സത്യദീപം-ലോഗോസ് ക്വിസ് : No. 11

1 കോറിന്തോസ് (അദ്ധ്യായം 13, 14)
സത്യദീപം-ലോഗോസ് ക്വിസ് : No. 11

1) 1 കോറിന്തോസ് 13-ാം അധ്യായത്തിന്റെ പ്രതിപാദ്യവിഷയം എന്ത്?

  • സ്‌നേഹം സര്‍വോത്കൃഷ്ടം

2) മലകളെ മാറ്റാന്‍ തക്ക വിശ്വാസത്തെക്കുറിച്ച് സൂചിപ്പിക്കുന്ന സുവിശേഷഭാഗങ്ങള്‍?

  • മത്താ. 17:20, 21:21

3) സ്‌നേഹം കോപിക്കുന്നില്ല ......... പുലര്‍ത്തുന്നില്ല?

  • വിദ്വേഷം

4) സ്‌നേഹം ആഹ്ലാദം കൊള്ളുന്നത് എന്തിലാണ്?

  • സത്യത്തില്‍

5) 13:9-ല്‍ അപൂര്‍ണമാണ് എന്ന് പറയുന്നതെന്തെല്ലാം?

  • നമ്മുടെ അറിവും പ്രവചനവും

6) തീക്ഷ്ണതയോടെ ആഗ്രഹിക്കേണ്ടത് എന്ത്?

  • ആത്മീയദാനങ്ങള്‍ക്കായി, പ്രത്യേകിച്ച് പ്രവചനവരത്തിനായ്

7) പ്രവചനവരമുള്ളവര്‍ സംസാരിക്കുന്നത് ആരോട്?

  • മനുഷ്യരോട്

8) പ്രവാചകന്മാരുടെ ആത്മാവ് ആര്‍ക്ക് വിധേയമാണ്?

  • പ്രവാചകര്‍ക്ക്

9) സംസാരിച്ചുകൊണ്ടിരിക്കുന്നവന്‍ നിശബ്ദനാകണം. എപ്പോള്‍?

  • കൂടിയിരിക്കുന്നവരില്‍ ആര്‍ക്കെങ്കിലും വെളിപാടുണ്ടായാല്‍

10) എല്ലാ കാര്യങ്ങളും എങ്ങനെ ചെയ്യുവാനാണ് ശ്ലീഹ പഠിപ്പിക്കുന്നത്?

  • ഉചിതമായും ക്രമമായും

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org