![സത്യദീപം-ലോഗോസ് ക്വിസ് 2025: [No.12]](http://media.assettype.com/sathyadeepam%2F2025-07-21%2Feeg791l1%2FLOGOSquiz202512.jpg?w=480&auto=format%2Ccompress&fit=max)
ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ
1) ലൂക്കാ 19-ാം അധ്യായത്തില്‍ എത്ര ശീര്‍ഷകങ്ങളാണുള്ളത് ? വാക്യങ്ങള്‍ എത്ര ?
(a) ശീര്‍ഷകങ്ങള്‍ 4, വാക്യങ്ങള്‍ 48 (b) ശീര്‍ഷകങ്ങള്‍ 3, വാക്യങ്ങള്‍ 50 (c) ശീര്‍ഷകങ്ങള്‍ 5, വാക്യങ്ങള്‍ 55
ഉത്തരം : (a) ശീര്‍ഷകങ്ങള്‍ 4, വാക്യങ്ങള്‍ 48
2) സക്കേവൂസ് ആരായിരുന്നു ?
(a) ധനികന്‍ (b) ശിഷ്യന്‍ (c) ചുങ്കക്കാരില്‍ പ്രധാനനും ധനികനും
ഉത്തരം : (c) ചുങ്കക്കാരില്‍ പ്രധാനനും ധനികനും
3) ഇന്ന് എനിക്ക് നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു. ആര് ആരോട് പറഞ്ഞു ?
(a) യേശു സക്കേവൂസിനോട് (b) യേശു പിശാചുബാധിതനോട് (c) യേശു യാചകനോട്
ഉത്തരം : (a) യേശു സക്കേവൂസിനോട്
4) സക്കേവൂസിനെപ്പറ്റി യേശു ജനത്തോട് പറഞ്ഞതെന്ത് ?
(a) ഇവനും നല്ലവനാണ് (b) ഇവനും അബ്രാഹത്തിന്റെ പുത്രനാണ് (c) ഇവനും സ്വര്‍ഗരാജ്യത്തിന് അര്‍ഹനാണ്
ഉത്തരം : (b) ഇവനും അബ്രാഹത്തിന്റെ പുത്രനാണ്
5) ദരിദ്രര്‍ക്ക് എന്തു കൊടുക്കുന്നുവെന്നാണ് സക്കേവൂസ് പറഞ്ഞത് ?
(a) നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു (b) തന്റെ സ്വത്ത് മുഴുവന്‍ കൊടുക്കുന്നു (c) തന്റെ സ്വത്തില്‍ പകുതി കൊടുക്കുന്നു
ഉത്തരം : (c) തന്റെ സ്വത്തില്‍ പകുതി കൊടുക്കുന്നു
6) പത്തു നാണയത്തിന്റെ ഉപമ യേശു ആരോട് പറഞ്ഞു ?
(a) ചുറ്റുമുള്ളവരോട് (b) ശിഷ്യരോട് (c) സക്കേവൂസിന്റെ വീട്ടില്‍ കൂടിയിരുന്നവരോട്
ഉത്തരം : (c) സക്കേവൂസിന്റെ വീട്ടില്‍ കൂടിയിരുന്നവരോട്
7) ഞാന്‍ തിരിച്ചുവരുന്നതുവരെ എന്തുചെയ്യാനാണ് പ്രഭു പറഞ്ഞത് ?
(a) നാണയം സൂക്ഷിക്കാന്‍ (b) നാണയം കൊണ്ട് വ്യാപാരം ചെയ്യാന്‍ (c) നാണയം സൂക്ഷിക്കാന്‍
ഉത്തരം : (b) നാണയം കൊണ്ട് വ്യാപാരം ചെയ്യാന്‍
8) ഈ മനുഷ്യന്‍ ഞങ്ങളെ ഭരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നു പറഞ്ഞ് ആരെയാണ് പ്രഭുവിന്റെ പിന്നാലെ അവന്റെ പൗരന്മാര്‍ അയച്ചത് ?
(a) ഭൃത്യന്മാരെ (b) ദാസന്മാരെ (c) ഒരു പ്രതിനിധി സംഘത്തെ
ഉത്തരം : (c) ഒരു പ്രതിനിധി സംഘത്തെ
9) ദൂരദേശത്തുപോയ പ്രഭു തിരിച്ചുവന്നതെപ്രകാരം ?
