സത്യദീപം-ലോഗോസ് ക്വിസ് : No. 15

ലൂക്കാ (അധ്യായം 7, 8)
സത്യദീപം-ലോഗോസ് ക്വിസ് : No. 15

ക്വിസ് മാസ്റ്റര്‍ : സി. ജീസ് മരിയ FSC

Q

ഇസ്രായേലില്‍ പോലും ഇതുപോലുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല യേശു ഇത് പറയുന്നത് ആരെപ്പറ്റി? (7,9)

A

ശതാധിപന്‍

Q

ഏത് അത്ഭുതം കണ്ടപ്പോഴാണ് ജനക്കൂട്ടം 'ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു' എന്ന് പറഞ്ഞത്? (7,17)

A

നായിനിലെ വിധവയുടെ മകനെ പുനര്‍ജീവിപ്പിക്കുന്നത്

Q

സ്ത്രീകളില്‍ നിന്ന് ജനിച്ചവരില്‍ ആരെക്കാള്‍ വലിയവനില്ല? (7,28)

A

യോഹന്നാന്‍

Q

ജ്ഞാനം ശരിയെന്ന് തെളിയുന്നത് എങ്ങനെ? (7,35)

A

അത് സ്വീകരിക്കുന്നവരിലൂടെ

Q

ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. കാരണം? (7,47)

A

ഇവള്‍ അധികം സ്‌നേഹിച്ചു

Q

7 ദുഷ്ടാത്മാക്കള്‍ വിട്ടുപോയ സ്ത്രീ? (8,2)

A

മഗ്ദലേന എന്ന് വിളിക്കപ്പെടുന്ന മറിയം

Q

ദൈവ രാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാന്‍ വരം ലഭിച്ചിരിക്കുന്നതാര്‍ക്ക്? (8,10)

A

ശിഷ്യന്മാര്‍ക്ക്

Q

8,21-ല്‍ എന്റെ അമ്മയും സഹോദരനും ആരെന്നാണ് ഈശോ പറഞ്ഞത്?

A

ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍

Q

പിശാച് ബാധിതന്റെ പേര്? (8,30)

A

ലെഗിയോണ്‍

Q

സിനഗോഗധികാരിയുടെ വീട്ടില്‍ യേശുവിനോട് കൂടെ അകത്ത് പ്രവേശിച്ചവരാരെല്ലാം? (8,50)

A

പത്രോസ്, യോഹന്നാന്‍, യാക്കോബ്, പെണ്‍കുട്ടിയുടെ പിതാവും മാതാവും

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org