![സത്യദീപം-ലോഗോസ് ക്വിസ് 2025: [No.05]](http://media.assettype.com/sathyadeepam%2F2025-06-07%2F5xa86bwq%2Fsdpm2025LOGOSquiz05.jpg?w=480&auto=format%2Ccompress&fit=max)
ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ
36) വാളെടുക്കാന്‍ പോന്ന 26000 ബഞ്ചമിന്‍ ഗോത്രക്കാരില്‍ എത്ര ഇടതുകൈയന്മാര്‍ ഉണ്ടായിരുന്നു ?
(a) 800 പേര്‍ (b) 200 പേര്‍ (c) പ്രഗത്ഭരായ 700 പേര്‍
ഉത്തരം : (c) പ്രഗത്ഭരായ 700 പേര്‍
37) ബഞ്ചമിന്‍ ഗോത്രക്കാര്‍ക്കെതിരെ അണിനിരന്നത് ആര് ?
(a) 3 ലക്ഷം യോദ്ധാക്കള്‍ (b) ഖഡ്ഗധാരികളായ 4 ലക്ഷം ഇസ്രായേല്‍ യോദ്ധാക്കള്‍ (c) 1 ലക്ഷം യോദ്ധാക്കള്‍
ഉത്തരം : (b) ഖഡ്ഗധാരികളായ 4 ലക്ഷം ഇസ്രായേല്‍ യോദ്ധാക്കള്‍
38) യൂദാ ആദ്യം യുദ്ധം ചെയ്യാന്‍ പോകട്ടെ എന്ന് അരുളിചെയ്തത് ആര് ?
(a) നേതാവ് (b) കര്‍ത്താവ് (c) ലേവ്യന്‍
ഉത്തരം : (b) കര്‍ത്താവ്
39) ഗിബെയായില്‍ നിന്നു വന്ന ബഞ്ചമിന്‍ ഗോത്രക്കാര്‍ എത്ര ഇസ്രായേല്‍ക്കാരെ ആദ്യം ദിവസം അരിഞ്ഞുവീഴ്ത്തി ?
(a) 12000 (b) 22000 (c) 10000
ഉത്തരം : (b) 22000
40) ഇസ്രായേല്‍ ജനം സായാഹ്നം വരെ എന്തു ചെയ്‌തെന്നാണ് ന്യായാ 20:23 ല്‍ കാണുന്നത് ?
(a) ആഹ്ലാദിച്ചു (b) പശ്ചാത്തപിച്ചു (c) കര്‍ത്താവിന്റെ മുമ്പില്‍ കരഞ്ഞു
ഉത്തരം : (c) കര്‍ത്താവിന്റെ മുമ്പില്‍ കരഞ്ഞു
41) ഇസ്രായേല്‍ ജനം മുഴുവനും യോദ്ധാക്കളും ചേര്‍ന്ന് എന്തു ചെയ്തു എന്നാണ് ന്യായാ 20:26 ല്‍ പറയുന്നത് ?
(a) ബധേലില്‍ വന്ന് പശ്ചാത്തപിച്ചു (b) ബഥേലില്‍ വന്നു കരഞ്ഞു (c) ആഹ്‌ളാദിച്ചു
ഉത്തരം : (b) ബഥേലില്‍ വന്നു കരഞ്ഞു
42) കര്‍ത്താവിന്റെ മുമ്പില്‍ സായാഹ്നം വരെ ഉപവസിച്ച ഇസ്രായേല്യരും യോദ്ധാക്കളും ഏതു ബലികളാണ് അര്‍പ്പിച്ചത് ?
(a) ധാന്യബലി, പാനീയബലി (b) ദഹനബലി, സമാധാനബലി (c) പാപ പരിഹാരബലി
ഉത്തരം : (b) ദഹനബലി, സമാധാനബലി
43) അന്നാളുകളില്‍ ദൈവത്തിന്റെ വാഗ്ദാനപേടകം എവിടെയായിരുന്നു ?
(a) ജറുസലേമില്‍ (b) ബെത്‌ലഹേമില്‍ (c) ബഥേലില്‍
ഉത്തരം : (c) ബഥേലില്‍
44) അന്നു പൗരോഹിത്യ ശുശ്രൂഷ നടത്തിയിരുന്നതാര് ? ന്യായാ 20:28 അനുസരിച്ച് ഉത്തരം പറയുക ?