(a) കിരീടാവകാശിയായി (b) രാജപദവി സ്വീകരിച്ച് (c) ചക്രവര്‍ത്തയായി
ഉത്തരം : (b) രാജപദവി സ്വീകരിച്ച്
10) ഒന്നാമന്‍ തനിക്കു കിട്ടിയ നാണയം കൊണ്ട് എന്തു നേടി ?
(a) ഒന്നും നേടിയില്ല (b) പത്തു കൂടി നേടി (c) അവന്‍ അത് കുഴിച്ചിട്ടു
ഉത്തരം : (b) പത്തു കൂടി നേടി
11) ലക്കാ 19:20 പ്രകാരം വേറൊരുവന്‍ തന്റെ നാണയം എന്തു ചെയ്തു ?
(a) കുഴിച്ചിട്ടു (b) പണമിടപാടുകാരെ ഏല്‍പിച്ചു (c) തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചു
ഉത്തരം : (c) തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചു
12) തന്നെ കുറ്റപ്പെടുത്തിയവനെ യജമാനന്‍ വിളിച്ചത് എങ്ങനെ ?
(a) നന്ദിയില്ലാത്ത ദാസന്‍ എന്ന് (b) ദുഷ്ടഭൃത്യാ എന്ന് (c) മടിയന്‍ എന്ന്
ഉത്തരം : (b) ദുഷ്ടഭൃത്യാ എന്ന്
13) ദുഷ്ടഭൃത്യനെ എങ്ങനെ വിധിക്കും ? ലൂക്കാ 19:22 അനുസരിച്ച് ഉത്തരം പറയുക ?
(a) മരണശിക്ഷയ്ക്ക് വിധിക്കും (b) അവന്റെ വാക്കുകൊണ്ടു തന്നെ വിധിക്കും (c) നാടു കടത്തും
ഉത്തരം : (b) അവന്റെ വാക്കുകൊണ്ടു തന്നെ വിധിക്കും
14) പത്തുനാണയത്തിന്റെ ഉപമ പറഞ്ഞശേഷം യേശു എവിടേക്കാണ് യാത്ര തുടര്‍ന്നത് ?
(a) ഒലിവു മലയിലേക്ക് (b) ജറുസലേമിലേക്ക് (c) ബഥാനിയായിലേക്ക്
ഉത്തരം : (b) ജറുസലേമിലേക്ക്
15) ഒലിവുമലയ്ക്ക് അരികെയുള്ള രണ്ടു സ്ഥലങ്ങള്‍ ?
(a) ടയിര്‍, സീദോന്‍ (b) ജറുസലേം, ജെറീക്കോ (c) ബേത്ഫഗെ, ബഥാനിയ
ഉത്തരം : (c) ബേത്ഫഗെ, ബഥാനിയ
16) എന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നതെന്ന് ചോദിച്ചതാര് ?
(a) ജനങ്ങള്‍ (b) അതിന്റെ ഉടമസ്ഥര്‍ (c) നഗരവാസികള്‍
ഉത്തരം : (b) അതിന്റെ ഉടമസ്ഥര്‍
17) ഒലിവുമലയുടെ സമീപത്തെത്തിയപ്പോള്‍ സന്തോഷത്തോടെ ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചത് ആര് ?
(a) ജനക്കൂട്ടം (b) ശിഷ്യഗണം (c) ഭക്തസ്ത്രീകള്‍
ഉത്തരം : (b) ശിഷ്യഗണം
18) ഇവര്‍ മൗനം ഭജിച്ചാല്‍ മറ്റെന്തു സംഭവിക്കുമെന്നാണ് യേശു ഫരിസേയരോട് പറഞ്ഞത് ?
(a) ജനങ്ങള്‍ ആര്‍ത്തുവിളിക്കും (b) പ്രകൃതി ആര്‍ത്തുവിളിക്കും (c) ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കും
ഉത്തരം : (c) ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കും
19) യേശു വിലപിച്ചത് ഏതു പട്ടണം അടുത്തുകണ്ടപ്പോള്‍ ?
(a) ജറുസലേം (b) ജറീക്കോ (c) ഗലീലി
ഉത്തരം : (a) ജറുസലേം
20) ലൂക്കാ 19-ാം അധ്യായത്തിലെ അവസാന ശീര്‍ഷകം എന്ത് ?
