സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 5]

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 5]
Q

1) ദബോറയുടെ കീര്‍ത്തനം ആലപിച്ചത് ആര്? (5:1)

A

ദബോറായും അബിനോവാമിന്റെ പുത്രന്‍ ബാറക്കും.

Q

2) ദബോറായുടെ കീര്‍ത്തനത്തില്‍ പാടിപ്പുകഴ്ത്തുന്നത് ആരെ? (5:3)

A

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ.

Q

3) സഞ്ചാരികളുടെ പോക്കു നിലച്ചതും യാത്രക്കാര്‍ ഊടുവഴികള്‍ തേടിയതും ആരുടെ കാലത്താണ്? (5:6)

A

അനാത്തിന്റെ മകന്‍ ഷംഗാറിന്റെ കാലത്തും ജായേലിന്റെ കാലത്തും.

Q

4) ദബോറ എന്ന് എത്ര പ്രാവശ്യം ദബോറയുടെ കീര്‍ത്തനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്?

A

നാലു പ്രാവശ്യം (5:1, 5:7, 5:12, 5:15).

Q

5) പട്ടണവാതില്‍ക്കലേക്ക് അണിയണിയായി നീങ്ങിയത് ആര്? (5:11)

A

കര്‍ത്താവിന്റെ ജനം.

Q

6) താഴേക്ക് അണിയണിയായി നീങ്ങിയത് ആര്? (5:12)

A

ശ്രേഷ്ഠന്മാരില്‍ ശേഷിച്ചവര്‍.

Q

7) ശക്തന്മാര്‍ക്കെതിരെ അണിയായി ഇറങ്ങി വന്നത് ആര്? (5:13)

A

കര്‍ത്താവിന്റെ ജനം.

Q

8) എഫ്രായിമില്‍ നിന്ന് താഴ്‌വരയിലേക്ക് പുറപ്പെട്ടത് ആര്? (5:14)

A

കര്‍ത്താവിന്റെ ജനം.

Q

9) താഴേക്ക് അണിയായി നീങ്ങിയത് ആര്? (5:14)

A

മാഖീറില്‍ നിന്ന് സേനാപതികളും സൈന്യാധിപന്റെ ദണ്ഡ് വഹിച്ചവരും.

Q

10) ബാറക്കിനോട് വിശ്വസ്തനായ ഗോത്രം ഏത്?

A

ഇസാക്കര്‍

Q

11) കപ്പലുകളോടൊപ്പം വസിച്ചതു ആര്? (5:17)

A

ദാന്‍

Q

12) കൊള്ളയടിക്കാന്‍ വെള്ളി കിട്ടാഞ്ഞത് ആര്‍ക്ക്? (5:19)

A

പ്രത്യാക്രമണം നടത്തിയ കാനാന്‍ രാജാക്കന്മാര്‍ക്ക്

Q

13) കൂടാരവാസികളില്‍ ഏറ്റവും ധന്യ ആര്? (5:24)

A

കേന്യനായ ഹേബേറിന്റെ ഭാര്യ ജായേല്‍

Q

14) 5:27 അനുസരിച്ച് നിലംപതിച്ച സിസേറയ്ക്കു സംഭവിച്ചത് എന്ത്?

A

അവളുടെ (ജായേലിന്റെ) കാല്‍ക്കല്‍ നിശ്ചലനായിക്കിടന്നു. അവളുടെ കാല്‍ക്കല്‍ അവന്‍ വീണു. അവിടെത്തന്നെ മരിച്ചുവീണു.

Q

15) ദബോറ-ബാറക്ക് ന്യായപാലനം എത്ര വര്‍ഷം ആയിരുന്നു? (5:31)

A

നാല്‍പതു വര്‍ഷം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org