(a) അഹറോന്‍ (b) മോശ (c) അഹറോന്റെ പുത്രനായ എലെയാസറിന്റെ പുത്രന്‍ ഫിനെഹാസ്
ഉത്തരം : (c) അഹറോന്റെ പുത്രനായ എലെയാസറിന്റെ പുത്രന്‍ ഫിനെഹാസ്
45) വീണ്ടും യുദ്ധത്തിനു പുറപ്പെടണമേ അതോ പിന്‍മാറണമോ എന്ന ചോദ്യത്തിന് കര്‍ത്താവ് ഉത്തരമരുളിയതെന്ത് ?
(a) യുദ്ധം അവസാനിപ്പിക്കുക (b) നിങ്ങള്‍ പോകുക, നാളെ ഞാന്‍ അവരെ നിങ്ങളുടെ കൈയില്‍ ഏല്‍പിക്കും(c) പിന്മാറുക
ഉത്തരം : (b) നിങ്ങള്‍ പോകുക, നാളെ ഞാന്‍ അവരെ നിങ്ങളുടെ കൈയില്‍ ഏല്‍പിക്കും
46) ഇസ്രായേല്‍ ഒന്നടങ്കം തങ്ങളുടെ സ്ഥാനങ്ങളില്‍ നിന്ന് പുറപ്പെട്ട് അണിനിരന്നതെവിടെ ?
(a) ബാല്‍താമാറില്‍ (b) ശിബെയായില്‍ (c) ബഥേലില്‍
ഉത്തരം : (a) ബാല്‍താമാറില്‍
47) യുദ്ധവീരന്മാരായ 18000 ബഞ്ചമിന്‍ ഗോത്രക്കാര്‍ നിലംപതിച്ചപ്പോള്‍ ശേഷിച്ചവര്‍ തിരിഞ്ഞോടിയത് എവിടേക്ക് ?
(a) പുറംനാട്ടിലേക്ക് (b) റിമ്മോണ്‍ പാറയിലേക്ക് (c) കടല്‍ത്തീരത്തേക്ക്
ഉത്തരം : (b) റിമ്മോണ്‍ പാറയിലേക്ക്
48) ന്യായ 20:45 അനുസരിച്ച് ബാക്കിയുള്ളവരെ ഇസ്രായേല്‍ക്കാര്‍ എവിടെവരെ അനുധാവനം ചെയ്തു ?
(a) ഗിദോംവരെ (b) റിമ്മോണ്‍ പാറവരെ (c) ഗിബെയാവരെ
ഉത്തരം : (a) ഗിദോംവരെ
49) റിമ്മോണ്‍ പാറയിലേക്ക് ഓടി രക്ഷപ്പെട്ട 600 പേര്‍ എത്രകാലം അവിടെ താമസിച്ചു ?
(a) 4 മാസം (b) 1 മാസം (c) 2 ദിവസം
ഉത്തരം : (a) 4 മാസം
50) ഇസ്രായേല്‍ ബഞ്ചമിന്‍ ഗോത്രക്കാരുടെ ദേശം ആക്രമിച്ചപ്പള്‍ പട്ടണങ്ങള്‍ എന്തു ചെയ്തു ?
(a) പട്ടണങ്ങള്‍ മാറ്റി നിര്‍ത്തി (b) പട്ടണം നശിപ്പിച്ചു (c) പട്ടണങ്ങള്‍ക്കു തീവച്ചു
ഉത്തരം : (c) പട്ടണങ്ങള്‍ക്കു തീവച്ചു
51) ന്യായാ 21-ല്‍ എത്ര വാക്യങ്ങളുണ്ട് ?
(a) 20 (b) 25 (c) 30
ഉത്തരം :
ഉത്തരം : (b) 25
52) നമ്മുടെ പെണ്‍കുട്ടികളെ ആര്‍ക്കു വിവാഹം ചെയ്തുകൊടുക്കുകയില്ലെന്നാണ് ഇസ്രായേല്‍ക്കാര്‍ ശപഥം ചെയ്തിരുന്നത് ?