(a) പത്ത് നാണയത്തിന്റെ ഉപമ (b) ദേവാലയ ശുദ്ധീകരണം (c) സക്കേവൂസിന്റെ ഭവനത്തില്‍
ഉത്തരം : (b) ദേവാലയ ശുദ്ധീകരണം
21) യേശു ദിവസവും പഠിപ്പിച്ചിരുന്നത് എവിടെ ?
(a) സിനഗോഗില്‍ (b) പട്ടണത്തില്‍ (c) ദേവാലയത്തില്‍
ഉത്തരം : (c) ദേവാലയത്തില്‍
22) ദേവാലയത്തെപ്പറ്റി എന്ത് എഴുതിയിരിക്കുന്നു എന്നാണ് യേശു കച്ചവടക്കാരോട് പറഞ്ഞത് ?
(a) ദേവാലയം (b) എന്റെ ആലയം പ്രാര്‍ഥനാലയം (c) കവര്‍ച്ചക്കാരുടെ ഗുഹ
ഉത്തരം : (b) എന്റെ ആലയം പ്രാര്‍ഥനാലയം
23) ലൂക്കാ 20-ാം അധ്യായത്തില്‍ എത്ര ശീര്‍ഷകങ്ങളാണുള്ളത് ?
(a) അഞ്ച് (b) നാല് (c) മൂന്ന്
ഉത്തരം : (a) അഞ്ച്
24) ലൂക്കാ 20-ാം അധ്യായത്തില്‍ എത്ര വാക്യങ്ങളുണ്ട് ?
(a) 47 (b) 50 (c) 30
ഉത്തരം : (a) 47
25) ജറുസലേമിന്റെ ദൃഷ്ടിയില്‍ നിന്ന് മറയ്ക്കപ്പെട്ടിരിക്കുന്നത് എന്ത് ?
(a) പുനരുഥാനം (b) സമാധാനത്തിനുള്ള മാര്‍ഗങ്ങള്‍ (c) രക്ഷകന്റെ വരവ്
ഉത്തരം : (b) സമാധാനത്തിനുള്ള മാര്‍ഗങ്ങള്‍
26) എന്തുകൊണ്ട് ജറുസലേം നശിപ്പിക്കപ്പെടുമെന്നാണ് യേശു പറഞ്ഞത് ?
(a) യേശുവിനെ അറിഞ്ഞില്ല (b) നിന്റെ സന്ദര്‍ശനം നീ അറിഞ്ഞില്ല (c) യോഹന്നാനെ വധിച്ചു
ഉത്തരം : (b) നിന്റെ സന്ദര്‍ശനം നീ അറിഞ്ഞില്ല
27) ലൂക്കാ 20-ാം അധ്യായത്തിലെ ആദ്യ ശീര്‍ഷകം എന്ത് ?
(a) ദേവാലയ ശുദ്ധീകരണം (b) യേശുവിന്റെ അധികാരം (c) കൃഷിക്കാരുടെ ഉപമ
ഉത്തരം : (b) യേശുവിന്റെ അധികാരം
28) യേശു ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്റെ അടുത്തു വന്നവര്‍ ആരെല്ലാം ?
(a) ജനങ്ങള്‍, പുരോഹിതര്‍ (b) ശിഷ്യന്മാര്‍, ജനങ്ങള്‍ (c) പുരോഹിത പ്രമുഖന്മാരും, നിയമജ്ഞരും, ജനപ്രമാണികളും
ഉത്തരം : (c) പുരോഹിത പ്രമുഖന്മാരും, നിയമജ്ഞരും, ജനപ്രമാണികളും
29) നിനക്ക് എന്ത് നല്‍കിയതാരാണെന്നാണ് പുരോഹിത പ്രമുഖന്മാരും നിയമജ്ഞരും ജനപ്രമാണികളും ചോദിച്ചത് ?
(a) ഈ വിവേകം (b) ഈ ക്ഷമ (c) ഈ അധികാരം
ഉത്തരം : (c) ഈ അധികാരം
30) യോഹന്നാന്‍ ആരെന്നാണ് ജനങ്ങളെല്ലാം വിശ്വസിച്ചിരുന്നത് ?
(a) ഒരു രാജാവ് (b) ഒരു ദൈവദൂതന്‍ (c) ഒരു പ്രവാചകന്‍
ഉത്തരം : (c) ഒരു പ്രവാചകന്‍
31) സ്വര്‍ഗത്തില്‍ നിന്ന് എന്നു പറഞ്ഞാല്‍ യേശു എന്തു ചോദിച്ചേക്കുമെന്നാണ് അവര്‍ ആലോചിച്ചത് ?
