സത്യദീപം-ലോഗോസ് ക്വിസ് : No. 2

ജോഷ്വ (അദ്ധ്യായം 14)
സത്യദീപം-ലോഗോസ് ക്വിസ് : No. 2
Q

കാനാന്‍ ദേശത്ത് ഇസ്രായേല്‍ ജനത്തിന് സ്ഥലങ്ങള്‍ ഭാഗിച്ചു കൊടുത്തതില്‍പ്പെട്ട പുരോഹിതന്‍ ആര്?

A

എലെയാസര്‍

Q

ജോസഫിന്റെ സന്തതികളുടെ പേരുകള്‍?

A

മാനാസ്സേ, എഫ്രായിം

Q

കാലെബിന്റെ പിതാവിന്റെ പേര്?

A

യഫുന്നാ

Q

14:6-ല്‍ മോശയെ വിശേഷിപ്പിക്കുന്നത് എങ്ങനെ?

A

ദൈവപുരുഷനായ മോശ

Q

കാലെബ് ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണമായി പിഞ്ചെന്നപ്പോള്‍ മോശ കാലെബിനോട് ശപഥം ചെയ്തു പറഞ്ഞത് എന്ത്?

A

കാലുകുത്തിയ സ്ഥലം എന്നേക്കും നിനക്കും നിന്റെ സന്തതികള്‍ക്കും അവകാശമായിരിക്കും

Q

ദൈവമായ കര്‍ത്താവ് മോശയോട് കാലെബിനെക്കുറിച്ച് സംസാരിച്ചത് എവിടെ വച്ച്?

A

ഇസ്രായേല്‍ക്കാര്‍ മരുഭൂമിയില്‍ സഞ്ചരിച്ച കാലത്ത്

Q

മോശ എന്നെ അയച്ചപ്പോള്‍ ഉണ്ടായിരുന്ന അതേ ശക്തി ഇന്നും എനിക്കുണ്ട് എന്ന് ആര് ആരോടു പറഞ്ഞു?

A

കാലെബ് ജോഷ്വായോട്

Q

പ്രബലങ്ങളായ വലിയ പട്ടണങ്ങളോടുകൂടിയ പ്രദേശത്ത് ആരാണ് വസിക്കുന്നത്?

A

അനാക്കിമുകള്‍

Q

ജോഷ്വ ഹെബ്രോണ്‍ അവകാശമായി കൊടുത്തത് ആര്‍ക്ക്?

A

കാലെബിന്

Q

ഹെബ്രോണിനു പണ്ടുണ്ടായിരുന്ന പേര്?

A

കിരിയാത്ത് അര്‍ബ്ബാ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org