(a) ദാന്‍ഗോത്രത്തിന് (b) ബഞ്ചമിന്‍ ഗോത്രത്തിന് (c) യൂദാഗോത്രത്തിന്
ഉത്തരം :
ഉത്തരം : (b) ബഞ്ചമിന്‍ ഗോത്രത്തിന്
53) ബഥേലില്‍ വന്ന ഇസ്രായേല്‍ക്കാര്‍ സായാഹ്നം വരെ എന്തു ചെയ്തു ?
(a) പ്രാര്‍ഥിച്ചു (b) നന്ദി പ്രകാശിപ്പിച്ചു (c) ദൈവസന്നിധിയില്‍ ഉച്ചത്തില്‍ കയ്‌പോടെ കരഞ്ഞു
ഉത്തരം : (c) ദൈവസന്നിധിയില്‍ ഉച്ചത്തില്‍ കയ്‌പോടെ കരഞ്ഞു
54) ഇസ്രായേലില്‍ എത്തരത്തിലുള്ള നാശം വന്നുഭവിച്ചതിനെപ്പറ്റിയാണ് കര്‍ത്താവിനോട് ചോദിക്കുന്നത് ?
(a) ഗോത്രങ്ങള്‍ തമ്മില്‍ ശത്രുത ഉണ്ടാകുന്ന വണ്ണം (b) ഒരു ഗോത്രം ഇല്ലാതാകത്തക്കവണ്ണം (c) ഗോത്രങ്ങള്‍ വിഭജിക്കുന്ന വണ്ണം
ഉത്തരം : (b) ഒരു ഗോത്രം ഇല്ലാതാകത്തക്കവണ്ണമുള്ള നാശം
55) ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചശേഷം ഇസ്രായേല്‍ക്കാര്‍ തിരക്കിയത് എന്ത് ?
(a) കര്‍ത്താവിന്റെ മുമ്പില്‍ സമ്മേളിക്കാത്ത ഗോത്രം ഏതെന്ന് (b) നന്ദി പറയാത്ത ഗോത്രം ഏതെന്ന് (c) ബലിയര്‍പ്പിക്കാത്ത ഗോത്രം ഏതെന്ന്
ഉത്തരം : (a) കര്‍ത്താവിന്റെ മുമ്പില്‍ സമ്മേളിക്കാത്ത ഗോത്രം ഏതെന്ന്
56) ഇസ്രായേലിന് അനുകമ്പ തോന്നിയത് ആരോട് ?
(a) അയല്‍നാട്ടുകാരോട് (b) ബഞ്ചമിന്‍ ഗോത്രത്തോട് (c) യൂദാഗോത്രത്തോട്
ഉത്തരം : (b) ബഞ്ചമിന്‍ ഗോത്രത്തോട്
57) ആര്‍ക്കാണ് ഭാര്യമാരെ ലഭിക്കേണ്ടിയിരുന്നത് ?
(a) പുത്രന്മാര്‍ക്ക് (b) ഗോത്രത്തലവന്മാര്‍ക്ക് (c) ശേഷിച്ചിരുന്ന ബഞ്ചമിന്‍ വംശജര്‍ക്ക്
ഉത്തരം :
ഉത്തരം : (c) ശേഷിച്ചിരുന്ന ബഞ്ചമിന്‍ വംശജര്‍ക്ക്
58) ന്യായ 21:8 അനുസരിച്ച് എവിടെനിന്ന് ആരും സമ്മേളനത്തിനു സന്നഹിതരായിരുന്നില്ല ?
(a) ബഞ്ചമിന്‍ ഗോത്രത്തില്‍ നിന്ന് (b) യാബേഷ് - ഗിലയാദില്‍ നിന്ന് (c) യൂദായില്‍ നിന്ന്
ഉത്തരം : (b) യാബേഷ് - ഗിലയാദില്‍ നിന്ന്
59) യുദ്ധവീരന്മാരായ പന്തീരായിരം പേരോട് ആരെ വാളിനിരയാക്കാനാണ് കല്‍പിച്ചത് ?
(a) സ്ത്രീകളെ മാത്രം (b) ഗിലയാദ് നിവാസികളെ (c) സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം യാബേഷ്-ഗിലയാദിലെ നിവാസികളെ
ഉത്തരം : (c) സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം യാബേഷ്-ഗിലയാദിലെ നിവാസികളെ
60) യൂബെഷ്-ഗിലയാദ് നിവാസികളില്‍ 400 കന്യകമാരെ എവിടേക്ക് കൂട്ടിക്കൊണ്ടു വന്നു ?