(a) എന്തുകൊണ്ട് നിങ്ങള്‍ അവനെ ധിക്കരിച്ചു (b) എന്തുകൊണ്ട് നിങ്ങള്‍ അവനെ വിശ്വസിച്ചില്ല (c) എന്തുകൊണ്ട് നിങ്ങള്‍ അവനെ വെറുത്തു
ഉത്തരം : (b) എന്തുകൊണ്ട് നിങ്ങള്‍ അവനെ വിശ്വസിച്ചില്ല
32) യേശു പറഞ്ഞു : ഞാനും നിങ്ങളോട് പറയുന്നില്ല. എന്ത് ?
(a) ഞാന്‍ ആരാണെന്ന് (b) ഞാന്‍ ക്രിസ്തുവാണെന്ന് (c) എന്തധികാരത്തിലാണ് ഞാന്‍ ഇതു ചെയ്യുന്നതെന്ന്
ഉത്തരം : (c) എന്തധികാരത്തിലാണ് ഞാന്‍ ഇതു ചെയ്യുന്നതെന്ന്
33) മുന്തിരിത്തോട്ടവും കൃഷിക്കാരും എന്ന ഉപമ യേശു ആരോട് പറഞ്ഞു ?
(a) ശിഷ്യരോട് (b) ജനങ്ങളോട് (c) ഫരിസേയരോട്
ഉത്തരം : (b) ജനങ്ങളോട്
34) ആര് മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു എന്നാണ് ലൂക്കാ 20:9 ല്‍ പറയുന്നത് ?
(a) ഒരു പ്രഭു (b) ഒരു കൃഷിക്കാരന്‍ (c) ഒരു മനുഷ്യന്‍
ഉത്തരം : (c) ഒരു മനുഷ്യന്‍
35) മുന്തിരിത്തോപ്പില്‍ നിന്ന് ഓഹരി ലഭിക്കേണ്ടതിന് ഉടമസ്ഥന്‍ എത്ര ഭൃത്യന്മാരെ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു ?
(a) ഒരു ഭൃത്യനെ (b) മൂന്നു പേരെ (c) രണ്ടു പേരെ
ഉത്തരം : (b) മൂന്നു പേരെ
36) കൃഷിക്കാര്‍ ആരെ മാനിച്ചേക്കും എന്നാണ് ഉടമസ്ഥന്‍ പറയുന്നത് ?
(a) തന്റെ അവകാശിയെ (b) തന്റെ പ്രിയപുത്രനെ (c) തന്റെ ഭൃത്യനെ
ഉത്തരം : (b) തന്റെ പ്രിയപുത്രനെ
37) പുത്രനെ കൊന്നുകളഞ്ഞാല്‍ എന്തു ലഭിക്കുമെന്നാണ് അവര്‍ പറഞ്ഞത് ?
(a) ഓഹരി നമ്മുടേതാകും (b) അവകാശം നമ്മുടേതാകും (c) തോട്ടം നമ്മുടേതാകും
ഉത്തരം : (b) അവകാശം നമ്മുടേതാകും
38) പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്ന പഴയനിയമഭാഗം ഏത് ?
(a) സങ്കീ. 110:1 (b) സങ്കീ. 118:22-23 (c) സങ്കീ. 111:11
ഉത്തരം : (b) സങ്കീ. 118:22-23
39) യേശുവിന്റെ വാക്കില്‍ നിന്നും എന്തെങ്കിലും പിടിച്ചെടുക്കാന്‍ അവസരം കാത്തവര്‍ അയച്ചത് ആരെ ?
(a) രണ്ടു ദൂതന്മാരെ (b) ഫരിസേയരെ (c) നീതിമാന്മാരെന്നു ഭാവിക്കുന്ന ചാരന്മാരെ
ഉത്തരം : (a) നീതിമാന്മാരെന്നു ഭാവിക്കുന്ന ചാരന്മാരെ
40) എന്തു കൊടുക്കുന്നത് നിയമാനുസൃതമോ അല്ലയോ എന്നാണ് ചാരന്മാര്‍ യേശുവിനോടു ചോദിച്ചത് ?
