സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 4]

ന്യായാധിപന്മാര്‍ - അധ്യായം 4
സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 4]

ക്വിസ് മാസ്റ്റര്‍: സോഫി ജോസഫ് അരീക്കല്‍

Q

1) കാനാന്‍ രാജാവായ യാബീനില്‍ നിന്ന് ഇസ്രായേലിനെ വിമോചിപ്പിച്ചത് ആര്?

A

ദബോറ, ബാറക്ക്

Q

2) ദബോറയുടെ ഈന്തപ്പനയുടെ കീഴില്‍ വിധി തീര്‍പ്പിനുവേണ്ടി ദബോറയെ സമീപിച്ചിരുന്നത് ആര്? (4:6)

A

ഇസ്രായേല്‍ ജനം

Q

3) കിഷോന്‍ നദിയുടെ സമീപത്തു വച്ച് ബാറക്കിനെ എതിര്‍ക്കുന്നത് ആര്? (4:7)

A

യാബീന്റെ സേനാപതി സിസേറ

Q

4) ബാറക്കിന്റെ കൈയില്‍ സിസേറയെ ഏല്പിച്ചു തരുന്നത് ആര് എന്നാണ് ദബോറ പറഞ്ഞത്? (4:7)

A

ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്

Q

5) സെബൂലൂണിനെയും നഫ്താലിയെയും കേദേഷില്‍ വിളിച്ചു കൂട്ടിയത് ആര്? (4:10)

A

ബാറക്ക്

Q

6) നിന്നെ നയിക്കുന്നത് കര്‍ത്താവല്ലെ? എന്ന് ദബോറ ബാറക്കിനോട് പറഞ്ഞപ്പോള്‍ ബാറക്ക് എന്തു ചെയ്തു? (4:14)

A

തന്നോട് കൂടെയുള്ള പതിനായിരം പേരോടൊപ്പം താബോര്‍ മലയില്‍ നിന്ന് താഴേക്കിറങ്ങി.

Q

7) സിസേറ രഥത്തില്‍ നിന്നിറങ്ങി പലായനം ചെയ്തപ്പോള്‍ ബാറക്ക് എവിടം വരെയാണ് രഥങ്ങളെയും സൈന്യങ്ങളെയും അനുധാവനം ചെയ്തത്? (4:16)

A

ഹറോഷേത് ഹാഗോയിം വരെ

Q

8) ഹസോര്‍ രാജാവായ യാബീന്‍ ആരുമായി സൗഹൃദത്തില്‍ ആയിരുന്നു എന്നാണ് 4:17-ല്‍ പറയുന്നത്?

A

കേന്യനായ ഹേബേറിന്റെ കുടുംബവുമായി

Q

9) ജായേല്‍ സിസേറയ്ക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നാണ് 4:18, 4:19, 4:20 എന്നീ വാക്യങ്ങളില്‍ പറയുന്നത്?

A

(4:18) അവള്‍ അവനെ കരിമ്പടം കൊണ്ട് മൂടി. (4:19) അവന് കുടിക്കാന്‍ പാല്‍ കൊടുത്തു. (4:20) വീണ്ടും അവനെ പുതപ്പിച്ചു.

Q

10) സിസേറ എന്ത് ചെയ്യുമ്പോഴാണ് ജായെല്‍ ആണി അവന്റെ ചെന്നിയില്‍ തറച്ചത്?

A

ക്ഷീണിച്ചു ഉറങ്ങിക്കിടക്കവേ

Q

11) സിസേറ ചെന്നിയില്‍ മരയാണി തറച്ച് മരിച്ചുകിടക്കുന്നത് കണ്ടതാര്? (4:22)

A

ബാറക്ക്

Q

12) കാനാന്‍ രാജാവായ യാബിനെ ഇസ്രായേല്‍ ജനതയ്ക്ക് കീഴ്‌പ്പെടുത്തിയത് ആര്? (2:23)

A

ദൈവം

Q

13) കാനാന്‍ രാജാവായ യാബിന്‍ നിശ്ശേഷം നശിക്കുന്നതു വരെ അവനെ മേല്‍ക്കുമേല്‍ പീഡിപ്പിച്ചത് ആര്? (4:24)

A

ഇസ്രായേല്‍ ജനം

Q

14) ആര് ആരോട് എവിടെ വച്ച് പറഞ്ഞു? 'ആരെങ്കിലും വന്ന് അന്വേഷിച്ചാല്‍ ഇവിടെ ആരും ഇല്ലെന്ന് പറയണം' (4:20)

A

സിസേറ ജായെലിനോട് കൂടാരവാതില്‍ക്കല്‍ നില്‍ക്കണം എന്ന് പറഞ്ഞിട്ട് പറഞ്ഞതാണ് ഇത്.

Q

15) ആര് ആരോട് എപ്പോള്‍ പറഞ്ഞു? 'വരുക നീ അന്വേഷിക്കുന്ന മനുഷ്യനെ ഞാന്‍ കാണിച്ചു തരാം.' (4:22)

A

ബാറക്ക് സിസേറയെ പിന്തുടര്‍ന്ന് വന്നപ്പോള്‍ ജായെല്‍ സ്വീകരിക്കാന്‍ ചെന്ന് പറഞ്ഞതാണിത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org