(a) ബഞ്ചമിന്‍ ഗോത്രത്തിലേക്ക് (b) പാളയത്തിലേക്ക് (c) കാനാന്‍ ദേശത്ത് ഷീലോയിലെ പാളയത്തിലേക്ക്
ഉത്തരം : (c) കാനാന്‍ ദേശത്ത് ഷീലോയിലെ പാളയത്തിലേക്ക്
61) സമാധാന പ്രഖ്യാപനം നടത്തിയപ്പോള്‍ തിരിച്ചുവന്നത് ആര് ?
(a) യൂദാഗോത്രക്കാര്‍ (b) പാളയത്തിലുള്ളവര്‍ (c) ബഞ്ചമിന്‍ ഗോത്രക്കാര്‍
ഉത്തരം : (c) ബഞ്ചമിന്‍ ഗോത്രക്കാര്‍
62) ബഞ്ചമിന്‍ ഗോത്രത്തിന് ഒരവകാശം വേണമെന്ന് പറയാന്‍ കാരണം ?
(a) അവര്‍ തോറ്റതുകൊണ്ട് (b) ബഞ്ചമിന്‍ ഗോത്രം മണ്‍മറഞ്ഞുപോകാതിരിക്കാന്‍ (c) അവര്‍ നശിക്കാതിരിക്കാന്‍
ഉത്തരം : (b) ബഞ്ചമിന്‍ ഗോത്രം മണ്‍മറഞ്ഞുപോകാതിരിക്കാന്‍
63) ഇസ്രായേല്‍ പുത്രിമാരെ ആര്‍ക്കു ഭാര്യമാരായി നല്കുക സാധ്യമല്ല ?
(a) യൂദാ ഗോത്രത്തിന് (b) ബഞ്ചമിന്‍ വംശജര്‍ക്ക് (c) ദാന്‍ ഗോത്രത്തിന്
ഉത്തരം : (a) ബഞ്ചമിന്‍ ഗോത്രത്തിന്
64) ബഞ്ചമിന്‍ വംശജന് ഭാര്യയെ നല്കുന്നവന്‍ എന്തായിരിക്കുമെന്നാണ് ഇസ്രായേല്‍ ജനം ശപഥം ചെയ്തിട്ടുള്ളത് ?
(a) അന്യനായിരിക്കും (b) ശപിക്കപ്പെട്ടവനായിരിക്കുമെന്ന് (c) മാറ്റിനിര്‍ത്തപ്പെടും
ഉത്തരം : ശപിക്കപ്പെട്ടവനായിരിക്കുമെന്ന്
ഉത്തരം : (b) ശപിക്കപ്പെട്ടവനായിരിക്കുമെന്ന്
65) കര്‍ത്താവിന്റെ ഉത്സവം വര്‍ഷംതോറും ആഘോഷിക്കാറുള്ളതെവിടെ ?
(a) യൂദായില്‍ (b) ഷീലോയില്‍ (c) ഗിലയാദില്‍
ഉത്തരം : (b) ഷീലോയില്‍
66) ഷീലോ ഏതു ദിക്കിലാണുള്ളത് ?
(a) വടക്കുതെക്ക് (b) പടിഞ്ഞാറ് (c) ബഥേലിനു വടക്കും ബഥേലില്‍ നിന്നു ഷെക്കേമിലേക്കുള്ള പെരുവഴിയുടെ കിഴക്കും ലെബോനയ്ക്ക് തെക്കും
ഉത്തരം : (c) ബഥേലിനു വടക്കും ബഥേലില്‍ നിന്നു ഷെക്കേമിലേക്കുള്ള പെരുവഴിയുടെ കിഴക്കും ലെബോനയ്ക്ക് തെക്കും
67) ന്യായ 21:21 അനുസരിച്ച് മുന്തിരിത്തോട്ടത്തില്‍ നിന്ന് എപ്പോള്‍ പുറത്തു വരാനാണ് നിര്‍ദേശം ?