(a) നേര്‍ച്ചകൊടുക്കുന്നത് (b) സീസറിന് നികുതികൊടുക്കുന്നത് (c) സൗഖ്യം കൊടുക്കുന്നത്
ഉത്തരം : (b) സീസറിന് നികുതികൊടുക്കുന്നത്
41) ആരുടെ രൂപവും ലിഖിതുമാണ് ദനാറയിലുള്ളത് ?
(a) ക്രിസ്തുവിന്റേത് (b) ഗവര്‍ണറുടേത് (c) സീസറിന്റേത്
ഉത്തരം : (c) സീസറിന്റേത്
42) സീസറിനുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിന്‍. ആര് ആരോടു പറഞ്ഞു ?
(a) യേശു ശിഷ്യരോട് (b) യേശു നിയമജ്ഞരോട് (c) യേശു നിയമജ്ഞര്‍ അയച്ച ചാരന്മാരോട്
ഉത്തരം : (c) യേശു നിയമജ്ഞര്‍ അയച്ച ചാരന്മാരോട്സാധ്യമാണ്
43) പുനരുത്ഥാനം നിഷേധിക്കുന്ന ആരെപ്പറ്റിയാണ് ലൂക്കാ 20:27 ല്‍ പറയുന്നത് ?
(a) ഫരിസേയര്‍ (b) സദുക്കായര്‍ (c) നിയമജ്ഞര്‍
ഉത്തരം : (b) സദുക്കായര്‍
44) ലൂക്കാ 20:29 ല്‍ മോശ കല്പിച്ചട്ടുള്ളതായി പറയുന്നത് രേഖപ്പെടുത്തിയിരിക്കുന്ന ബൈബിള്‍ ഭാഗമേത് ?
(a) നിയമാവര്‍ത്തനം 20:5 (b) നിയമാവര്‍ത്തനം 21:1 (c) നിയമാവര്‍ത്തം 25:5
ഉത്തരം : (c) നിയമാവര്‍ത്തം 25:5
45) പുനരുത്ഥാനത്തെക്കുറിച്ച് വാദിക്കാന്‍ സദുക്കായര്‍ എത്ര സഹോദരന്മാരുടെ കാര്യമാണ് പറയുന്നത് ?
(a) ഏഴ് (b) എട്ട് (c) പത്ത്
ഉത്തരം : (a) ഏഴ്
46) ആരാണ് വിവാഹം ചെയ്യുകയും ചെയ്തുകൊടുക്കുകയും ചെയ്യുന്നത്. ലൂക്കാ 20:34 അനുസരിച്ച് ഉത്തരം പറയുക ?
(a) മനുഷ്യര്‍ (b) ദേവന്മാര്‍ (c) ഈ യുഗത്തിന്റെ സന്താനങ്ങള്‍
ഉത്തരം : (c) ഈ യുഗത്തിന്റെ സന്താനങ്ങള്‍
47) അബ്രാഹത്തിന്റെ ദൈവം, ഇസഹാക്കിന്റെ ദൈവം, യാക്കോബിന്റെ ദൈവം എന്നിങ്ങനെ കര്‍ത്താവിനെ വിളിച്ചത് ?
(a) അബ്രാഹം (b) ഇസഹാക്ക് (c) മോശ
ഉത്തരം : (c) മോശ
48) ദൈവദൂതന്മാര്‍ക്ക് തുല്യരും ദൈവമക്കളുമാകുന്നത് ആരെല്ലാം ?
(a) ശിഷ്യന്മാര്‍ (b) നല്ല മനുഷ്യര്‍ (c) പുനരുത്ഥാനത്തിന്റെ മക്കള്‍
ഉത്തരം : (c) പുനരുത്ഥാനത്തിന്റെ മക്കള്‍
49) ആര്‍ക്കു കൂടുതല്‍ കഠിനമായ ശിക്ഷാവിധി ലഭിക്കും ?
(a) നിയമജ്ഞര്‍ക്ക് (b) സദുക്കായര്‍ക്ക് (c) പുരോഹിതന്മാര്‍ക്ക്
ഉത്തരം : (a) നിയമജ്ഞര്‍ക്ക്
50) കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിചെയ്തു എന്നു പഴയനിയമത്തില്‍ എവിടെ കാണുന്നു ?
(a) പ്രഭാഷകനില്‍ (b) സുഭാഷിതങ്ങളില്‍ (c) സങ്കീര്‍ത്തന പുസ്തകത്തില്‍
ഉത്തരം : (c) സങ്കീര്‍ത്തന പുസ്തകത്തില്‍