭാ 42:9 ന് സമാനമായ വി. ഗ്രന്ഥഭാഗമേത് ?

(a) നിയമാ 1:1 (b) നിയമാ 24:1 (c) നിയമാ 2:1

A

ഉത്തരം : (b) നിയമാ 24:1

Q

47) എന്തില്‍ ലാഭം നേടുന്നതില്‍ ലജ്ജിക്കേണ്ട ?

(a) കച്ചവടത്തില്‍ (b) വ്യാപാരത്തില്‍ (c) ക്രയവിക്രയങ്ങളില്‍

A

ഉത്തരം : (a) കച്ചവടത്തില്‍

Q

48) അളവിലും തൂക്കത്തിലും കൂടുതലോ കുറവോ വരാതിരിക്കാന്‍ എന്തു ചെയ്യണം ?

(a) കൃത്യത വേണം (b) വിവേകം വേണം (c) സൂക്ഷ്മത കാണിക്കണം

A

ഉത്തരം : (c) സൂക്ഷ്മത കാണിക്കണം

Q

49) ആരുമായി കണക്കു തീര്‍ക്കുന്നതില്‍ ലജ്ജിക്കേണ്ട എന്നാണ് 42:30 പറയുന്നത് ?

(a) ദാസനുമായി (b) മക്കളുമായി (c) പങ്കാളിയും സഹയാത്രികനുമായി

A

ഉത്തരം : (c) പങ്കാളിയും സഹയാത്രികനുമായി

Q

50) പ്രഭാ 42:20 ന് സമാനമായ വി. ഗ്രന്ഥഭാഗമേത് ?

(a) സങ്കീ. 139:1-4 (b) സങ്കീ. 110:1 (c) സങ്കീ. 110:2

A

ഉത്തരം : (a) സങ്കീ. 139:1-4

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org