(a) യുവതികള്‍ തിരികെ പോകുമ്പോള്‍ (b) ഷീലോയിലെ യുവതികള്‍ നൃത്തം ചെയ്യാന്‍ വരുന്നതു കാണുമ്പോള്‍ (c) യുവതികള്‍ തോട്ടത്തില്‍ വരുമ്പോള്‍
ഉത്തരം : (b) ഷീലോയിലെ യുവതികള്‍ നൃത്തം ചെയ്യാന്‍ വരുന്നതു കാണുമ്പോള്‍
68) ആരൊക്കെ പരാതിയുമായി വരുന്നതിനെപ്പറ്റിയാണ് 21:22 ല്‍ പറയുന്നത് ?
(a) അയല്‍ക്കാര്‍ (b) ബന്ധുക്കള്‍ (c) യുവതികളുടെ പിതാക്കന്മാരോ സഹോദരന്മാരോ
ഉത്തരം :
ഉത്തരം : (.) ഇ
69) അവരോട് ക്ഷമിക്കുവിന്‍ എന്ന് ആരോടു പറയാമെന്നാണ് ശ്രേഷ്ഠന്മാര്‍ പറഞ്ഞത് ?
(a) പരാതിയുമായി വരുന്നവരോട് (b) യുവതികളോട് (c) ബന്ധുക്കളോട്
ഉത്തരം : (a) പരാതിയുമായി വരുന്നവരോട്
70) ബഞ്ചമിന്‍ ഗോത്രക്കാര്‍ തങ്ങളുടെ എണ്ണത്തിനനുസരിച്ച് ഭാര്യമാരെ പിടിച്ചുകൊണ്ടുപോയത് എവിടെ നിന്ന് ?
(a) അടുത്ത ഗ്രാമത്തില്‍ നിന്ന് (b) സ്വന്തം ഗോത്രത്തില്‍ നിന്ന് (c) നൃത്തം ചെയ്യാന്‍ വന്ന യുവതികളില്‍ നിന്ന്
ഉത്തരം : (c) നൃത്തം ചെയ്യാന്‍ വന്ന യുവതികളില്‍ നിന്ന്
71) ബഞ്ചമിന്‍ ഗോത്രം മടങ്ങിച്ചെന്ന് പട്ടണം പുതുക്കി താമസിച്ചതെവിടെ ?
(a) തങ്ങളുടെ നാട്ടില്‍ (b) തങ്ങള്‍ക്ക് അവകാശമായി ലഭിച്ച സ്ഥലത്ത് (c) അടുത്ത പട്ടണത്തില്‍
ഉത്തരം : (b) തങ്ങള്‍ക്ക് അവകാശമായി ലഭിച്ച സ്ഥലത്ത്
72) ന്യായാ 21:25 അനുസരിച്ച് ഓരോരുത്തരും തനിക്കു യുക്തമെന്നു തോന്നിയതു ചെയ്തതെപ്പോള്‍ ?
(a) കൊയ്ത്തുകാലത്ത് (b) ഇസ്രായേലില്‍ രാജാവില്ലായിരുന്ന കാലത്ത് (c) വിലാപകാലത്ത്
ഉത്തരം : (b) ഇസ്രായേലില്‍ രാജാവില്ലായിരുന്ന കാലത്ത്
73) ന്യായ 21-ാം അധ്യായത്തിന്റെ ശീര്‍ഷകം എന്ത് ?
(a) ബഞ്ചമിന്റെ നിലനില്‍പ് (b) ബഞ്ചമിന്റെ പതനം (c) യൂദായുടെ പതനം
ഉത്തരം : (a) ബഞ്ചമിന്റെ നിലനില്‍പ്
74) ന്യായ 21:3 ല്‍ ഇസ്രായേല്‍ക്കാര്‍ കര്‍ത്താവിനെ അഭിസംബോധന ചെയ്തത് എപ്രകാരം ?
(a) കര്‍ത്താവേ എന്ന് (b) സര്‍വശക്തനായ ദൈവമേ എന്ന് (c) ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ എന്ന്
ഉത്തരം : (c) ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ എന്ന്
75) സമ്മേളനത്തില്‍ യാബേഷ്-ഗിലയാദിലെ നിവാസികളില്‍ ഒരുവന്‍പോലുമില്ലാതിരുന്നതിനാല്‍ എത്ര യുദ്ധവീരന്മാരെ അവിടെ നിയോഗിച്ചു ?
(a) പതിനായിരം (b) പന്തീരായിരം (c) ഇരുന്നൂറ്
ഉത്തരം : (b) പന്തീരായിരം