
ക്വിസ് മാസ്റ്റര്‍: സി. ജീസ്മരിയ FCC
ആരോഗ്യം നശിപ്പിക്കുകയും ഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നതെന്ത്? (31,1)
ധനത്തിലുള്ള അതിശ്രദ്ധ
ഏതുതരം ധനവാനാണ് അനുഗ്രഹീതന്‍ എന്ന് പ്രഭാഷകന്‍ 31,8 പറയുന്നത്?
കുറ്റമറ്റവനും സ്വര്‍ണ്ണത്തെ കാംക്ഷിക്കാത്തവനുമായ ധനവാന്‍
കാണുന്നതിനൊക്കെ കൈ നീട്ടരുത്. ഭക്ഷണമേശയില്‍ ആരെ ഉന്തിമാറ്റരുത്? (31,14)
അയല്‍ക്കാരനെ
അമിത ഭക്ഷണം ഉളവാക്കുന്നതെന്തല്ലാം? (31,20)
നിദ്രരാഹിത്യം, ദഹനക്ഷയം, ഉദര വേദന
ഉചിതമായ സമയത്ത് മിതമായി കുടിച്ചാല്‍ വീഞ്ഞ് എന്തെല്ലാമാണ്? (31,28)
ഹൃദയത്തിന് സന്തോഷവും ആത്മാവിന് ആനന്ദവും
സ്വര്‍ണ്ണാഭരണത്തിലെ മരതക മുദ്ര എന്ന് വിശേഷിപ്പിക്കുന്നത് എന്താണ്? (32,6)
വീഞ്ഞ് സല്‍ക്കാരവേളയിലെ ശ്രുതി മധുരമായ സംഗീതം
32,7 ല്‍ ആരോടാണ് ആവശ്യം വന്നാലേ സംസാരിക്കാവൂ എന്ന് പറയുന്നത്?
യുവാവിനോട്
പ്രഭാതത്തില്‍ ഉണര്‍ന്ന് കര്‍ത്താവിനെ അന്വേഷിക്കുന്നവന് എന്ത് ലഭിക്കുന്നു? (32,14)
കൃപ
നീതിപൂര്‍വകമായ പ്രവ്യത്തികളെ ദീപം പോലെ പ്രകാശിപ്പിക്കുന്നതാര്? (32,16)
ദൈവഭക്തന്‍
32,23 ല്‍ പറയുന്ന നിയമാനുഷ്ഠാനം എന്താണ്?
ഓരോ പ്രവൃത്തിയിലും കരുതല്‍ വേണം