
1) അപ്പസ്‌തോലനെന്ന നാമത്തിന് ഞാന്‍ അയോഗ്യനാണ് എന്ന് പൗലോസ് ശ്ലീഹ പറയുവാന്‍ കാര ണം?
ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചതു നിമിത്തം
2) നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാകുന്നത് എപ്പോള്‍?
ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശവച്ചാല്‍
3) ഒരു മനുഷ്യന്‍ വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍ വഴി ......... ഉണ്ടായി.
പുനരുത്ഥാനം
4) നശിപ്പിക്കപ്പെട്ടിരിക്കുന്ന അവസാന ശത്രു ആര്?
മരണം
5) ശരീരത്തിനോ രക്തത്തിനോ അവകാശപ്പെടുത്തുവാന്‍ സാദ്ധ്യമല്ല. എന്ത്?
ദൈവരാജ്യം
6) കണ്ണിമയ്ക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എപ്പോള്‍?
അവസാന കാഹളം മുഴങ്ങുമ്പോള്‍
7) പാപത്തിന്റെ ശക്തി എന്ത്?
നിയമം
8) നിങ്ങളുടെ സകല കാര്യങ്ങളും എങ്ങനെ നിര്‍വഹിക്കാനാണ് ശ്ലീഹ പറയുന്നത്?
സ്‌നേഹത്തോടെ
9) സ്‌തേഫാനോസിന്റെ കുടുംബം സമര്‍പ്പിച്ചിരിക്കുന്നത് എന്തിനായിട്ടാണ്?
വിശുദ്ധരുടെ ശുശ്രൂഷക്കായ്
10) 1 കോറി. 16:22-ല്‍ ആര് ശപിക്കപ്പെട്ടതാകട്ടെ എന്നാണ് ശ്ലീഹ പറയുന്നത്?
കര്‍ത്താവിനെ സ്‌നേഹിക്കുന്നില്ലാത്തവന്‍