
1) ഉയര്‍ന്ന മലയില്‍വച്ച് യേശുവിനോട് സംസാരിച്ചവര്‍ ആരെല്ലാം?
ഏലിയായും, മോശയും
2) വിശ്വാസമില്ലാത്ത തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും എന്ന് യേശു പറയുവാന്‍ കാരണം?
അശുദ്ധാത്മാവിനെ ബഹിഷ്‌കരിക്കാന്‍
3) ശിശുവിനെ കരങ്ങളില്‍ വഹിച്ചുകൊണ്ട് യേശു പറഞ്ഞത്...?
ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു.
4) ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എന്തു ചെയ്യണമെന്നാണ് യേശു പഠിപ്പിച്ചത്?
എല്ലാവരുടെയും ദാസനായിരിക്കുക
5) മനുഷ്യന് ഇത് അസാധ്യമാണ് .................. അവിടുത്തേക്ക് എല്ലാം സാധിക്കും.
ദൈവത്തിന് അങ്ങനെയല്ല.
6) വധിക്കപ്പെട്ട ശേഷം തനിക്ക് എന്തു സംഭവിക്കുമെന്നാണ് യേശു പറഞ്ഞത്?
മൂന്ന് ദിവസത്തിനു ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കും
7) സെബദീപുത്രന്മാര്‍ ആരെല്ലാം?
യാക്കോബും യോഹന്നാനും
8) വിജാതീയരുടെ മേല്‍ അധികാരം പ്രയോഗിക്കുന്നത് ആര്?
വിജാതീയരുടെ പ്രമാണികള്‍
9) മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനും സ്വന്തംജീവന്‍ അനേകര്‍ക്ക് മോചനദ്രവ്യമായി നല്കുവാനുമാണ്. അദ്ധ്യായവും വാക്യവും?
10:45
10) യേശുവിന്റെ ജറുസലെമിലേയ്ക്കുള്ള രാജകീയപ്രവേശനം രേഖപ്പെടുത്തിയിരിക്കുന്ന അദ്ധ്യായം?
11-ാം അദ്ധ്യായം.